Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വന്ധ്യതാ ചികിത്സയും ഇരട്ടക്കുട്ടികളും
വന്ധ്യതാ ചികിത്സക്കു വിധേയരാകുന്നവരില് ഒന്നില് കൂടുതല് കുട്ടികളുണ്ടാകുന്നതായി കണ്ടുവരാറുണ്ട്. ചിലപ്പോള് ഇരട്ടക്കുട്ടികള്. രണ്ടിലേറെ കുട്ടികളുണ്ടാകുന്നതും സാധാരണം. ഇതിന് കൃത്യമായ കാരണവുമുണ്ട്.

വന്ധ്യതക്കു കാരണം ചിലപ്പോള് ഓവുലേഷന് പ്രശ്നങ്ങളാകും. ഓവുലേഷന് നടക്കാത്തവരിലാണെങ്കില് ഹോര്മോണ് കുത്തിവച്ച് അണ്ഡവിസര്ജനം നടത്തുകയാണ് ചെയ്യുന്നത്. സാധാരണ രീതിയില് ഓവുലേഷന് നടക്കുമ്പോള് ഒരു അണ്ഡം മാത്രമാണ് ഉല്പാദിപ്പിക്കപ്പെടുക.
എന്നാല് വന്ധ്യതാ ചികിത്സ ചെയ്യുമ്പോള് ഒന്നില് കൂടുതല് അണ്ഡങ്ങള് ഉല്പാദിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവ ബീജങ്ങളുമായി സംയോജിച്ച് ഒന്നില് കൂടുതല് ഭ്രൂണങ്ങളുണ്ടാകും. ഇൗ ഭ്രൂണങ്ങള് തകരാറുകളൊന്നുമില്ലാതെ നിലനിന്നാല് ഒന്നില് കൂടുതല് കുഞ്ഞുങ്ങള് ഉണ്ടാകുകയും ചെയ്യും.
വന്ധ്യതാ ചികിത്സയിലൂടെ ഒരു ഭ്രൂണത്തേക്കാള് കൂടുതലുണ്ടെന്നു കണ്ടാല് വേണമെങ്കില് അധികമുള്ളവയെ നീക്കം ചെയ്യുകയാകാം. എന്നാല് ഇത് ചെലവേറിയ ഒരു മാര്ഗമാണ്.
വന്ധ്യതാ ചികിത്സ വഴി കുട്ടികളെ കൂടുതല് ലഭിക്കുമെങ്കിലും അപകടങ്ങളുമുണ്ട്. മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങള്ക്ക് ആരോഗ്യക്കുറവ്, ശാരീരിക, മാനസിക പ്രശ്നങ്ങള് എന്നിവയുണ്ടാകാന് സാധ്യതയുണ്ട്. മാത്രമല്ലാ, ഒന്നില് കൂടുതല് കുഞ്ഞുങ്ങളുണ്ടെങ്കില് സാധാരണ പ്രസവം നടക്കാന് ബുദ്ധിമുട്ടുമാണ്.
കൃത്രിമമായി ഭ്രൂണങ്ങള് നിക്ഷേപിക്കുന്ന ഐവിഎഫ് പോലുള്ള വന്ധ്യത ചികിത്സാരീതികളില് ഇരട്ടഭ്രൂണങ്ങള് ചിലപ്പോള് ഡോക്ടര്മാര് നിക്ഷേപിച്ചേക്കാം. ഏതെങ്കിലും കാരണവശാല് ഒരു ഭ്രൂണത്തിന് തകരാറു പറ്റിയാല് ഒരു കുഞ്ഞിനെയെങ്കിലും ലഭിക്കുവാന് വേണ്ടിയുള്ള മുന്കരുതല് കൂടിയാണിത്. ചില മാതാപിതാക്കളുണ്ട്, ഒരു പ്രസവത്തില് ഇരട്ടക്കുട്ടികളെ ആഗ്രഹിക്കുന്നവര്. ഇത്തരക്കാരും ഇരട്ടക്കുട്ടികളെ ആഗ്രഹിക്കുന്നവരായിരിക്കും.
എന്നാല് ഐവിഎഫ് ചികിത്സക്കു വിധേയരാകുമ്പോള് ഒരു കുഞ്ഞു മതി എന്നുള്ളവര് ഡോക്ടറോട് ഇക്കാര്യം തുറന്നു ചര്ച്ച ചെയ്യുന്നത് നന്നായിരിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
