Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ ശ്രദ്ധിക്കുക

കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
നിവര്ന്നിരിക്കണമെന്നത് പ്രധാനമാണ്. എല്ലുകളും മസിലുകളും നിവര്‍ന്നിരിക്കണം. നടു വളച്ച് ഇരിക്കുവാ്ന് പാടില്ല. എപ്പോഴും നിവര്ന്നരിക്കുക. നടുവെല്ല് വളഞ്ഞിരിക്കുന്നത് നടുവേദന ഉണ്ടാക്കുമെന്ന് മാത്രമല്ലാ, ശരീരത്തിന്റെ ശരിയ്ക്കുള്ള ആകൃതിയെ തന്നെ ബാധിക്കും. നടക്കുമ്പോള്‍ വരെ ഒരു വളവുണ്ടാകാന്‍ ഇത് കാരണമാകും.
ഇരിക്കുമ്പോള്‍ നടുവിന് താങ്ങു തല്കാത്ത, വളവുണ്ടാകാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള കസേരയാണെങ്കില്‍ എന്തെങ്കിലും കുഷ്യന് നടുവിന് താങ്ങായി വയ്ക്കുക. പഞ്ഞി നിറച്ചതിനേക്കാളും കാറ്റു നിറച്ച് കുഷ്യനായിരിക്കും നടുവിന് ബലം നല്കാന് നല്ലത്.
കമ്പ്യൂട്ടറിന്റെ സ്ക്രീനും നിങ്ങള്‍ ഇരിക്കുന്ന അകലവും തമ്മില്‍ ഒരു കൈ നീളമെങ്കിലും അകലമുണ്ടായിരിക്കണം. കണ്ണുകളുടെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. ചുമലുകള്‍ നിവര്‍ത്തിയിരുന്ന് ടൈപ്പു ചെയ്യുക. കാലുകള്‍ പിണിച്ചിരിക്കുന്നത് ഒഴിവാക്കുക. പാദങ്ങള്‍ തറയില്‍ നല്ലപോലെ ഉറച്ചിരിക്കണം.
കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ണുകളുടെ അതേ ഉയരത്തിലായിരിക്കണം. വല്ലതെ താഴെയോ കൂടുതല്‍ ഉയരത്തിലോ ആകരുത്. ടൈപ്പ് ചെയ്യുമ്പോള്‍ കൈകള്‍ക്ക് കമ്പ്യൂട്ടര്‍ ടേബിളില്‍ സപ്പോര്‍ട്ട് കൊടുക്കുന്നത് നല്ലതായിരിക്കും.
കമ്പ്യൂട്ടറിന് മുന്പില് അടുപ്പിച്ച് ഒരേ രീതിയില്‍ അര മണിക്കൂറില്‍ കൂടുതല്‍ ഇരിക്കരുത്. അര മണിക്കൂര്‍ കൂടുമ്പോള്‍ എഴുന്നേറ്റു നടക്കുകയോ നില്‍ക്കുകയോ ആകാം. വെള്ളം കുടിയ്ക്കാന്‍ പോകാം. കൂടെ ജോലി ചെയ്യുന്നവരുടെ അടുത്തേക്കു പോകാം.
കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോഴും ചെയ്യാവുന്ന ലഘുവ്യായാമങ്ങളുണ്ട്. കണ്ണുകള്‍ അല്പനേരം അടച്ചു പിടിക്കുക, കണ്ണുകള്‍ ഇരുദിശകളിലേക്കും ചലിപ്പിക്കുക, കഴുത്ത് അങ്ങോട്ടുമിങ്ങോട്ടും തിരിക്കുക തുടങ്ങിയവ. ഇവ ചെയ്യുന്നത് കൂടുതല്‍ നേരം ഒരേ ഇരിപ്പിരിക്കുന്നതിലുള്ള ബുദ്ധിമുട്ടു കുറയ്ക്കും. ജോലി കൂടുതല്‍ ഉല്‍സാഹത്തോടെ ചെയ്യാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
