Latest Updates
-
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും
40 കടന്നാലും യൗവനം കാക്കാം

നാല്പതെന്നു പറഞ്ഞാല്‍ സ്ത്രീ ശരീരത്തില്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ്. നാല്പത്-അന്പതുകളിലാണ് സാധാരണയായി മെനോപോസ് സംഭവിക്കുകയെന്നതും പ്രധാനമാണ്. ഇതു കൊണ്ടുതന്നെ ശാരീരികമായും മാനസിമായും ധാരാളം മാറ്റങ്ങളുണ്ടാകൂന്ന സമയം കൂടിയാണിത്.
ഇത്തരം മാറ്റങ്ങള്‍ കണക്കിലെടുത്ത് ഒരല്പം നേരത്തെ വ്യായാമ, ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ധാരാളം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. മുടി കൊഴിച്ചില്‍, ചര്‍മം തൂങ്ങുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുക, ഡിപ്രഷന് തുടങ്ങിയ ധാരാളം കാര്യങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കും.
ഭക്ഷണകാര്യത്തില്‍ സ്ത്രീകള്‍ നേരത്തെ മുതില്‍ ശ്രദ്ധിച്ചു തുടങ്ങേണ്ടത് അത്യാവശ്യമാണ്. കാരണം ആര്‍ത്തവവിരാമം സ്ത്രീകളില്‍ എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപെറോസിസ് എന്ന അവസ്ഥയുണ്ടാക്കുന്നതു കൊണ്ടുതന്നെ. എല്ലുകളുടെ ബലം കുറയാതിരിക്കാന്‍ നേരത്തെ മുതല്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ശീലമാക്കണം. പാല്, പാലുല്പന്നങ്ങള് എന്നിവ ഏറെ ഗുണം ചെയ്യും.
പ്രായമേറുന്തോറും മുടി കൊഴിച്ചില്‍ അധികമാകും. ഇത് ഒഴിവാക്കാന്‍ വൈറ്റമിന്‍ ഡി, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവയടങ്ങിയ ഭക്ഷണം ശീലമാക്കുക. മീന്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യും. വെജിറ്റേറിന് ഭക്ഷണം പതിവാക്കിയവര്‍ക്ക് ഫഌക്സ് സീഡ്, ബദാം, നിലക്കടല, ചീര, വാള്‍നട്ട് എന്നിവ കഴിയ്ക്കാവുന്നതാണ്.
നാല്പതു കഴിഞ്ഞാല്‍ മസിലുകളുടെ ബലവും കുറയും. ഇതിന് നല്ലൊരു പരിഹാരമാണ് വൈറ്റമിന്‍ ബി, ബി 12 എന്നിവ. മഗ്നീഷ്യവും അത്യാവശ്യം. ഇവ ലഭിക്കാനുള്ള നല്ലൊരു വഴിയാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍.
ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനം. മെനോപോസ് ധാരാളം സ്ത്രീകളില്‍ വണ്ണം കൂട്ടുന്നതായി കണ്ടു വരാറുണ്ട്. വയര്‍, ഇടുപ്പ് തുടങ്ങിയ പ്രത്യേക ഭാഗങ്ങളിലായിരിക്കും കൊഴുപ്പ് അടിഞ്ഞു കൂടുക. ഈ പ്രശ്നം ചിട്ടയായ വ്യായാമം കൊണ്ട് നേരിടാവുന്നതേയുള്ളൂ. വീട്ടുജോലികള്‍ ചെയ്യുന്ന സ്ത്രീകളില്‍ ഇതുതന്നെ നല്ലൊരു വ്യായാമമാണ്. ഇതു കൂടാതെ നടക്കുക, നീന്തുക തുടങ്ങിയവയും ചെയ്യാം. ജിമ്മില്‍ പോയി വ്യായാമം ചെയ്യാല്‍ താല്പര്യമുള്ളവരാണെങ്കില് ഈ മാര്‍ഗം സ്വീകരിക്കുകയാകാം.
സൗന്ദര്യ, മുടി സംരക്ഷണത്തിനും ഏതു പ്രായത്തിലെന്ന പോലെ നാല്പതു കഴിഞ്ഞാലും ശ്രദ്ധിക്കുക. ഇക്കാര്യത്തില്‍ മനസു വയ്ക്കുകയാണ് ആദ്യം വേണ്ടത്.
ശരീരത്തിന്റെ ചെറുപ്പം സൂക്ഷിക്കാന്‍ മാനസിക ആരോഗ്യവും പ്രധാനം തന്നെ. മനസിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. വയസായി എന്നൊരു ചിന്ത മനസിലേക്കു കടന്നുവരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
