Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശരിയായ വിധത്തില്‍ ധ്യാനം ചെയ്യാം
മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറ്റവും ചേര്‍ന്നതാണ് മെഡിറ്റേഷന്‍ അഥവാ ധ്യാനം. ധ്യാനം ചെയ്യാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ഇതിന് പ്രത്യേക പരിശീലനവും വേണ്ട. ശരിയായ രീതിയില്‍ ധ്യാനം ചെയ്യുന്നതെങ്ങനെയെന്നു നോക്കൂ.

മെഡിറ്റേഷന്‍ ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനം. ബഹളവും ശല്യവുമില്ലാത്ത, ഏകാന്തമായ ഒരിടം നോക്കി തെരഞ്ഞെടുക്കണം. ഇത് വീട്ടിലോ പുറത്തോ ആകാം. കാറ്റും വെളിച്ചവും കിട്ടുന്ന വിശാലമായ സ്ഥലമാണെങ്കില്‍ കൂടുതല്‍ നല്ലത്.
ഈ സ്ഥലത്ത് ഒരു പായയോ വിരിപ്പോ വിരിക്കുക. യോഗ മാറ്റുകളും ഇപ്പോള്‍ ലഭ്യമാണ്. വെറും തറയില്‍ ഇരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ധ്യാനത്തിലൂടെ ശരീരത്തിലുണ്ടാകുന്ന ഊര്‍ജം തറയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ നഷ്ടപ്പെടുമെന്നാണ് പറയുക.
കാലുകള്‍ മടക്കി നിവര്‍ന്നിരിക്കണം. എന്നാല്‍ ശരീരത്തിന് ആയാസം നല്കുന്ന രീതിയിലുള്ള ഇരിപ്പാവുകയുമരുത്. നിവര്ന്നിരിക്കുമ്പോള് ശരീരത്തിന് സ്ട്രെസ് വരാതെ നോക്കണം.
ധ്യാനത്തിനു വേണ്ട മാനസിക നിലയുണ്ടാക്കുന്നതാണ് അടുത്തത്. കണ്ണുകളടച്ച് കൈകള്‍ തുടയില്‍ മലര്‍ത്തി വച്ച് മനസു ശാന്തമാക്കുക. പുറംലോകത്തു നിന്നും മനസിന് പൂര്‍ണമായ വിടുതല്‍ നല്‍കണം. ശ്രദ്ധ മനസില്‍ കേന്ദ്രീകരിക്കണം. യാതൊരു ചിന്തകളും ആകുലതകളും മനസില്‍ പാടില്ല. ശൂന്യമായ മനസെന്നു വേണമെങ്കില്‍ പറയാം. ചിലര്‍ക്ക് പ്രകാശം ബുദ്ധിമുട്ടായിരിക്കും. ഇത്തരക്കാര്‍ക്ക് പ്രകാശം കുറയ്ക്കാനുളള വഴികള്‍ ചെയ്യാം.
ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക. ഇത് സാവധാനത്തില്‍ ചെയ്യണം. ശരീരത്തിനുള്ളിലേക്ക് കഴിയുന്നത്ര വായു ലഭ്യമാക്കണം. ചെയ്യുന്ന പ്രവൃത്തിയില്‍ മനസിനെ നിമഗ്നമാക്കുക. പുറത്തു നിന്നുള്ള യാതൊരു കാര്യങ്ങളും ശ്രദ്ധ കളയരുത്. അല്പനേരം ഇങ്ങനെ ചെയ്തുകഴിയുമ്പോള്‍ മറ്റൊരു ലോകത്തെത്തിയതു പോലെയൊരു തോന്നലുണ്ടാകും. മനസിന് വല്ലാത്തൊരു ശാന്തി ലഭിക്കുകയും ചെയ്യും.
തുടക്കത്തില്‍ അല്പം ബുദ്ധിമുട്ടു തോന്നുമെങ്കിലും ഇത് ദിവസവും അഭ്യസിച്ചാല്‍ ശീലമായിക്കൊള്ളും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
