Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
എച്ച്ഐവി ധാരണകള്‍ മാറ്റൂ
എച്ച്ഐവി രോഗബാധിതരെ ഭയന്നു ജീവിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴുമുണ്ട്. ഈ രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് പലപ്പോഴും ഇതിനു പിന്നില്‍.
എയ്ഡ്സ് രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ഇതു വായിക്കൂ.
എച്ച് ഐവി ബാധിതരോടൊപ്പം സമയം ചെലവഴിച്ചാല്‍ എയ്ഡ്സ് വരുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇവരുടെ കൂടെ കഴിയുന്നതോ ഇവരെ തൊടുന്നതോ ഒന്നും എച്ച്ഐവി പകരാനുള്ള കാരണങ്ങളല്ല.
ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഇരുവര്‍ക്കും എയ്ഡ്സ് ഉണ്ടെങ്കില്‍ കോണ്ടം ഉപയോഗിക്കേണ്ടതില്ലെന്ന തെറ്റിദ്ധാരണയും പലര്‍ക്കമുണ്ട്. എച്ച്ഐവി തന്നെ വിവിധ രീതിയിലുണ്ട്. രോഗം കൂടുതല്‍ വഷളാകാന്‍ ഇത് ഇട വരുത്തും.
എച്ച്ഐവി ബാധിച്ചാല്‍ ജീവിതം തീര്‍ന്നുവെന്ന തെറ്റിദ്ധാരണയും വേണ്ട. ഇതിനായുള്ള മരുന്നുകള്‍ കഴിച്ച് ദീര്‍ഘകാലം ജീവിക്കുന്നവരുമുണ്ട്.
എച്ച്ഐവി പൊസറ്റീവായ ആളെ കടിച്ച കൊതുക് രോഗമില്ലാത്തയാളെ കടിച്ചാല്‍ രോഗം പകരുമെന്ന തെറ്റിദ്ധാരണയുമുണ്ട്. ഇതിന് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്നതാണ് വാസ്തവം.
എച്ച്ഐവി രോഗലക്ഷണങ്ങള്‍ വളരേക്കാലം കഴിഞ്ഞേ പ്രത്യക്ഷപ്പെടൂ. ഇതുകൊണ്ടു തന്നെ സുരക്ഷിതമല്ലാത്ത സെക്സിനു ശേഷം, പ്രത്യേകിച്ച് അപരിചിതരുമായുള്ള ലൈംഗികബന്ധത്തിനു ശേഷം ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ സുരക്ഷിതരാണെന്നു കരുതാന്‍ പറ്റില്ല.
സെക്സിലൂടെ മാത്രമേ എച്ച്ഐവി വരൂയെന്ന ധാരണയും തെറ്റു തന്നെ. എച്ച്ഐവി ബാധിതരുടെ രക്തം സ്വീകരിക്കുന്നതു വഴിയും എച്ചഐവി ബാധിതയായ അമ്മ, അച്ഛന് വഴിയും ഗര്‍ഭസ്ഥ ശിശുവിനും ഈ രോഗമുണ്ടാകാം.
ഓറല്‍ സെക്സിലൂടെ എച്ച്ഐവി പകരില്ലെന്ന ധാരണയും തെറ്റാണ്. ഇതും എച്ച്ഐവിക്കുള്ള കാരണം തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
