Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മീനെണ്ണയുടെ ആരോഗ്യഗുണങ്ങള്‍
എണ്ണ കൂടുതലുള്ള മത്സ്യങ്ങളുടെ കോശങ്ങളില്‍ നിന്നെടുക്കുന്ന ഒന്നാണ് മീനെണ്ണ. ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ ഉറവിടമായതു കൊണ്ടുതന്നെ ഇതിന് ആരോഗ്യസംബന്ധമായ ഗുണങ്ങളും ഏറെയാണ്.
ഹൃദയാരോഗ്യം, എല്ലുകളുടെ ആരോഗ്യം തുടങ്ങി ധാരാളം കാര്യങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്.
സീകോഡ് ഓയില്‍ എന്ന പേരില്‍ ചെറിയ ക്യാപ്സൂളുകളിലാണ് സാധാരണ ഇവ ലഭ്യമാകാറ്. മീനുകള്‍ കഴിയ്ക്കുന്നത് മീനെണ്ണ ലഭ്യമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ്.
മീനെണ്ണ ഗുളികയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ഓസ്റ്റിയോപെറോസിസ്
ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം തടയാനുള്ള നല്ലൊരു പരിഹാരമാണ മീനെണ്ണ.

വ്രണങ്ങള്‍, പഴുപ്പ്
വ്രണങ്ങളും പഴുപ്പുമെല്ലാം തടയാനുള്ള കഴിവ് ഒമേഗ ത്രീ ഫാറ്റി ആസിഡിനുണ്ട്.

പ്രായക്കുറവ്
ചര്‍മത്തിന് പ്രായക്കുറവ് തോന്നിയ്ക്കാനും മീനെണ്ണ നല്ലതാണ്.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ മീനെണ്ണ സഹായിക്കും. ഇതിലെ ഐകോസപെന്റോയിക് ആസിഡ്, ഡോകസഹെക്സനോയിക് ആസിഡ് എന്നിവ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നവയാണ്. മീനണ്ണയും വ്യായാമവും ഒരുമിച്ചു പരീക്ഷിച്ചു നോക്കൂ, ഗുണം ലഭിയ്ക്കും.

ഹൃദയസംബന്ധമായ അസുഖങ്ങള്‍
ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിന് മീനെണ്ണ ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന മെറ്റബോളിക് സിന്‍ഡ്രോം തടയുന്നതിന് മീനെണ്ണ സഹായിക്കും.

ഓര്‍മശക്തി
ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ മീനെണ്ണ ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ പഠിക്കുന്ന കുട്ടികള്‍ക്ക് ഇത് ഗുണം ചെയ്യും.

ക്യാന്‍സര്‍
കീമോതെറാപ്പി കാരണം ക്യാന്‍സര്‍ രോഗികള്‍ക്ക് മസില് നഷ്ടപ്പെടുന്നത് സാധാരണമാണ്. ഈ മസിലുകള്‍ പുനസ്ഥാപിയ്ക്കാന്‍ ഇത് സഹായിക്കും.

എല്ലുകളെ ബലപ്പെടുത്താന്‍
എല്ലുകളെ ബലപ്പെടുത്താന്‍ മീനെണ്ണ ഏറെ ഗുണം ചെയ്യും.

ബിപി
മീനെണ്ണ ഗുളിക സ്ഥിരം കഴിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായകമാണ്. ഇതിലെ ഡിഎച്ച്എ ആണ് ഇതിന് സഹായിക്കുന്നത്.

സ്ട്രെസ്. ഡിപ്രഷന്
സ്ട്രെസ്. ഡിപ്രഷന് പോലുള്ള മാനസിക പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മീനെണ്ണ.

സോറിയാസിസ്
സോറിയാസിസ് പോലുള്ള ചര്‍മരോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മീനെണ്ണ.

പ്രമേഹം
പ്രമേഹരോഗികളള്ക്കും മീനെണ്ണ ഗുണം ചെയ്യും. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിയ്ക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
