ആരോഗ്യമുള്ള യോനിക്ക്‌

Posted By: Super
Subscribe to Boldsky

സ്‌ത്രീകളുടെ യോനി ഉടമസ്ഥരുടെ ഇഷ്ടപ്രകാരം രൂപപ്പെടുന്നതല്ല, മറിച്ച്‌ വര്‍ഷങ്ങളായുള്ള ആര്‍ത്തവം, ഗൈനക്കോളജിസ്റ്റിനെ കാണല്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍, പ്രസവം എന്നിവയിലൂടെ കടന്നുപോകുന്ന ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്‌. അതിനാല്‍ യോനിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കണം എന്നറിഞ്ഞിരിക്കണം. ഡൂച്ചിങ്‌ അരുത്‌, ടാംമ്പന്‍ അധിക നേരം വയ്‌ക്കരുത്‌, ഇടയ്‌ക്കിടെ പാപ്‌ ടെസ്റ്റ്‌ നടത്തുക തുടങ്ങിയ നിയമങ്ങള്‍ നിങ്ങള്‍ക്കറിയാം.

നിരുപദ്രവം, പക്ഷേ ക്യാന്‍സര്‍ കാരണം!!

എന്നാല്‍, പ്രായം കൂടുംതോറും, പ്രത്യേകിച്ച്‌ ആര്‍ത്തവ വിരാമ കാലത്തോട്‌ അടുക്കുമ്പോഴും അതിന്‌ ശേഷവും - യോനിയില്‍ പുതിയ രോഗലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ഈ പ്രശ്‌നങ്ങള്‍ നേരിടാന്‍ നിങ്ങള്‍ തയ്യാറായിരിക്കില്ല. കൂടാതെ ചില ദുശ്ശീലങ്ങളുടെ അനന്തര ഫലങ്ങള്‍ ലൈംഗിക ജീവിതത്തെയും ബാധിക്കുകയും അര്‍ബുദ സാധ്യത ഉയര്‍ത്തുകയും ചെയ്യും.

പ്രായം നാല്‍പ്പത്‌ കഴിയുമ്പോള്‍ യോനി സംരക്ഷണത്തില്‍ വരുത്തുന്ന ചില തെറ്റുകളാണിവിടെ ചൂണ്ടികാണിക്കുന്നത്‌.. കൂടാതെ ആരോഗ്യമുള്ള യോനിയ്‌ക്കായി എന്തു ചെയ്യണമെന്നും നോക്കാം.

അമിത ആര്‍ത്തവം ശ്രദ്ധിക്കാതിരിക്കുക

അമിത ആര്‍ത്തവം ശ്രദ്ധിക്കാതിരിക്കുക

പ്രായം കൂടും തോറും ആര്‍ത്തവം അമിതമാകുമെന്ന്‌ പലരും താക്കീത്‌ ചെയ്‌തിട്ടുണ്ടാവാം- എന്നാലിത്‌ എല്ലായ്‌പ്പോഴും ശരിയല്ല. ആര്‍ത്തവം കനത്തതാകുമ്പോള്‍ അല്ലെങ്കില്‍ കൂടുതല്‍ പ്രാവശ്യം ഉണ്ടായി തുടങ്ങുമ്പോള്‍ (രാണ്ടാഴ്‌ച കൂടുമ്പോള്‍) , ആര്‍ത്തവകാലത്തിനിടയിലും ലൈംഗികബന്ധത്തിന്‌ ശേഷവും രക്തസ്രാവം ഉണ്ടായാല്‍, ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. അമിത രക്തസ്രാവം ഫൈബ്രോയിഡ്‌സ്‌( ഗര്‍ഭാശയ മുഴ), അനീമിയ, പോളി സിസ്‌റ്റിക്‌ ഓവേറിയന്‍ സിന്‍ഡ്രോം പോലുള്ള ഹോര്‍മോണ്‍ തകരാറുകള്‍ , അപൂര്‍വമായി സെര്‍വിക്കല്‍, ഗര്‍ഭാശയ, ഗര്‍ഭപാത്ര അര്‍ബുദങ്ങള്‍ എന്നിവയുടെ ലക്ഷണവുമാകാം.

ശരിയല്ലാത്ത അണുബാധ ചികിത്സ

ശരിയല്ലാത്ത അണുബാധ ചികിത്സ

യോനിയില്‍ ചൊറിച്ചിലോ മറ്റ്‌ അസ്വസ്ഥതകളോ ഉണ്ടായാല്‍ ഭൂരിഭാഗം സ്‌ത്രീകളും ഈസ്റ്റ്‌ ഇന്‍ഫക്ഷന്‍ ആണന്ന്‌ കരുതി ആന്റി ഫംഗല്‍ ക്രീമുകള്‍ പുരട്ടും. , എന്നാല്‍ പലപ്പോഴും അതായിരിക്കില്ല കാരണം. ഈസ്റ്റ്‌ ഇന്‍ഫക്ഷന്‍ സാധാരണമാണ്‌. 75 ശതമാനം സ്‌ത്രീകള്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്‌ ഉണ്ടാകാറുണ്ട്‌. യോനിയില്‍ പൊതുവായി ഉണ്ടാകുന്ന അണുബാധയില്‍ ഒന്നുമാത്രമാണിത്‌. യോനിയില്‍ ബാക്ടീരിയയുടെ അമിതവളര്‍ച്ച മൂലം ഉണ്ടാകുന്ന ബാക്ടീരിയല്‍ വാജിനോസിസ്‌(ബിവി) , ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധയായ ട്രിച്ചോമോണിയാസിസ്‌ (ട്രിച്ച്‌) എന്നിവയാണ്‌ മറ്റ്‌ രണ്ടെണ്ണം. ഈസ്‌റ്റ്‌ ഇന്‍ഫക്ഷന്റേതിന്‌ സമാനമാണ്‌ വാജിനോസിസിന്റെയും ട്രിച്ചിന്റെയും ലക്ഷണങ്ങള്‍. അതിനാല്‍ എന്ത്‌ അണുബാധയാണന്ന്‌ ശരിയായ തിരിച്ചറിഞ്ഞിട്ടു വേണം പരിഹാരം കാണാന്‍.ചികിത്സിച്ചില്ലെങ്കില്‍ ബാക്ടീരിയല്‍ വാജിനോസിസ്‌ പെല്‍വിക്‌ ഇന്‍ഫ്‌ളമേറ്ററി രോഗങ്ങള്‍ക്ക്‌ കാരണമാകും. ബിവിയും ട്രിച്ചും ലൈംഗികമായി പകരുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ത്തും.

ടാല്‍ക്കം പൗഡര്‍ ഇടുക

ടാല്‍ക്കം പൗഡര്‍ ഇടുക

ഉന്മേഷം ലഭിക്കാന്‍ ടാല്‍ക്കം പൗഡറോ ബേബി ബൗഡര്‍ ഉള്‍പ്പടെ മറ്റ്‌ പൗഡറുകളോ ഇടുന്നത്‌ നിരുപദ്രവപരമാണ്‌. എന്നാല്‍ ഇത്‌ ശീലമാക്കുന്നത്‌ ഗര്‍ഭാശയ അര്‍ബുദത്തിനുള്ള സാധ്യത 30 ശതമാനത്തോളം ഉയര്‍ത്തുംഎന്നാണ്‌ അര്‍ബുദ ഗവേഷണത്തിനായുള്ള അമേരിക്കന്‍ അസ്സോസിയേഷന്റെ 2011ലെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച പുതിയ ഗവേഷണത്തില്‍ പറയുന്നത്‌. ദീര്‍ഘനാള്‍ തുടര്‍ച്ചയായുള്ള ഉപയോഗം സാധ്യത രണ്ടിരട്ടിയായോ മൂന്നിരട്ടിയായോ ഉയര്‍ത്തും. യോനീ ഭാഗം വിയര്‍ക്കുന്നത്‌ കുറയ്‌ക്കണമെന്നുണ്ടെങ്കില്‍ കോട്ടണ്‍ അടിവസ്‌്‌ത്രങ്ങള്‍ ധരിക്കുകയും ഇടയ്‌ക്കിടെ അവ മാറ്റി ധരിക്കുകയും ചെയ്യുക. ഇറുകിയ പാന്റ്‌ ധരിക്കുന്നത്‌ ഒഴിവാക്കുക.രാത്രിയില്‍ വായുസഞ്ചാരത്തിന്‌ അവസരം ഒരുക്കുക.

കെഗല്‍ വ്യായാമം മറക്കുക

കെഗല്‍ വ്യായാമം മറക്കുക

പ്രസവത്തിന്‌ ശേഷം മുറുക്കം കിട്ടുന്നതിന്‌ നിങ്ങള്‍ കെഗല്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ സ്ഥിരമായി ഇത്‌ ചെയ്യുന്നത്‌ പിന്നീട്‌ മൂത്രം നിയന്ത്രിക്കാന്‍ പ3യാസമുണ്ടാക്കും. നാല്‍പത്‌ വയസ്സിന്‌ മേല്‍ പ്രായമുള്ള സ്‌ത്രീകളില്‍ 40 ശതമാനം പേര്‍ക്കും അമ്പത്‌ വയസ്സിന്‌ മുകളില്‍ പ്രായമുള്ള സ്‌ത്രീകളില്‍ പകുതി പേരെയും ഈ പ്രശ്‌നം ബാധിക്കാറുണ്ട്‌. ഈ പ്രശ്‌നം ഉണ്ടാകുന്നത്‌ വസ്‌തി പ്രദേശത്തെ പേശികള്‍ ദുര്‍ബലമാകുമ്പോഴാണ്‌ കെഗല്‍സ്‌ ദുര്‍ബലമായ പേശികളെ ശക്തിപെടുത്തുകയും ലക്ഷണങ്ങള്‍ തടയുകയോ മെച്ചപ്പെടുത്തുകയോ ചെയ്യും.

ജനനനിയന്ത്രണ ഉപാധികള്‍ ഉപയോഗിക്കാതിരിക്കുക

ജനനനിയന്ത്രണ ഉപാധികള്‍ ഉപയോഗിക്കാതിരിക്കുക

ഒന്നോ രണ്ടോ ആര്‍ത്തവം നഷ്ടമായാല്‍ നിങ്ങള്‍ കരുതും ഇനി ഗര്‍ഭം ധരിക്കില്ലന്നും ആര്‍ത്തവ വിരാമം ആരംഭിച്ചെന്നും. എന്നാല്‍ നിങ്ങളുടെ ചിന്ത തെറ്റാണ്‌. ആര്‍ത്തവം ഏത്‌ രീതിയിലാണെങ്കിലും ക്രമ രഹിതമാണെങ്കിലും ഗര്‍ഭം ധരിക്കാനുള്ള സാധ്യത എല്ലായ്‌പ്പോഴും ഉണ്ട്‌. അതിനാല്‍ ഗര്‍ഭം ധരിക്കാന്‍ സന്നദ്ധരല്ല എങ്കില്‍ ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ മറക്കരുത്‌. അവസാനമായി ആര്‍ത്തവം ഉണ്ടായി ഒരു വര്‍ഷക്കാലം വരെയും നിങ്ങള്‍ സുരക്ഷിതരല്ല.

കോണ്ടം ഉപയോഗിക്കാതിരിക്കുക

കോണ്ടം ഉപയോഗിക്കാതിരിക്കുക

ചെറുപ്പക്കാരേക്കാള്‍ നാല്‍പത്‌ വയസ്സിന്‌ മേല്‍പ്രായമുള്ളവര്‍ക്ക്‌ കോണ്ടം ഉപയോഗിക്കാന്‍ താല്‍പര്യം കുറവാണ്‌, ജനനനിയന്ത്രണത്തിന്‌ ഹോര്‍മോണ്‍ മാര്‍ഗം ഉപയോഗിക്കുന്നുണ്ടെങ്കിലോ ആര്‍ത്ത വിരാമ കാലത്തിലാണെങ്കിലോ ഗര്‍ഭംധരിക്കാനുള്ള സാധ്യത ഇല്ല. അല്ലെങ്കില്‍ എല്ലായ്‌പ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കുന്നതാണ്‌ നല്ലത്‌.

ലൈംഗിക ബന്ധം കുറയുക

ലൈംഗിക ബന്ധം കുറയുക

സെക്ഷ്വല്‍ മെഡിസിനെ സംബന്ധിച്ചുള്ള പ്രസിദ്ധീകരണത്തില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം നാല്‍പതുകളിലുള്ള 30 ശതമാനം സ്‌ത്രീകളും അമ്പതുകളിലുള്ള 50 ശതമാനം സ്‌ത്രീകളും യോനിമാര്‍ഗ്ഗമുള്ള ലൈംഗിക ബന്ധത്തില്‍ മുന്‍വര്‍ഷത്തെ പോലെ ഏര്‍പ്പെടുന്നില്ല എന്നാണ്‌. കൂടാതെ ഇതവരുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്നതാണ്‌ അത്ഭുതം. ആര്‍ത്തവ വിരാമത്തിന്‌ ശേഷം ഈസ്‌ട്രോജന്റെ അളവ്‌ കുറയുകയും യോനിയിലെ കോശങ്ങള്‍ പരന്ന്‌ കട്ടിയാവുകയും ചെയ്യും. അതിനാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടും. കൂടാതെ ചെറിച്ചില്‍, പുകച്ചില്‍, വരള്‍ച്ച , അസ്വസ്ഥത എന്നിവയും അനുഭവപ്പെടും.എന്നാല്‍ സ്ഥിരമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ രോഗലക്ഷണങ്ങള്‍ തടയാനും യോനിയില്‍ നനവ്‌ നിലനിര്‍ത്താനും ഇലാസ്‌തികത മെച്ചപ്പെടുത്താനും സാധിക്കും.

പലപ്പോഴും പാന്റി ലൈനര്‍ ധരിക്കുക

പലപ്പോഴും പാന്റി ലൈനര്‍ ധരിക്കുക

ആര്‍ത്തവം ക്രമരഹിതമാകുമ്പോഴും അമിതമാകുമ്പോഴും പതിവായി പാന്റി ലൈനര്‍ ഉപയോഗിക്കേണ്ടി വരും. എന്നാലിത്‌ അണുബാധയും അസ്വസ്ഥതയും ഉണ്ടാക്കും. പാന്റി ലൈനറിന്റെ പ്ലാസ്റ്റിക്‌ പുറം വായു സഞ്ചാരം തടയുകയും ചൂടും വിയര്‍പ്പും നിലനിര്‍ത്തുകയും ചെയ്യും. ദീര്‍ഘനേരം ഒന്ന്‌ തന്നെ ധരിക്കുന്നത്‌ ബാക്ടീരിയ, ഫംഗസ്‌ എന്നിവ ബാധിക്കുന്നതിന്‌ കാരണമാകും. എപ്പോഴും ഉരസുന്നത്‌ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കും. അപ്രതീക്ഷിത ആര്‍ത്തവത്തിന്‌ മുന്‍കരുതല്‍ എടുക്കുമ്പോള്‍ ഇടയ്‌ക്കിടെ അടി വസ്‌ത്രം മാറ്റുക, ടാംമ്പണോ പാഡോ കരുതുക. കെഗല്‍സ്‌, ജീവിതശൈലീ മാറ്റങ്ങള്‍,മരുന്നുകള്‍ എന്നിവയിലൂടെ അമിത രക്തസ്രാവത്തെ നേരിടുകയും പാന്റിലൈനറുടെ ഉപയോഗം കുറയ്‌ക്കുകയും ചെയ്യുക. ഇവ ഉപയോഗിക്കുകയാണെങ്കില്‍ ഓരോ നാല്‌ മണിക്കൂര്‍ കൂടുമ്പോഴും മാറ്റി ഉപയോഗിക്കുക.

ആവശ്യത്തിന്‌ ഡോക്ടറെ കാണാതിരിക്കുക

ആവശ്യത്തിന്‌ ഡോക്ടറെ കാണാതിരിക്കുക

അമേരിക്കന്‍ കോളേജ്‌ ഓഫ്‌ ഒബ്‌സ്റ്റെട്രിഷ്യന്‍സ്‌ ആന്‍ഡ്‌ ഗൈനക്കോളജിസ്‌റ്റില്‍ നിന്നുള്ള ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്‌ മുപ്പതും അതില്‍ കൂടുതലും പ്രായമുള്ള സ്‌ത്രീകള്‍ നടത്തുന്ന പാപ്പ്‌ ടെസ്റ്റ്‌ തുടര്‍ച്ചയായി മൂന്ന്‌ പ്രാവശ്യം നെഗറ്റീവ്‌( അതായത്‌ സാധരണം) ആവുകയാണെങ്കില്‍ മൂന്ന്‌ വര്‍ഷം കൂടുമ്പോള്‍ ചെയ്‌താല്‍ മതിയാകും എന്നാണ്‌. എന്നാല്‍ ഇതിനര്‍ത്ഥം വാര്‍ഷിക ചെക്‌അപ്‌ ഒഴിവാക്കണം എന്നല്ല. വര്‍ഷത്തിലൊരിക്കല്‍ ഗൈനക്കോളജിസ്‌റ്റിനെ കാണണം- ക്ലിനിക്കല്‍ സ്‌തന പരിശോധന, ബൈമാനുവല്‍ പെല്‍വിക്‌ എക്‌സാം എന്നിവ നടത്തുന്നത്‌ അര്‍ബുദം,ഓവേറിയന്‍ സിസ്‌റ്റ്‌,ഫൈബ്രോയിഡ്‌ തുടങ്ങിയ സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും. ആര്‍ത്തവവിരാമത്തെ തുടര്‍ന്നുള്ള അത്യുഷ്‌ണം മുതല്‍ ജനനിയന്ത്രണം വരെ ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട എന്തും അറിയാനുള്ള അവസരവും നല്‍കുമിത്‌.

Read more about: health ആരോഗ്യം
English summary

New Rules For Healthy Vagina

Here, share the most common vaginal mistakes they see among patients in their forties and older — and let you know how to take better care of your lady parts.
Story first published: Saturday, August 2, 2014, 11:29 [IST]