For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാതിരാത്രിയ്ക്ക് ഓരോ ദുശീലങ്ങളേ.....

|

ദുശീലങ്ങള്‍ക്ക് ഇന്ന സമയമൊന്നുമില്ലെന്നു പറയായം ഏതു പ്രായത്തിലും ഏതു സമയത്തും ആര്‍ക്കു വേണമെങ്കിലും ഇത്തരം ദുശീലങ്ങളില്‍ ചെന്നു ചാടാന്‍ എളുപ്പമാണ്.

പല നേരത്തും പലതരം ദുശീലങ്ങളുണ്ട്. ഇവ പാതിരാത്രിയക്കാണെങ്കിലോ,

പാതിരാത്രിയ്ക്ക് ചിലര്‍ക്കെങ്കിലുമുള്ള, ഒഴിവാക്കേണ്ട ചില ദുശീലങ്ങളെക്കുറിച്ചറിയൂ,

പാതിരാത്രിയ്ക്ക് ഓരോ ദുശീലങ്ങളേ.....

പാതിരാത്രിയ്ക്ക് ഓരോ ദുശീലങ്ങളേ.....

നേരം കെട്ട നേരത്തിരുന്ന് സ്‌നാക്‌സോ മറ്റു ഭക്ഷണങ്ങളോ കഴിയ്ക്കുന്നവരെ കണ്ടിട്ടില്ലേ..പ്രത്യേകിച്ചു കൊറിയ്ക്കുന്നവരെ. രാത്രി ഷിഫ്റ്റുള്ളവര്‍ക്ക് ഈ ശീലമേറും. അത്താഴം പോലും 11 മണിയ്ക്കും അതു കഴിഞ്ഞും കഴിയ്ക്കുന്നവരുണ്ട്. ഇത് ദുശീലം തന്നെ. തടി കൂട്ടും, അസുഖസാധ്യത ഏറെയാണ്.

ഫോണില്‍

ഫോണില്‍

ഉറങ്ങേണ്ട സമയത്തു ഫോണില്‍ സല്ലപിയ്ക്കുന്നവരുണ്ട്. മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന ഒരു ശീലം. ആരോഗ്യത്തിനും നല്ലതല്ല. തലച്ചോറിനും ചെവിയ്ക്കുമെല്ലാം കേട്

രാത്രിയിലെ പാര്‍ട്ടികള്‍

രാത്രിയിലെ പാര്‍ട്ടികള്‍

രാത്രിയിലെ പാര്‍ട്ടികള്‍ പലരുടേയും ശീലമാണ്. അര്‍ദ്ധരാത്രിയിലെ കുടിയും തീറ്റയുമെല്ലാം ആരോഗ്യത്തിനു നല്ലതല്ല. ദഹനപ്രശ്‌നങ്ങള്‍, അടുത്ത ദിവസവും ഹാങ്ഓവര്‍ എന്നിങ്ങനെ പോകുന്നു പ്രശ്‌നങ്ങള്‍.

ടിവി

ടിവി

വളരെ വൈകിയും ടിവി കണ്ടിരിയ്ക്കുന്നവരുണ്ട്. ഇത് ശരീരത്തിനു മാത്രമല്ല, തലച്ചോറിനും മനസിനും നല്ലതല്ല. ഈ ശീലം നമ്മെ മൂഡിയാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ടിവി കാണുന്നതിനൊപ്പം കൊറിയ്ക്കുന്ന ശീലം കൂടിയുണ്ടെങ്കില്‍ പറയുകയും വേണ്ട.

കമ്പ്യുട്ടറിനു മുന്നില്‍

കമ്പ്യുട്ടറിനു മുന്നില്‍

പാതിരാത്രിയും കമ്പ്യുട്ടറിനു മുന്നില്‍ ചെലവഴിയ്ക്കുന്നവരുണ്ട്. ഇത് കണ്ണിനു നല്ലതല്ല, ഉറക്കത്തെ ബാധിയ്ക്കും. മനസിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെയും ഇതു ബാധിയ്ക്കും.

മദ്യപാനം

മദ്യപാനം

മദ്യപാനം തന്നെ നല്ലതല്ല. രാത്രി വൈകിയുള്ള മദ്യപാനം ഏറെ ദോഷങ്ങള്‍ വരുത്തും. അമിതവണ്ണം, ദഹനപ്രശ്‌നങ്ങള്‍, തലവേദന എന്നിങ്ങനെ പോകുന്നു ഇത്.

പുകവലി

പുകവലി

നേരം വൈകിയും പുകയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഇത് ഉറക്കത്തെ കെടുത്തും, അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കും.

കിടക്കാന്‍ നേരത്തു വഴക്ക്‌

കിടക്കാന്‍ നേരത്തു വഴക്ക്‌

കിടക്കാന്‍ നേരത്തു വഴക്കടിയ്ക്കുന്നതും നല്ലതല്ല. ഇത് മനസിന്റെ ശാന്തിയേയും സുഖകരമായ ഉറക്കത്തെയും ബാധിയ്ക്കും.

 സ്‌ട്രെസ്

സ്‌ട്രെസ്

നേരം വൈകി ജോലി ചെയ്യുന്നത് സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കും. ഇത് ആരോഗ്യത്തിനു നല്ലതുമല്ല.

വൈകുവോളം വിശപ്പ്‌

വൈകുവോളം വിശപ്പ്‌

വിശപ്പു തോന്നിയാലും മറ്റു ജോലികളില്‍ മുഴുകി നേരം വൈകുവോളം വിശന്നിരിയ്ക്കുന്നവരുമുണ്ട്. ഇതും ആരോഗ്യത്തിനു നല്ലതല്ല. പിന്നീടു കഴിയ്ക്കുമ്പോള്‍ അമിതഭക്ഷണമാകും. തടി കൂടാനും ദഹനപ്രശ്‌നങ്ങള്‍ക്കും ഇതിടയാക്കും.

Read more about: health ആരോഗ്യം
English summary

10 Bad Midnight Habits

Late night snacking and late night partying are bad habits. Read on to know about such bad midnight habits.
Story first published: Friday, July 3, 2015, 10:40 [IST]
X
Desktop Bottom Promotion