Latest Updates
-
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പച്ചക്കറികള്‍ ആരോഗ്യകരമായി പാചകം ചെയ്യാം
ആരോഗ്യദായകമാണ് പച്ചക്കറികള്‍. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതെ ആരോഗ്യമുള്ളൊരു ശരീരം നേടുകയെന്നത് സാധ്യവുമല്ല.
പച്ചക്കറികള്‍ പച്ചയ്ക്കു കഴിയ്ക്കുന്നതാണ് ഏറ്റവും ഉത്തമമെന്നു പറയാം. കാരണം ഇവയിലെ പോഷകാംശം നഷ്ടപ്പെടാതിരിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.
എന്നാല്‍ എല്ലാ പച്ചക്കറികളും ഇപ്രകാരം കഴിയ്ക്കുന്നത് സാധ്യമല്ല. ഇതുകൊണ്ടുതന്നെ ഇവ പാകം ചെയ്തു കഴിയ്ക്കുക തന്നെ വേണം.
പച്ചക്കറികള്‍ ആരോഗ്യകരമായി പാകം ചെയ്യാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ആവിയില്‍ വേവിച്ചു കഴിയ്ക്കുന്നത്
പച്ചക്കറികള്‍ ആവിയില്‍ വേവിച്ചു കഴിയ്ക്കുന്നത് ഇവയിലെ പോഷകാംശം നഷ്ടപ്പെടാതിരിയ്ക്കുന്നതിനുള്ള ഒരു പ്രധാന വഴിയാണ്. ഏറ്റവും ആരോഗ്യകരമായ പാചകരീതി ഇതാണെന്നു പറയാം.

ഗ്രില്‍
ഗ്രില്‍ ചെയ്തു കഴിയ്ക്കുന്നത് രുചികരവും അതേ സമയം ആരോഗ്യകരവുമാണ്. ഗ്രില്‍ ചെയ്യുമ്പോള്‍ ഒലീവ് ഓയില്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

അത്യാവശ്യത്തിനു മാത്രം ഉപ്പുപയോഗിയ്ക്കുക
പച്ചക്കറികളില്‍ അത്യാവശ്യത്തിനു മാത്രം ഉപ്പുപയോഗിയ്ക്കുക. ഇത് ആരോഗ്യത്തിന് ശ്രദ്ധിയ്ക്കേണ്ട ഒരു പ്രധാന കാര്യമാണ്.

എണ്ണ ചേര്‍ക്കാതെ വറുക്കാം
ഇവ എണ്ണ ചേര്‍ക്കാതെ വറുക്കാം. ഇത് ആരോഗ്യകരമായ ഒരു പാചകരീതി തന്നെയാണ്.

റോസ്റ്റ്
പച്ചക്കറികള്‍ റോസ്റ്റ് ചെയ്യുന്നതാണ് മറ്റൊരു പ്രധാന വഴി. ഇത് സ്വാദിനൊപ്പം പോഷകങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കാനും സഹായിക്കും.

വെള്ളത്തിലിട്ട് വേവിയ്ക്കാം
പച്ചക്കറികള്‍ വെള്ളത്തിലിട്ട് വേവിയ്ക്കാം. ഇങ്ങനെ ലഭിയ്ക്കുന്ന വെള്ളം കളയാതെ സൂപ്പോ മറ്റോ ആക്കി ഉപയോഗിയ്ക്കുക. കാരണം ഇവയിലും പോഷകങ്ങള്‍ അടങ്ങിയിരിയ്ക്കും.

ഗ്രേവി
പച്ചക്കറികള്‍ തിളപ്പിയ്ക്കുന്ന വെള്ളം അല്പം പോലും കളയാതെ കറിയ്ക്കുള്ള ഗ്രേവിയായി പച്ചക്കറികള്‍ക്കൊപ്പം തന്നെ ചേര്‍ക്കുക. ഇതും ആരോഗ്യകരമായ ഒരു പാചകരീതിയാണ്.

മൈക്രോവേവില്‍
മൈക്രോവേവില്‍ പച്ചക്കറികള്‍ വേവിയ്ക്കുന്നത് ആരോഗ്യകരമായ മറ്റൊരു പാചകരീതിയാണ്. ഇതില്‍ എണ്ണയുടെ ഉപയോഗം കുറയുന്നതു തന്നെ കാരണം.



Click it and Unblock the Notifications
