Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പുരുഷവന്ധ്യത, വാസ്തവം, വിശ്വാസം

വന്ധ്യതക്കുള്ള പ്രധാനം കാരണം മിക്കപ്പോഴും സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളാണെന്നാണ് പറയാറ്. എന്നാല്‍ ഇതും മിത്ത് എന്ന ഗണത്തില്‍ പെടുത്താം. 40 ശതമാനം വന്ധ്യതാ പ്രശ്നങ്ങള്‍ക്ക് പുരുഷനാണ് ഉത്തരവാദിയെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ പുരുഷന്മാരില് വന്ധ്യത വരുത്തുമെന്നു പറയും. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. ഇത്തരം കാരണങ്ങള്‍ ഒരാളിലെ ലൈംഗികത കെടുത്തിയേക്കാം. എന്നാല്‍ ബീജങ്ങളുടെ ഗുണത്തിലോ എണ്ണത്തിലോ കുറവു വരുത്തുകയില്ല. ഇത് പുരുഷവന്ധ്യതയ്ക്കുള്ള കാരണമായി പറയാനാവില്ല.
വൃഷണങ്ങള്‍ ചൂടാകുന്നത് പുരുഷവന്ധ്യതക്ക് കാരണമാകുമെന്നു പറയും. ഇത് വാസ്തവമാണ്. എന്നാല്‍ വൃഷണങ്ങളില്‍ ഐസ് വച്ചു തണുപ്പിക്കുന്ന പ്രവണത നല്ലതല്ല. ഇത് അപകടകരവുമാണ്. വൃഷണങ്ങള്‍ തണുത്തതു കൊണ്ട് ബീജത്തിന്റെ ഗുണം കൂടുന്നില്ല.
കൂടുതല്‍ നേരം അധികം ഇറുക്കമുള്ള അടിവസ്ത്രങ്ങളിട്ടു നടക്കുമ്പോള്‍, ബൈക്ക് ഓടിക്കുമ്പോള്‍, ലാപ്ടോപ്പ് അധികനേരം മടിയില്‍ വച്ചിരിക്കുമ്പോള്‍, വന്ധ്യതക്കുള്ള കാരണങ്ങളാകുന്നുവെന്ന് പൊതുവെ പറയും. ഇതില്‍ വാസ്തവമുണ്ട്. ഇവ വൃഷണങ്ങള്‍ ചൂടാകാനും അതുവഴി ബീജോല്പാദനം കുറയാനും കാരണമാകും.
പൊതുവെ പ്രായക്കൂടുതലുള്ളപ്പോഴാണ് വന്ധ്യതാപ്രശ്നങ്ങള്‍ വരികയെന്നൊരു വിശ്വാസമുണ്ട്. ഇത് തെറ്റാണ്. വന്ധ്യതാ പ്രശ്നങ്ങള്‍ ചെറുപ്പക്കാരിലും ഒരുപോലെ കണ്ടുവരാറുണ്ട്.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
