Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ടൈറ്റ് ജീന്‍സ് വജൈനല്‍ അണുബാധയുണ്ടാക്കും

ചെരുപ്പാണ് മറ്റൊരു പ്രശ്നം. ഹൈഹീല്‍ ചെരിപ്പുകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് എടുത്തു പറയേണ്ടതില്ലല്ലോ. നടുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ തന്നെ. സന്ധിവാതം പോലുള്ള രോഗങ്ങളും ഇവയുണ്ടാക്കും. ഫാഷനു വേണ്ടി പല ഷേപ്പുകളിലെ ചെരിപ്പുകള്‍ ധരിക്കുന്നവരുണ്ട്. ഇതും ആരോഗ്യത്തിന് കേടാണ്. ഫാഷനേക്കാളുമുപരിയായി കാലിനും നടപ്പിനും സുഖകരമായ ചെരിപ്പുകള്‍ നോക്കി വാങ്ങുന്നതാണ് നല്ലത്.
ഫാഷന്‍ അടിവസ്ത്രങ്ങളെ വരെ ബാധിച്ചിട്ടുള്ള കാലഘട്ടമാണ്. കോട്ടന്‍ തുണിക്കു പകരം സിന്തെറ്റിക് തുണി കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ ധരിക്കുന്നവരുണ്ട്. അസുഖങ്ങള്‍ വരാന്‍ മറ്റൊന്നും വേണ്ട. എന്തൊക്കെ ഫാഷന്റെ പേരു പറഞ്ഞാലും കൃത്യമായ അളവിലുള്ള കോട്ടന്‍ അടിവസ്ത്രങ്ങള്‍ തന്നെ ധരിക്കാന്‍ ശ്രദ്ധിക്കണം.
വ്യായാമം ഒഴിവാക്കുന്ന സ്ത്രീകളുണ്ട്. പ്രത്യേകിച്ചും വീട്ടമ്മമാര്‍. വീട്ടിലെ പണികള്‍ ചെയ്യുന്നതു തന്നെ നല്ല വ്യായാമമാണല്ലോയെന്നായിരിക്കും ഇവരുടെ ചിന്താഗതി. ഇത് തികച്ചും തെറ്റാണ്. വീട്ടുപണികള്‍ ഒരു പരിധി വരെ വ്യായാമം കൂടിയാണ്. എന്നാല്‍ ശരിരായ വ്യായാമത്തിന്റെ ഗുണം ഇത് തരുന്നുണ്ടെന്നും പറയാനാവില്ല. വീട്ടമ്മമാരാണെങ്കിലും വ്യായാമം ചെയ്യുക തന്നെ വേണം. അസുഖങ്ങള്‍ ഒഴിവാക്കാന്‍ ഇത് അത്യാവശ്യമാണ്.
ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ അധികം ശ്രദ്ധിക്കാറില്ല. ഹാര്‍ട്ട് അറ്റാക്ക് സ്ത്രീകള്‍ക്ക് വരില്ല എന്ന തെറ്റിദ്ധാരണയും ചിലര്‍ക്കുണ്ട്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് ഹൃദയത്തിന് സംരക്ഷണം നല്‍കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ഇതുകൊണ്ട് ഹൃദയാഘാത സാധ്യതയും കുറവാണ്.
എന്നാല്‍ അറ്റാക് വരില്ലെന്നു പറയാനാവില്ല. പ്രത്യേകിച്ചും മെനോപോസിനു ശേഷം. ഈസ്ട്രജന് ഉല്പാദനം മിക്കവാറും നിലയ്ക്കുന്ന സമയമാണിത്. ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളും ഹൃദയത്തിന്റെ ആരോഗ്യവും സ്ത്രീകള്‍ വിസ്മരിക്കരുതെന്ന് ചുരുക്കം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
