മാംഗനീസിന്‍റെ ആരോഗ്യ പ്രാധാന്യം

Posted By: Super
Subscribe to Boldsky

ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒരു അടിസ്ഥാന പോഷകമാണ് മാംഗനീസ്. നമ്മുടെ ശരീരത്തിന് എല്ലാ ദിവസവും കുറഞ്ഞ അളവില്‍ മാംഗനീസ് ആവശ്യമാണ്.

മാംഗനീസിന്‍റെ അളവ് കുറയുന്നത് കാഴ്ചയുടെ തകരാറ്, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, സ്മൃതിനാശം, വിറയല്‍ എന്നിവയ്ക്കൊക്കെ കാരണമാകും.

ആവശ്യമായ മാംഗനീസ് ലഭ്യമാക്കുന്ന ആഹാരങ്ങള്‍ ദിവസവും കഴിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

അസ്ഥികളുടെ ആരോഗ്യം

അസ്ഥികളുടെ ആരോഗ്യം

അസ്ഥികള്‍ക്ക് കരുത്ത് ലഭിക്കുന്നതിന് ആവശ്യമായ ഒരു അടിസ്ഥാന മിനറലാണ് മാംഗനീസ്. അസ്ഥിക്ഷയം (ഓസ്റ്റിയോപൊറോസിസ്) തടയുന്നതിന് ഇത് പ്രധാനമാണ്. മാംഗനീസിന്‍റെ കുറവ് അസ്ഥികളുടെ അസാധാരണമായ വളര്‍ച്ചയ്ക്ക് കാരണമാകാം.

പിഎംഎസ് സിന്‍ഡ്രോം കുറയ്ക്കുന്നു

പിഎംഎസ് സിന്‍ഡ്രോം കുറയ്ക്കുന്നു

അനേകം സ്ത്രീകള്‍ ഓരോ മാസവും പിഎംഎസ് സിന്‍ഡ്രോം അനുഭവിക്കുന്നു. മൂഡിലുള്ള വ്യതിയാനം, തലവേദന, വിഷാദം എന്നിവ കുറയ്ക്കാന്‍ മാംഗനീസ് സഹായിക്കും. മാംഗനീസിന്‍റെ കുറവാണ് പിഎംഎസ് സിന്‍ഡ്രോമിന് കാരണമാകുന്നതെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് സ്ത്രീകള്‍ക്ക് ശുപാര്‍ശ ചെയ്യുന്നു.

മുറിവുകള്‍ ഉണക്കാം

മുറിവുകള്‍ ഉണക്കാം

മുറിവുകള്‍ ഭേദമാക്കുന്നതില്‍ കൊലാജന്‍ ഒരു പ്രധാന ഘടകമാണ്. കൊലാജന്‍ രൂപീകരണത്തിന് മാംഗനീസ് ആവശ്യമാണ്. അത്തരത്തില്‍ മുറിവുകള്‍ ഭേദമാക്കാനും മാംഗനീസ് സഹായിക്കും.

അപസ്മാരം നിയന്ത്രിക്കാം

അപസ്മാരം നിയന്ത്രിക്കാം

മാംഗനീസിന്‍റെ അപര്യാപ്തത അപസ്മാരം ഉണ്ടാകാന്‍ കാരണമാകും. അപസ്മാരം ഉണ്ടാവുന്നത് തടയാന്‍ മാംഗനീസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

മാംഗനീസിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹം തടയാനുമുള്ള കഴിവുണ്ട്. മാംഗനീസ് ഇന്‍സുലിന്‍ ഉത്പാദനത്തെ സാധാരണ തോതിലാക്കും.

English summary

Reasons To Eat Manganese Rich Foods

Manganese is an essential nutrient which is required for the body to function properly. Our body requires small amount of manganese everyday. Manganese def
Story first published: Saturday, October 24, 2015, 13:51 [IST]