Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
വ്യായാമത്തിന്റെ അദ്ഭുതഗുണങ്ങള്‍

വ്യയാമം ശരീരത്തിലെ സന്ധികളെയും പേശികളെയും ചലിപ്പിക്കുകയാണ് ചെയ്യുന്നത്. മസിലുകള്‍ക്ക് ഉറപ്പു നല്കേണ്ടിടത്ത് ഉറപ്പു നല്‍കാനും അയവു വേണ്ടിടത്ത് അയക്കാനും വ്യായാമത്തിന് കഴിയും.
വ്യായാമം ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ശരീരത്തില്‍ കൂടുതല്‍ ഓക്സിജന്‍ ലഭിക്കാന്‍ ഇട വരുത്തും. രക്തയോട്ടവും വര്‍ദ്ധിക്കും.
വ്യായാമം കൂടുതല്‍ ഗുണം ചെയ്യുന്നത് ഹൃദയത്തിനാണെന്നു വേണമെങ്കില്‍ പറയാം. ഹൃദയാഘാതം കുറയ്ക്കാനുള്ള സാധ്യത വ്യായാമം കുറയ്ക്കുന്നു. ഹൃദയാഘാതം വന്നവര്‍ക്കും ഡോക്ടര്‍മാര്‍ വ്യായാമം നിര്‍ബന്ധമായും നിര്‍ദേശിക്കാറുണ്ട്. ഹൃദയത്തെ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിക്കുന്നതിന് ഇത് നല്ലതാണ്.
നല്ല കൊളസ്ട്രോള്‍ കൂട്ടുന്നതിനും വ്യായാമം സഹായകമാണ്. എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും വ്യായാമത്തിന് കഴിയും.
കൊളസ്ട്രോളിനു പുറമെ ബിപി നിയന്ത്രിച്ചു നിര്‍ത്താനും വ്യായാമം സഹായിക്കും. രക്തത്തിലെ പഞ്ചസാര ക്രമീകരിക്കുന്നതിനും വ്യായാമം നല്ലതുതന്നെ.
പലതരം ക്യാന്‍സറുകള്‍ തടയുന്നതിനും വ്യായാമത്തിന് കഴിയും.
ശരീരം ഫിറ്റായി സൂക്ഷിക്കുക, മസിലുകള്‍ വളര്‍ത്തുക, ശരീരഭംഗി നിലനിര്‍ത്തുക തുടങ്ങിയ ഗുണങ്ങളും വ്യായാമത്തിന്റേതായി ഉണ്ട്.
മനസിന് സന്തോഷം നല്കാന് കഴിയുന്ന ഒന്നു കൂടിയാണ് വ്യായാമം. വ്യായാമം ചെയ്താല്‍ ടെന്‍ഷന്‍ കുറയ്ക്കാം. മനസിനേയും അതോടൊപ്പം ശരീരത്തേയും ഫിറ്റാക്കി വയ്ക്കാന്‍ വ്യായാമത്തിന് കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
