Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഏകപാദ ഉത്താനാസന- ദഹനത്തിനും ആകാരവടിവിനും
ഒരുകാല് ഉയര്‍ത്തിവച്ച് ചെയ്യുന്ന ആസനമാണിത്. തുടകളിലെയും അടിവയറിലെയും പേശികളുടെ ആരോഗ്യത്തിന് ഈ ആസനം വളരെ നല്ലതാണ്. ആസ്തമ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും ഇത് വളരെ ഫലപ്രദമാണ്.
ഏകപാദ ഉത്താനാസനം ശ്വസനവ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുകയും അതുവഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്സിജന്‍ എത്തിക്കുകയും ചെയ്യും. ഇടുപ്പിലെ പേശികളുടെയും മറ്റും വഴക്കം മെച്ചപ്പെടുത്താനും ഈ ആസനം ഉത്തമമാണ്.
ശരിയായ രീതിയില്‍ ചെയ്താല്‍ ഏകപാദ ഉത്താനാസനം ദഹനം വര്‍ദ്ധിപ്പിക്കും. മാത്രമല്ല മികച്ച ലൈംഗികാരോഗ്യവും പ്രദാനം ചെയ്യും. ആര്ത്തവക്രമക്കേടുകളുള്ള സ്ത്രീകള്‍ ഈ ആസനം പതിവായി ചെയ്താല്‍ അത്തരം പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും.

ആസനം ചെയ്യേണ്ട വിധം:
1. കൈകള്‍ ശരീരത്തോട് ചേര്‍ത്തുവച്ച് കാലുകള്‍ നിവര്‍ത്തി തറയില്‍ മലര്‍ന്ന് കിടക്കുക.
2. ശരീരം പൂര്‍ണ്ണമായും വിശ്രമാവസ്ഥയിലേക്ക് കൊണ്ടുവരുക.
3. വലതുകാല്‍ നിവര്‍ത്തി വിരലുകള്‍ മുന്നോട്ട് മടക്കി കാലിലെ മുഴുവന്‍ പേശികളും മുറുക്കുക.
4. വായു അകത്തേക്ക് എടുത്ത് കാല് ഉയര്‍ത്തി ശരീരത്തിന് ലംബമായി കൊണ്ടുവരുക. കാല് പെട്ടെന്ന് ഉയര്‍ത്തരുത്. ഇതുമൂലം നട്ടെല്ലിന് പരുക്കേല്ക്കാം.
5. ശ്വാസം പിടിച്ച് ആറ് സെക്കന്റ് നേരം കാല് ഇങ്ങനെ തന്നെ വയ്ക്കുക.
6. ശ്വാസം പുറത്തേക്ക് വിട്ട് സാവധാനം കാല് താഴ്ത്തി പൂര്‍വ്വസ്ഥിതിയിലാക്കുക. ആറുതവണ ശ്വാസോച്ഛ്വാസം നടത്തിയതിന് ശേഷം ഇടതുകാല് കൊണ്ട് ഇതേ രീതിയില്‍ ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
