Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നടുവേദന മരുന്നില്ലാതെ മാറ്റാം
നടുവേദന ദേശ, കാല ഭേദമില്ലാതെ എല്ലാവരേയും കടന്നാക്രമിക്കുന്ന രോഗമാണെന്നു വേണമെങ്കില്‍ പറയാം. അടുക്കളയില്‍ ജോലി ചെയ്യുന്നവരെയും ഓഫിസില്‍ കമ്പ്യൂട്ടറിന് മുന്നില്‍ മണിക്കൂറുകള്‍ ഇരിക്കുന്നവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നം.

നടുവേദനയ്ക്കുള്ള ചില ലളിതമായ പരിഹാരമാര്‍ഗങ്ങള്‍ അറിയണമെന്നുണ്ടോ. മരുന്നും മന്ത്രവുമൊന്നും വേണ്ടാത്ത, നിസാര പരിഹാരം.
വൈറ്റമിന്‍ ഡിയുടെ കുറവ് പലരിലും നടുവേദനയ്ക്കുള്ള കാരണമാകാറുണ്ട്. ഇതിന് മരുന്നല്ലാ, പരിഹാരം. വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളാണ്. മീനുകളില്‍ വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മത്തി പോലുള്ളവയില്‍. മുട്ട്, ചീസ് എന്നിവയും വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ.
മ്യൂസിക് തെറാപ്പിയും നടുവേദന കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലപ്പോള്‍ നടുവേദനയുടെ കാരണം ടെന്‍ഷന്‍, സ്ട്രെസ് എന്നിവയാകാം. ഇഷ്ടമുള്ള പാട്ടു കേള്‍ക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്.
ശ്വസനക്രിയകള്‍ ചെയ്യുന്നതും നടുവേദന കുറയ്ക്കും. യോഗയിലെ ചില ലഘുവ്യായാമങ്ങളും നടക്കുന്നതും നടുവേദനയ്ക്കുള്ള നല്ല മരുന്നാണ്.
നടുവിന് ചൂടുപിടിക്കുന്നതും മസാജ് ചെയ്യുന്നതും ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതും നടുവേദന കുറയ്ക്കാന്‍ സഹായിക്കും.
ഇരിക്കുന്നത് ശരിയല്ലെങ്കില്‍ നടുവേദന വരും. വളഞ്ഞു കൂടി ഇരിക്കാതെ കഴിവതും നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് നടുവേദന വരാതിരിക്കാന്‍ നല്ലൊരു വഴിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
