Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
എന്തുകൊണ്ട് തടി കുറയുന്നില്ല?
അമിത വണ്ണം കാരണം ബുദ്ധിമുട്ടുന്ന നിരവധി പേര് നമുക്കിടയിലുണ്ട്. ചിലരെല്ലാം നമ്മുടെ സുഹൃത്തുക്കളാകാം. ചിലര്‍ പണി പതിനെട്ടും പയറ്റിയിട്ടും വിജയിക്കാത്തവരാകാം. ഇങ്ങനെ നിരവധി പേരുണ്ട് നമുക്കിടയില്‍. എങ്കിലും ചിലരെല്ലാം ഇപ്പോഴും സ്ഥിരം പണി തന്നെ തുടര്‍ന്നു കൊണ്ടിരിക്കുന്നവരുമുണ്ടാകും. തടി കുറയ്ക്കാന്‍ ഇന്ത്യന്‍ ഡയറ്റ്
എത്ര സമയമെടുത്തും എങ്ങനേയും തടി കുറയ്ക്കണമെന്ന് വിചാരിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്തയുണ്ട്. തടിച്ചവര്‍ക്ക് മെലിയാനും മെലിഞ്ഞവര്‍ക്ക് അല്പം തടി കൂട്ടാനുമാണ് ശ്രമം മുഴുവന്‍. തടി കുറയ്ക്കും പഴച്ചാറുകള്‍
എന്നാല്‍ ഇതിനു രണ്ടിനും ശ്രമിച്ചിട്ടും പരാജയപ്പെടുന്നവര്ക്കായിരിക്കും ഈ സന്തോഷ വാര്‍ത്ത. വിദഗ്ധരുടേയും പരിശീലകരുടേയും നിര്‍ദ്ദേശമനുസരിച്ച് തടി കുറയ്ക്കുന്നതിനായി ചില വിദ്യകളുണ്ട്. അവ ഏതെന്ന് നോക്കാം.

വെള്ളം കുടിയ്ക്കുക, പക്ഷേ എപ്പോഴൊക്കെ?
നമ്മുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കരുതെന്ന് ഉള്ള കാര്യം സത്യം. പക്ഷേ വെള്ളം കുടിയ്ക്കുന്നതിനും സമയക്രമമുണ്ട്. അല്ലാത്ത പക്ഷം അത് നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയെ വളരെ പ്രതികൂലമായി ബാധിക്കും. അതുവഴി കൊഴുപ്പ് കൂടുതലാവാനും തടി കൂടുവാനും കാരണമാകുന്നു. രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഒരു ഗ്ലാസ്സ് തണുത്ത വെള്ളം കുടിയ്ക്കുന്നത് വളരെ നല്ലതാണ്.

രാസപദാര്‍ത്ഥങ്ങള്‍ക്ക് അടുക്കളയില്‍ നിന്ന് വിട
അസംസ്കൃത എണ്ണകളും മായം കലര്‍ന്ന ആഹാരവസ്തുക്കളേയും അടുക്കളയില്‍ നിന്നും ആദ്യം പുറത്താക്കുക. ഇല്ലാത്ത പക്ഷം ഇവയെല്ലാം നമ്മുടെ അമിത വണ്ണത്തിന് കാരണമാകുമെന്ന് നിസ്സംശയം പറയാം.

ശുദ്ധീകരിച്ച പഞ്ചസാരയും വേണ്ട
ശുദ്ധീകരിച്ച പഞ്ചസാരയും അതോടനുബന്ധിച്ചു വരുന്ന പല പ്രിസര്‍വേറ്റീവ്സും ആരോഗ്യത്തിനെന്ന പോലെ മാനസികമായും പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതു തന്നെ നമ്മുടെ പൊണ്ണത്തടി ഒഴിവാകാന്‍ കാരണമാകും.

കൃത്രിമ മധുരവും കളറുകളും
പഞ്ചസാരയുടെ അപരന് സാക്കറിന്, കാരമല്‍ കളറുകള്‍ തുടങ്ങിയവയ്ക്കൊന്നും യാതൊരു സ്ഥാനവും നല്‍കാതിരിക്കുക. അവയെ അവയുടെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി ഉപയോഗിക്കാതിരിക്കുക.

പ്രിസര്‍വേറ്റീവുകള്‍ വേണ്ട
സോഡിയം നൈട്രേറ്റ്, നൈട്രേറ്റ് തുടങ്ങിയ പ്രിസര്‍വേറ്റീവുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇവയുടെ ഉപയോഗം നമ്മുടെ അമിത വണ്ണത്തിനും ശാരീരിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നതാണ് സത്യം.

വിശന്നിരിക്കരുത് എപ്പോഴും
എപ്പോഴും വിശന്നിരിക്കുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. പലരുടേയും ധാരണ വിശന്നിരിക്കുമ്പോള്‍ തടി കുറയും എന്നാണ് എന്നാല്‍ വിശന്നിരിക്കുമ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പല എന്‍സൈമുകളും തടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടാതെ ഒരു നേരത്തെ വിശപ്പ് മാറ്റുന്നതിനു വേണ്ടി ഒറ്റയടിക്ക് ഭക്ഷണം കഴിക്കുന്നവരും ഉണ്ട്. ഇതെല്ലാം തടി വര്‍ദ്ധിപ്പിക്കും.

കോഫിയെ മറക്കല്ലേ
കോഫിയില്‍ അടങ്ങിയിട്ടുള്ള കഫീന്റെ ഉപയോഗം തടി കുറയ്ക്കുന്നവരുടെ പ്രിയ പദാര്‍ത്ഥമാണ്. ഗ്രീന്‍ ടീ ശരീരത്തിനുണ്ടാക്കുന്ന അതേ ഗുണം തന്നെയാണ് കഫീന്‍ ഉണ്ടാക്കുന്നത്.

എന്തെങ്കിലും പണി ചെയ്യുക
ഒരു പണിയും ചെയ്യാതെ വെറുതെ ഇരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് എന്തെങ്കിലും പണി ചെയ്യുന്നത്. ഇതിലൂടെ നല്ലൊരു ഡയറ്റ് ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത് നമ്മുടെ ശരീരത്തെ പലതരത്തിലും സംരക്ഷിക്കുകയും ചെയ്യും.

സഹനശക്തി പ്രധാനം
എന്തും സഹിക്കാനുള്ള ശക്തി ഉണ്ടാവുന്നതാണ് ഏറ്റവും പ്രധാനം. തടി കുറയ്ക്കുന്നതിനു വേണ്ടി നമ്മള് ഒരു പരിശീലന കേന്ദ്രത്തില്‍ പോയാല്‍ ചിലപ്പോള്‍ നമ്മുടെ ആഗ്രഹത്തിനനുസരിച്ച് ശരീരം വഴങ്ങി എന്നു വരില്ല. അതുകൊണ്ടു തന്നെ ദിവസം ചെല്ലും തോറുമുള്ള പരിശീലനം നമ്മളെ ഏറ്റവും നല്ല രീതിയില്‍ എത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ദ്രാവക രൂപത്തിലും കലോറി
ദ്രാവക രൂപത്തിലുള്ള കലോറികളുടെ ഉപയോഗവും ഉപേക്ഷിക്കുക. ഇന്നത്തെ ജീവിത രീതിയില്‍ ഒഴിവാക്കാനാവാത്തതാണ് പല തരത്തിലുള്ള ജ്യൂസുകളും സോഡകളും മറ്റും. ഇതെല്ലാം നമ്മുടെ ജീവിത ശൈലിയെ പാടെ മാറ്റി മറിക്കും. മാത്രമല്ല നമ്മള് പൊണ്ണത്തടിയന്മാരായി മാറുകയും ചെയ്യും.

കൊഴുപ്പുകള്‍ ഉപയോഗിക്കാം
കൊഴുപ്പ് അധികമായാല്‍ പ്രശ്നമാണ് എന്നാല്‍ ചിലതെല്ലാം നമ്മുടെ തടി കുറയ്ക്കുന്നവയാണ്. എന്തെന്നാല്‍ ബീന്‍സ്, സാല്‍മണ്‍. ആവ്ക്വാഡോ, വെളുത്തുള്ളി, ബദാം തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിലെ മോശം കൊളസ്ട്രോളിനെ കുറച്ച് ആരോഗ്യം പ്രദാനം ചെയ്യുന്നു. ഇതിലൂടെ നമ്മള് ഫിറ്റും സ്ട്രോങ്ങുമാകുന്നു.

ഫാസ്റ്റിങ്
ഫാസ്റ്റിങ് എന്നു കേട്ട് ഞെട്ടണ്ട, ഒരു ദിവസം ആറോ എഴോ തവണ വരെ ഭക്ഷണം കഴിച്ച് ഫാസ്റ്റിങ് നമുക്ക് മെയിന്റയിന്‍ ചെയ്യാം. ശേഷം നമ്മള് നന്നായി കഠിനാധ്വാനം ചെയ്താല്‍ മതി. എല്ലാം ശുഭം.

അളവുകളെ വിശ്വസിക്കേണ്ട
ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ അടുത്ത ദിവസം മുതല്‍ നമ്മള് ഭാരം കുറഞ്ഞോ എന്ന് തൂക്കി നോക്കാന്‍ തുടങ്ങും. എന്നാല്‍ എല്ലാ മെഷീനുകളേയും വിശ്വസിക്കണ്ട. പല അളവുകളും നമ്മെ ചതിക്കും. എന്തെന്നാല്‍ ഭാരക്കുറവ് പതുക്കെ പതുക്കയെ ഉണ്ടാവൂ. ഇത് എല്ലാ അളവുകളിലും കൃത്യമായിരിക്കണം എന്നില്ല.

ഉറച്ച തീരുമാനം വേണം
എന്തു വന്നാലും നാം ഭാരം കുറച്ചേ ഇനി ബാക്കി കാര്യമുള്ളൂ എന്ന തീരുമാനമുണ്ടെങ്കില്‍ പിന്നെ ആര്‍ക്കും നമ്മളെ അതില്‍ നിന്നും പിന്തിരിപ്പിക്കാന് സാധിക്കില്ല. അതുകൊണ്ടു തന്നെ നമ്മളെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും നമ്മുടെ ആരോഗ്യവും.



Click it and Unblock the Notifications