Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സൂര്യനമസ്കാരം ചെയ്യൂ, തടിയകറ്റൂ
സൂര്യനമസ്കാരം ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. തടി കുറയും, വയര്‍ കുറയും, മനസിനും ശരീരത്തിലും നല്ലൊരു വ്യായാമവും. ഇതു ചെയ്യണമെങ്കില്‍ പ്രത്യേകിച്ചൊരു പരിശീലനത്തിന്റെ ആവശ്യവുമില്ല. സൂര്യനമസ്കാരം ചെയ്യണമെങ്കില്‍ ഇതു വായിക്കൂ.

സ്റ്റെപ് 1
ആദ്യം നിരപ്പായ സ്ഥലം ഇതിനായി കണ്ടെത്തുക. നിവര്‍ന്നു നിന്ന് കൈകള്‍ കൂപ്പിപ്പിടിയ്ക്കുക.

സ്റ്റെപ് 2
കൈകള്‍ ഉയര്‍ത്തി പുറകിലേക്കു വളയുക. നടുവോ കൈകളോ വളയ്ക്കാതെ സൂക്ഷിയ്ക്കുകയും വേണം.

സ്റ്റെപ് 3
കാലുകള്‍ വളയ്ക്കാതെ കുനിഞ്ഞ് നിലം തൊടണം. കൈകളും വളയുവാന്‍ പാടില്ല. കൈപ്പത്തി നിലത്തു മുഴുവനായി വരത്തക്കവണ്ണം വളയണം.

സ്റ്റെപ് 4
വലതുമുട്ട് വളച്ച് ഇരിയ്ക്കുക. ഇടതുകാല് പുറകിലേക്കു നീട്ടി കാല്‍വിരലുകളില്‍ നിലത്തൂന്നണം. കൈകള്‍ നിലത്തു കുത്തി മടക്കിവച്ചിരിക്കുന്ന വലതുകാലിന്റെ ഇരുവശത്തായി നിലത്തു നിവര്‍ത്തി വയ്ക്കണം.

സ്റ്റെപ് 5
പീന്നീട് രണ്ടു കൈകളില്‍ പൊങ്ങി ശരീരമൂന്നി കാലുകള്‍ പുറകിലേക്ക് നീട്ടി വച്ച് കാല്‍വിരലുകള്‍ നിലത്തൂന്നി നില്ക്കുക.

സ്റ്റെപ് 6
പിന്നീട് രണ്ടു കൈകള്‍ തറയിലൂന്നി നിലത്ത് നെഞ്ചമര്ത്തി വയ്ക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ തലയും നിതംബഭാഗവും നിലത്തു സ്പര്‍ശിക്കരുത്. മുട്ടുകളും തറയില്‍ തൊട്ടിരിക്കണം.

സ്റ്റെപ് 7
ഇരുകൈകള്‍ വളയാതെ നിലത്തൂന്നി പുറകിലേക്കു വളയുക. നടുഭാഗം മാത്രമെ ഈ സമയത്ത് നിലത്തുറപ്പിക്കാവൂ. നെഞ്ചിനു മേല്പ്പോട്ടുള്ള ഭാഗവും കഴുത്തും നിവര്‍ത്തിപ്പിടിച്ച് പുറകിലേക്കായണം.

സ്റ്റെപ് 8
പിന്നീട് ഇരുകൈകളും കാല്പാദങ്ങളും നിലത്തൂന്നി വളഞ്ഞു നില്‍ക്കണം.

സ്റ്റെപ് 9
മൂന്നാമത്തെ സ്റ്റെപ്പില്‍ ചെയ്ത പോലെ കാല്‍മുട്ടില്‍ ഇരുന്ന് മറ്റേകാല് നീട്ടി കാല്‍വിരലുകള്‍ നിലത്തമര്‍ത്തി വച്ച് മുകളിലേക്ക് തലയുയര്ത്തിപ്പിടിക്കണം.

സ്റ്റെപ് 10
അടുത്തതായി തുടക്കത്തില്‍ ചെയ്ത പോലെ ഇരുകൈകളും കാലുകളും നിലത്തമര്‍ത്തി വളഞ്ഞു നില്ക്കുക.

സ്റ്റെപ് 11
അവസാനമായി നിവര്‍ന്നു നിന്ന് കൈകള്‍ കൂപ്പിപ്പിടിച്ച് ആദ്യത്തെ പൊസിഷനില്‍ വരിക.

സൂര്യനമസ്കാരം
ദിവസവും സൂര്യനമസ്കാരം 10 തവണയെങ്കിലും അടുപ്പിച്ച് ചെയ്യുന്നത് ശരീരത്തിനും മനസിനും ഉണര്‍വു നല്‍കും. ആരോഗ്യം നന്നാവുകയും ചെയ്യും. ടെന്‍ഷനകറ്റാന്‍ പറ്റിയ ഒരു വഴി കൂടിയാണിത്.



Click it and Unblock the Notifications
