Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
നല്ല പ്രഭാതത്തിന്, ഊര്‍ജത്തിന് ചില വഴികള്‍

ഉന്മേഷത്തോടെ ഉണര്ന്നെഴുന്നേല്ക്കാന് മനസു മാത്രം പോരാ, ശരീരം അനുവദിക്കുകയും വേണം. രാത്രിയിലെ ചിട്ടകളും പ്രഭാതത്തിലെ ഉണര്‍ച്ചയെയും ദിനകര്മങ്ങളേയും ബാധിക്കും.
നല്ല പോലെ ഉറങ്ങിയെങ്കിലേ ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാനും സാധിക്കൂ. അത്താഴവും ഇതിന് പ്രധാനം. ഉറങ്ങുന്നതിന് രണ്ടു മണിക്കാര്‍ മുന്‍പെങ്കിലും അത്താഴം കഴിയ്ക്കുക. ഇതും ലളിതമായി. ദഹനത്തെ ഇത് സഹായിക്കും. നല്ല ദഹനം ഉറക്കത്തെയും സ്വാധീനിക്കും.
രാത്രി മദ്യം കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ഉറക്കത്തെ സഹായിക്കുമെന്ന് സാക്ഷ്യപ്പെടുത്തലും. യഥാര്‍ത്ഥത്തില്‍ മദ്യം ഉറക്കത്തെ സഹായിക്കുകയല്ലാ, ശരീരത്തെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായാണ് ക്ഷീണിച്ച ഉറക്കമാണ് ലഭിക്കുന്നത്. പിന്നേറ്റ് കാലത്തെഴുന്നേല്‍ക്കാന്‍ വളരെ ബുദ്ധിമുട്ടും. മദ്യം ഇടയ്ക്കിടെ മൂത്രമൊഴിക്കുവാനുള്ള തോന്നലുണ്ടാക്കുമെന്നതിനാല് ഉറക്കവും തടസപ്പെടും.
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം. നീണ്ട മണിക്കൂറുകള്‍ വെള്ളം കുടിയ്ക്കാത്തത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. ക്ഷീണം തോന്നാതിരിക്കാന്‍ ഇത് പ്രധാനമാണ്.
പ്രകൃതിക്ക് നിങ്ങളുടെ മനസിനെയും ശരീരത്തെയും പ്രവൃത്തികളെയും സ്വാധീനിക്കാന്‍ സാധിക്കും. ഉണര്‍ന്നെഴുന്നേറ്റാല്‍ പുറത്തിറങ്ങി അല്പം നടക്കുന്നത് 20 ശതമാനം കൂടുതല്‍ ശാരീരിക, മാനസിക ആരോഗ്യം നല്‍കും. സൂര്യപ്രകാശം ലഭിച്ചാല്‍ തലച്ചോറിലെ പീനിയല്‍ ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും മെലാട്ടനിന്റെ ഉല്പാദനം കുറയുകയും ചെയ്യും. മെലാട്ടനിന്‍ ഉന്മേഷം കെടുത്തുന്ന ഒന്നാണ്.
യോഗ, വ്യായാമം എന്നിവ ശരീരത്തിനും മനസിലും കൂടുതല്‍ ഊര്‍ജം നല്‍കും. ദിവസത്തേക്കു മുഴുവനുമുള്ള ഊര്‍ജം കാത്തുസൂക്ഷിക്കാന്‍ ഇത് സഹായിക്കും.
പ്രഭാതഭക്ഷണം പ്രധാനം. യാതൊരു കാരണവശാലും ഇത് ഉപേക്ഷിക്കരുത്. മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിനൊടുവില്‍ ശരീരത്തിന് ഭക്ഷണം ആവശ്യമാണ്. നല്ലൊരു ബ്രേക് ഫാസ്റ്റിന് ദിവസം മുഴുവനുമുള്ള ഊര്‍ജം നല്‍കാനും സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
