Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സ്ട്രെസ് ഹാര്‍ട്ട് അറ്റാക് വരുത്തുമോ?
ഇന്നത്തെ ലോകത്തില്‍ സാധാരണമായ ഒന്നായി മാറിയിരിയ്ക്കുന്നു സ്ട്രെസ്. ഇത് വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. അസുഖങ്ങള്‍ക്കു മാത്രമല്ല, മാനസികാരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരു വലിയ ശത്രുവാണ് സ്ട്രെസ്.
ഹാര്‍ട്ട് അറ്റാക്കും സ്ട്രെസുമായി ബന്ധമുണ്ടെന്നതാണ് ഒരു കാര്യം. പലപ്പോഴും സ്ട്രെസ് ഹാര്‍ട്ട് അറ്റാക്കിനു വരെ കാരണമാകാറുണ്ട്. ഏതെല്ലാം വിധത്തിലാണ് സ്ട്രെസ് ഹാര്‍ട്ട് അറ്റാക്കിനു കാരണമാകുന്നതെന്നറിയേണ്ടേ?
ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഹാര്‍ട്ട് അറ്റാക്കിനു സാധാരണ കാരണമാകാറ്. സ്ട്രെസ് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ രക്തപ്രവാഹത്തില്‍ കുറവു വരുത്തും. ഇതുവഴി സ്ട്രെസ് ഹാര്‍ട്ട് അറ്റാക്കിനു കാരണമാവുകയും ചെയ്യും. തടി കുറയ്ക്കാന്‍ ഉലുവ!!

സ്ട്രെസ് വര്‍ദ്ധിയ്ക്കുമ്പോള്‍ ശരീരത്തില്‍ സൈറ്റോകിനീന്‍സ് എന്ന കെമിക്കലിന്റെ അളവു വര്‍ദ്ധിയ്ക്കും. ഇത് തലച്ചോറിലേയ്ക്കുള്ള രക്തക്കുഴവുകളെ കേടു വരുത്തും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കും. ഇത് ഹാര്‍ട്ട് അറ്റാക്കിനു കാരണമാകും.
സ്ട്രെസ് കൂടുന്നത് ബിപിയ്ക്കു കാരണമാകും. ബിപി വര്‍ദ്ധിയ്ക്കുന്നതും ഹൃദയാരോഗ്യത്തിനു നല്ലതല്ല. ഇതും ഹൃദയാഘാതത്തിനു കാരണമാകാറുണ്ട്.
സ്ട്രെസ് ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാത്തത് ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇത് തടി കൂട്ടാനും കൊളസ്ട്രോള്‍ വര്‍ദ്ധിയ്ക്കാനുമെല്ലാം കാരണമാകും. കൊളസ്ട്രോള്‍ കൂടുന്നത് ഹൃദയാഘാതത്തിനുള്ള മറ്റൊരു കാരണമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
