Latest Updates
-
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൊറിച്ചാല് സ്ട്രെസ് കുറയുമോ
മാനസിക സംഘര്‍ഷമെന്നത് ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിന്റെ ഭാഗമാണ്. മാനസിക, ശാരീരിക പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു രോഗം പോലെയാണ് മാനസികസമ്മര്‍ദ്ധം. ജോലിഭാരം, ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ശരിയല്ലാത്ത ഭക്ഷണ ശീലങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണമാകും. മാനസിക സമ്മര്‍ദ്ധം വര്‍ദ്ധിക്കുന്നത് വഴി രക്തസമ്മര്‍ദ്ധം കൂടാനും, ശാരീരിക-മാനസിക തകരാറുകളും, വൈകാരിക പ്രശ്നങ്ങളുണ്ടാകാനുമിടയാകും. ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന മാനസിക സമ്മര്ദ്ധമെന്ന പ്രശ്നത്തെ തടയാന്‍ സാധ്യമായ മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്.
മാനസികസമ്മര്ദ്ധത്തെയും അനുബന്ധ പ്രശ്നങ്ങളെയും വരുതിയിലാക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അത്തരമൊരു വഴിയാണ് ലഘുഭക്ഷണങ്ങള്‍. ടെന്ഷനടിച്ചിരിക്കുമ്പോള് എന്തെങ്കിലും കൊറിക്കുന്നത് അല്പം ആശ്വാസം നല്കാന് സഹായിക്കും. അത് മധുരമുള്ളതായാല് കൂടുതല്‍ നല്ലത്. എന്നാല്‍ ചിലര്‍ ഇത് വിശ്വസിക്കുന്നില്ല. ടെന്‍ഷനുണ്ടാകുമ്പോള്‍ ലഘുഭക്ഷണം കഴിക്കുന്നതുകൊണ്ടുള്ള ചില മെച്ചങ്ങളാണ് ഇവിടെ പറയുന്നത്.

1. ഹോര്‍മോണ്‍ - ജോലിഭാരം കൊണ്ടും, ടെന്ഷന്കൊണ്ടുമൊക്കെ സമ്മര്‍ദ്ധം കൂടുമ്പോള്‍ ചില ഹോര്‍മോണുകള്‍ ശരീരത്തിലുദ്പാദിപ്പിക്കപ്പെടും. ഇവ മാനസിക സമ്മര്‍ദ്ധത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. അത് ശരീരത്തിന് ക്ഷീണം തോന്നിപ്പിക്കും. ഈ സമയത്ത് മധുരമുള്ള പലഹാരങ്ങള്‍ കൊറിക്കുന്നത് സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കും. മധുരമുള്ള പലഹാരങ്ങള്‍ മാനസികസമ്മര്ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കും. ഹോര്‍മോണ്‍ കുറഞ്ഞാല്‍ മാനസിക സമ്മര്‍ദ്ധവും കുറയുമല്ലോ.
2. ആരോഗ്യകരം - മാനസിക സമ്മര്ദ്ധമുണ്ടാകുമ്പോള് ലഘുഭക്ഷണം കഴിക്കുന്നത് സമ്മര്‍ദ്ധം കുറയാന്‍ സഹായിക്കുന്നതിനൊപ്പം ആരോഗ്യവും വര്‍ദ്ധിപ്പിക്കും. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ ഉപയോഗിച്ചാലേ ഇത് സാധ്യമാകൂ. പഴങ്ങള്‍, ഡാര്‍ക്ക് ചോക്കലേറ്റുകള്‍, പാലുത്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ മാനസിക സമ്മര്‍ദ്ധം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.
3. ശാന്തത - മാനസിക സമ്മര്‍ദ്ധമുള്ള സമയത്ത് ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ധം കുറയ്ക്കുക മാത്രമല്ല മനസിന് ശാന്തതയും നല്‍കും. തലച്ചോറിലെയും ശരീരത്തിലെയും സംഘര്‍ഷം കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. മാനസികമായ സ്വാസ്ഥ്യം നേടേണ്ടത് ആവശ്യമാണെങ്കിലും സംഘര്‍ഷഭരിതമായിരിക്കുമ്പോള്‍ അത് സാധ്യമല്ല. എന്നാല്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മനസിന് അയവ് ലഭിക്കും.
4. ശാരീരികപ്രവര്ത്തനത്തെ ഉത്തേജിപ്പിക്കുന്നു - മാനസിക സമ്മര്ദ്ധമുണ്ടാകുമ്പോള് ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ ശാരീരികപ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കും. ലഘുഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരം വീണ്ടും പഴയ സ്ഥിതിയിലേക്ക് മടങ്ങും. ആരോഗ്യകരമായ ഭക്ഷണങ്ങളിലെ പോഷകങ്ങളും, ധാതുക്കളും നല്കുന്ന ഊര്‍ജ്ജം മാനസിക സമ്മര്‍ദ്ധത്തെ അതിജീവിക്കാന്‍ സഹായിക്കും.
5. മാനസിക നില - സുഖകരമല്ലാത്ത മാനസികാവസ്ഥക്ക് കാരണമാകുന്നതാണ് മാനസിക സമ്മര്‍ദ്ധം. മാനസികമായി അസ്വസ്ഥമായ അവസ്ഥയായിരിക്കും അപ്പോള്‍ അനുഭവപ്പെടുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡാര്‍ക്ക് ചോക്കലേറ്റ് പോലുള്ളവ കഴിക്കുന്നത് ഉചിതമാണ്. മാനസികമായി അസ്വസ്ഥമാകുമ്പോള്‍ ഇത്തരം സാധനങ്ങള്‍ കഴിക്കാം. മാനസിക നില പഴയ അവസ്ഥയിലേക്ക് മടങ്ങുന്നതിനൊപ്പം ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും ചെയ്യും.
ഈ പറഞ്ഞവയില്‍ നിന്നൊക്കെ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി മാനസികസമ്മര്‍ദ്ധം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കാണിക്കുന്നത്. പുസ്തകം വായിക്കുക, ചെറുതായി ഉറങ്ങുക, അല്പം സംഗീതം കേള്‍ക്കുക, വിശ്രമമെടുക്കുക തുടങ്ങിയവയും ഫലപ്രദമാണ്. നിങ്ങളുടെ പ്രശ്നങ്ങള്‍ മറ്റൊരാളോട് പറയുന്നതും നല്ലൊരു മാര്‍ഗ്ഗമാണ്. ഈ പറഞ്ഞവയില്‍ ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗ്ഗമായി തന്നെ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതിനെ പരിഗണിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications