Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
കൊളസ്ട്രോള്‍ ഒഴിവാക്കാം
പെട്ടെന്നു മരണം വരുന്ന രീതിയാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക്. ഇതിന് പലപ്പോഴും പ്രധാന കാരണമാകുന്നതോ, കൊളസ്ട്രോളും.
രക്തധമനികളില്‍ കൊളസ്ട്രോള്‍ അഥവാ കൊഴുപ്പടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടും. ഇത് കൊളസ്ട്രോളിന് കാരണമാകുകയും ചെയ്യും.
പലരും കരുതുന്ന പോലെ കൊളസ്ട്രോളിന് കാരണം ഭക്ഷണം മാത്രമല്ല, ജീവിതശൈലികളും സ്ട്രെസുമെല്ലാം ഇതിനുള്ള ചില കാരണങ്ങളാണ്.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില സാധാരണ വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ, ഇതിനു മുന്‍പേ എത്തരക്കാരാണ് കൊളസ്ട്രോളിനെ കൂടുതല്‍ ഭയക്കേണ്ടതെന്നും തിരിച്ചറിയൂ,

കൊളസ്ട്രോള്‍ സാധ്യതയുള്ളവര്‍
40 വയസിന് മുകളിലുള്ള പുരുഷനും 50 വയസിന് മുകളിലുള്ള സ്ത്രീയും കൊളസ്ട്രോള്‍ ചെക്കപ്പ് നടത്തണം. സ്ത്രീകള്‍ പ്രത്യേകിച്ച് മെനോപോസിന് ശേഷം.

കൊളസ്ട്രോള്‍ സാധ്യതയുള്ളവര്‍
ഹൃദയസംബന്ധമായ അസുഖങ്ങള്‍, സ്ട്രോക്ക്, പ്രമേഹം, ഹൈ ബിപി എന്നീ രോഗങ്ങളുണ്ടെങ്കില്‍ കൊളസ്ട്രോള്‍ ശ്രദ്ധിയ്ക്കുക.

കൊളസ്ട്രോള്‍ സാധ്യതയുള്ളവര്‍
പാരമ്പര്യവും ഒരു പരിധി വരെ കൊളസ്ട്രോളിന് ഒരു കാരണമാണ്.

കൊളസ്ട്രോള്‍ സാധ്യതയുള്ളവര്‍
അരക്കെട്ടിനു ചുറ്റും കൂടുതല്‍ കൊഴുപ്പടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍. പുരുഷന്മാരില് 102 സെന്റീമീറ്ററും സ്ത്രീകളില്‍ 88 സെന്റീമീറ്ററും ഇതിനു മുകളിലും അരക്കെട്ടിനു വിസ്തൃതിയുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധ വേണം.

കൊളസ്ട്രോള്‍ സാധ്യതയുള്ളവര്‍
പുകവലി, വ്യായാമക്കുറവ് എന്നിവയുള്ള ആളുകളാണെങ്കില്‍ പ്രത്യേകം കൊളസ്ട്രോള്‍ പരിശോധനകള്‍ നടത്തണം.

കൊഴുപ്പിന്റെ അളവ്
നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പിന്റെ അളവ് 35 ശതമാനം വരെ കുറയ്ക്കുക.

മോണോ, പോളി സാച്വറേറ്റഡ് കൊഴുപ്പുകള്‍
മോണോ, പോളി സാച്വറേറ്റഡ് കൊഴുപ്പുകള്‍ ഉപയോഗിയ്ക്കുക. നട്സ്, മീന്‍ തുടങ്ങിയവ ഉദാഹരണം.

സാച്വറേറ്റഡ് ഫാറ്റ്
സാച്വറേറ്റഡ് ഫാറ്റ് ഒഴിവാക്കുക. ചുവന്ന മാംസം പോലുള്ള ഉദാഹരണം.

ട്രാന്‍സ്ഫാറ്റ്
ട്രാന്‍സ്ഫാറ്റ് കുറയ്ക്കണം. ഒരിക്കല്‍ ഉപയോഗിച്ച പാചകഎണ്ണ ഉദാഹരണം.

മുഴുവന്‍ ധാന്യങ്ങള്‍
തവിടു കളയാത്ത, അഥവാ മുഴുവന്‍ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കൊഴുപ്പു കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍
കൊഴുപ്പു കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ ഉപയോഗിയ്ക്കുക.

കൊഴുപ്പൊഴിവാക്കിയ നോണ്‍ വെജിറ്റേറിയന്‍
നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ കൊഴുപ്പൊഴിവാക്കിയവ മാത്രം കഴിയ്ക്കുക. ചിക്കന്‍ പോലുള്ളവ സ്കിന്‍, ഫാറ്റ് എ്ന്നിവ നീക്കി കഴിയ്ക്കണം.

മാംസമുള്ള മീന്‍
ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മാംസമുള്ള തരം മീന്‍ കഴിയ്ക്കുക.

പയര്‍ വര്‍ഗങ്ങള്‍, നട്സ്, കുരുക്കള്‍
പയര്‍ വര്‍ഗങ്ങള്‍, നട്സ്, കുരുക്കള്‍ എ്ന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ആരോഗ്യകരമായ സ്നാക്സ്
ആരോഗ്യകരമായ സ്നാക്സ് ശീലങ്ങള്‍ പ്രധാനം. ഡ്രൈ ഫ്രൂട്സ്, ഫ്രൂട്സ്, മുഴുവന്‍ ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ സ്നാക്സുകള്‍ എ്ന്നിവയാകാം.

ബേക്കിംഗ്, സ്റ്റീമിംഗ്, ഗ്രില്ലിംഗ്
പാചകത്തില്‍ എണ്ണ കുറച്ചുള്ള ബേക്കിംഗ്, സ്റ്റീമിംഗ്, ഗ്രില്ലിംഗ് രീതികള്‍ ഉപയോഗിയ്ക്കുക.

ഭക്ഷണം പല തവണയായി
ഭക്ഷണത്തിന്റെ അളവു കുറച്ച് പല തവണയായി കഴിയ്ക്കുക.

മദ്യപാന പുകവലി ശീലങ്ങള്‍
മദ്യപാന പുകവലി ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

വ്യായാമം
ദിവസവുമുളള വ്യായാമം ശീലമാക്കുക.

യോഗ, മെഡിറ്റേഷന്‍
സ്ട്രെസ് ബിപി, കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള പ്രധാന കാരണമാണ്. യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ശീലിയ്ക്കുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications
