Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സ്ത്രീ വിസ്മരിക്കും ആരോഗ്യം

കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്താല്‍ അവര്‍ മുഴുവന്‍ കഴിയ്ക്കാതിരിക്കും. ബാക്കി വരുന്ന ഭക്ഷണം കളയരുതെന്നു കരുതി മിക്കവാറും സ്ത്രീകള്‍ ആവശ്യമില്ലെങ്കിലും ഇത് കഴിയ്ക്കുകയും ചെയ്യും. ഇങ്ങനെ ഭക്ഷണത്തിന്റെ അളവ് മിക്കവാറും കൂടുകയും ചെയ്യും. തടി കൂടുവാന്‍ വേറെ എന്തു വേണം.
കാതില്‍ വലിയ കമ്മലുകള്‍ ഇടുന്ന സ്ത്രീകളും പെണ്‍കുട്ടികളുമുണ്ട്. ഫാഷന്റെ പേരിലായിരിക്കും ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ കാതുകള്‍ തൂങ്ങുകയും പൊട്ടുകയും വരെ ചെയ്തിട്ടുള്ള സംഭവങ്ങളുണ്ട്. വലിയ കമ്മലുകള്‍ ധരിക്കണമെന്നുള്ളവര്‍ ഭാരം കുറഞ്ഞ കമ്മലുകള്‍ നോക്കി വാങ്ങുക.
വണ്ണത്തെ കുറിച്ച് കൂടുതല്‍ ആവലാതി സ്ത്രീകള്‍ക്കായിരിക്കും. വണ്ണം കുറയ്്ക്കാന്‍ വേണ്ടി പട്ടിണി കിടക്കുന്ന സ്ത്രീകളുമുണ്ട്. എന്നാല്‍ ഇത് തെറ്റായ രീതിയാണ്. പട്ടിണി കിടന്നാല്‍ ആരോഗ്യം പോകും. മാത്രമല്ലാ, വണ്ണം കുറഞ്ഞാലും വീണ്ടും ഭക്ഷണം കഴിച്ചാല്‍ പോയ വണ്ണം തിരിച്ചെത്തുകയും ചെയ്യും. പട്ടിണി കിടന്നാല്‍ ഭക്ഷണത്തോട് ആര്‍ത്തി തോന്നി കൂടുതല്‍ കഴിയ്ക്കാനും സാധ്യതയുണ്ട്.
എവിടെക്കു പോകുമ്പോഴും ഭാരം കൂടിയ ബാഗുകള്‍ കൊണ്ടുനടക്കുന്ന സ്ത്രീകളുണ്ട്. പ്രത്യേകിച്ചും കുഞ്ഞുങ്ങളുള്ളവര്‍. ആവശ്യമുള്ള സാധനങ്ങള്‍ കൊണ്ടുനടക്കുന്നത് നല്ലതാണ്. എന്നാല്‍ അമിതഭാരമുള്ള ബാഗ് ആരോഗ്യപ്രശ്നങ്ങള്‍ വരുത്തിവയ്ക്കും.
ലാപ്ടോപ്പ് ബാഗുകളാണെങ്കിലും പൂര്‍ണമായും സപ്പോര്‍ട്ട് ചെയ്യുന്നവ നോക്കി വാങ്ങുക.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
