Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അമിതവണ്ണവും കുടവയറും ഇനിയില്ല
പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അമിതവണ്ണവും കുടവയറും. ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എത്രയെന്ന കാര്യത്തില്‍ സംശയമില്ല. എത്രയെത്ര പരീക്ഷണങ്ങള്‍ നടത്തിയിട്ടും കുടവയര്‍ കുറയുന്നില്ലേ? എന്നാല്‍ പലപ്പോഴും നമ്മള് നടത്തുന്ന പല പരീക്ഷണങ്ങളും അനാരോഗ്യത്തിലാണ് അവസാനിക്കുക എന്നതാണ് സത്യം.
തടി കൂടാന്‍ ഇവയാണ് പ്രധാന കാരണം...
എന്നാല്‍ അധികം കഷ്ടപ്പെടാതെ അമിത പരീക്ഷണങ്ങളൊന്നും ചെയ്യാതെ തന്നെ നമുക്ക് കുടവയര്‍ കുറയ്ക്കാം. അതിനായി അത്രയധികം കഷ്ടപ്പാടൊന്നും ഇല്ലെന്നതു തന്നെയാണ് കാര്യം.കുടവയര്‍ കുറയാനുള്ള ചില എളുപ്പവഴികള്‍ എന്തൊക്കെയെന്ന് നോക്കാം.

മധുരം കഴിക്കണോ, കഴിച്ചോളൂ...
മധുരം കഴിക്കുന്നത് അത്ര വലിയ പാതകമൊന്നുമല്ല, മധുരം കഴിക്കാന്‍ തോന്നുന്നതും അത്ര വലിയ പ്രശ്നമല്ല. എന്നാല്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം. കോളയും സോഡയും ഒഴിവാക്കി ജ്യൂസ് കഴിക്കുക. ജ്യൂസിനു പകരം പഴങ്ങള്‍ ആയാലും മതി.

സ്വയം പാചകം എന്തുകൊണ്ടും നല്ലത്
സ്വയം പാചകം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് ആരോഗ്യം നല്‍കുന്നതോടൊപ്പം കുടവയര്‍ കുറയ്ക്കുകയും ചെയ്യും. ഒരാഴ്ച സ്ഥിരമായി പുറത്തു നിന്നും കഴിക്കാതെ പാചകം തുടര്‍ന്നു നോക്കൂ തനിയെ നിങ്ങളുടെ കുടവയര്‍ കുറയും.

ടെന്‍ഷന്‍ കുറയ്ക്കുക
ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും പരമാവധി കുറയ്ക്കുക. ഇതുണ്ടാക്കുന്ന ആശ്വാസം ചില്ലറയല്ല എന്നതാണ് സത്യം. ജോലിസ്ഥലത്തുള്ള പ്രശ്നം ജോലിസ്ഥലത്തും വീട്ടിലെ പ്രശ്നം വീട്ടിലും കഴിവതും വേഗം തീര്‍ക്കാന്‍ ശ്രമിക്കുക.

നടത്തം ശീലിക്കുക
ദിവസവും ഒന്നു രണ്ടു മണിക്കൂറെങ്കിലും നടക്കുന്നത് നല്ലതാണ്. വ്യായാമം എന്നതിനുപരി മാനസിക സന്തോഷത്തിനും കുടവയര്‍ കുറയ്ക്കുന്നതിനും ഈ നടത്തം സഹായിക്കും.

ടി വി കാണുന്ന ശീലം കുറയ്ക്കുക
ടി വി കാണുന്ന ശീലം പരമാവധി കുറയ്ക്കുക. എന്നാല്‍ പൂര്‍ണമായും കുറയ്ക്കണമെന്നതല്ല. ഇത് പലപ്പോഴും നമ്മുടെ ഹൃദയാഘാത സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നതായി കാണുന്നു. അമിത വണ്ണവും കുടവയറുമുള്ളവരിലാണ് ഇത്തരത്തില്‍ ഹൃദയാഘാത സാധ്യതയും വര്‍ദ്ധിച്ചു കാണുന്നത്.

ആത്മവിശ്വാസം ഉയര്‍ത്തുക
ശരീരത്തിനിണങ്ങിയ വസ്ത്രം ധരിച്ച് നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക. ഇത് പലപ്പോഴും കുടവയര്‍ കുറച്ചില്ലെങ്കിലും കുറയ്ക്കാനുള്ള പ്രേരണയുണ്ടാക്കുന്നു.

ഉറക്കം പ്രധാനം
പലര്‍ക്കും തെറ്റിദ്ധാരണയുണ്ട് ഉറങ്ങുന്നത് തടി വര്‍ദ്ധിപ്പിക്കുമെന്ന്, എന്നാല്‍ ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ അത് അനാരോഗ്യത്തിന് കാരണമാകും. എന്നാല്‍ അല്പ സമയം കൂടുതല്‍ ജിമ്മില്‍ ചിലവഴിച്ചാല്‍ മതി.



Click it and Unblock the Notifications
