Latest Updates
-
മംഗള ഗൗരി വ്രതം: പൂജയ്ക്കായി ഒരുങ്ങുമ്പോൾ ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
സ്വാതന്ത്ര്യദിനത്തിൽ വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഐശ്വര്യം നൽകും -
2026-ലെ സൂര്യഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; വാസ്തു പറയുന്നത് ഇതാണ് -
ആകാശത്ത് വിസ്മയം! പെർസീഡ് ഉൽക്കാവർഷം കാണാൻ ബാൽക്കണി ഇങ്ങനെ ഒരുക്കൂ, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നൈക്ക ബിഗ് ബ്യൂട്ടി സെയിൽ: മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ സാധനങ്ങൾ മറക്കാതെ വാങ്ങൂ, യാത്രകൾക്കും ഉഷാർ! -
ഇന്നു രാത്രി ആകാശത്ത് അപൂർവ ഗ്രഹയോഗം: സാമ്പത്തിക-പ്രണയ മാറ്റങ്ങൾക്ക് തുടക്കം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
2026 ഓഗസ്റ്റ് 11: അപൂർവ്വ ഗജകേസരി രാജയോഗം; ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം! -
ഓഗസ്റ്റ് 11: കരിയറിൽ വൻ കുതിച്ചുചാട്ടം, ഇന്ന് ഭാഗ്യം തുണയ്ക്കുന്ന 5 രാശികൾ ഇവയാണ് -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും നിർണായക ദിനം, ഈ മാറ്റങ്ങൾ ജീവിതത്തിൽ വലിയ വഴിത്തിരിവാകും! -
ശ്രാവൺ സോമവാർ: ശിവന്റെ അനുഗ്രഹം തേടാം, 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങൾ
മെനോപോസ് പ്രശ്നങ്ങള്‍ക്ക് വ്യായാമം പരിഹാരം

40 കഴിഞ്ഞാണ് മിക്കവാറും പേരില്‍ മെനോപോസ് അഥവാ ആര്‍ത്തവ വിരാമം ഉണ്ടാകുന്നത്. ഈ സമയത്ത് എല്ലുകളുടെ ബലം കുറയുകയും പോഷകക്കുറവ് ഉണ്ടാവുകയും ചെയ്യും. ഇത് ആരോഗ്യത്തെയും സൗന്ദര്യത്തെയും ബാധിക്കും. അതുകൊണ്ടു തന്നെ ഈ സമയത്ത് വ്യായാമങ്ങള്‍ ചെയ്യുകയെന്നത് വളരെ പ്രധാനമാണ്.
നാല്പതുകളില് നിര്‍ബന്ധമായും വ്യായാമങ്ങള്‍ ചെയ്തിരിക്കണം. സ്ത്രീകളില്‍ ധാരാളമായി കണ്ടുവരുന്ന സ്തനാര്‍ബുദ ക്യാന്‍സര്‍ തടയുവാന്‍ ഇത് സഹായിക്കും.
ഓസ്റ്റിയോപൊറോസിസ് (എല്ലു തേയ്മാനം) പ്രായമാവുന്തോറും സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ്. ഇതിനുള്ള ഏറ്റവും പറ്റിയ സ്വാഭാവിക ചികിത്സയാണ് ലഘുവ്യായാമങ്ങള്‍. ഹൃദയസംബന്ധമായ പ്രശ്നങ്ങളും പൊണ്ണത്തടിയും വ്യായാമം കൊണ്ട് നിയന്ത്രിക്കാം.
എല്ലാറ്റിനേക്കാളുമുപരിയായി മനസിനെ ടെന്ഷനില് നിന്ന് മോചിപ്പിക്കുവാനും വ്യായാമത്തിന് കഴിയും.
സ്ട്രെച്ചിങ്ങ്, ശ്വസനക്രിയകള്‍ തുടങ്ങിയ സ്ത്രീകള്‍ക്ക് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങളാണ്. മസിലുകള്‍ക്ക് ഉറപ്പു നല്കുവാനും ശരീരത്തിന്റെ ഭാരം കുറയ്ക്കുവാനും സ്ട്രെച്ചിങ്ങ് വ്യായാമങ്ങള്‍ക്ക് കഴിയും. കൈകാലുകള്‍ നിവര്‍ത്തുക, കുനിയുക, നിവരുക, കുനിഞ്ഞ് കൈകള്‍ നിലത്തു മുട്ടിച്ചു നില്ക്കുക തുടങ്ങിയവയാണ് സ്ട്രെച്ചിങ്ങ് വ്യായാമങ്ങളില്‍ പെടുന്നത്. ഏറോബിക്സ്, ജോഗിങ്ങ് തുടങ്ങിയവ ഇത്തരം വ്യായാമരീതികള്‍ ഉള്‍ക്കൊള്ളുന്നവയാണ്.
ശ്വസനക്രിയകള്‍ ചെയ്യുന്നത് മനസിനും ഒപ്പം ശരീരത്തിനും നല്ലതാണ്. യോഗ, മെഡിറ്റേഷന്‍ എന്നിവയില്‍ സാധാരണയായി ഇത്തരം വ്യായാമമുറകള്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് കൂടുത്ല് ഓക്സിജന്‍ ലഭിക്കുവാനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പു നീക്കുവാനും ഇത്തരം ശ്വനനക്രിയകള് സഹായിക്കും.
എല്ലുതേയ്മാനം മെനോപോസ് സമയത്ത് സാധാരണയായതു കൊണ്ട് എല്ലുകളെ ബലപ്പെടുത്തുവാനുള്ള വ്യായാമങ്ങളും പ്രധാനമാണ്. നടക്കുന്നതും കോണിപ്പടികള്‍ കയറുന്നതും സൈക്കിള്‍ ചവിട്ടുന്നതുമെല്ലാം എല്ലുകളെ ബലപ്പെടുത്തും. കൂടുതല്‍ വേഗത്തില്‍ നടക്കാതിരിക്കുന്നതാണ് നല്ലത്. ഇതു കൂടാതെ നനഞ്ഞ തുണികള്‍ പിഴിയുക, അടിച്ചുവാരുക എന്നിവ എല്ലുകളെ ബലപ്പെടുത്തുന്ന വ്യായാമങ്ങളാണ്.
ആര്‍ത്തവവിരാമത്തിന് ശേഷം പെല്‍വിക് മസിലുകളുടെ ശക്തി കുറയുകയാണ് ചെയ്യുന്നത്. ജനനേന്ദ്രിയത്തിന്റെ സമീപതതുള്ള മസിലുകള്‍ ശക്തിപ്പെടുത്തുവാനായി ഡോക്ടര്‍മാര്‍ കെജെല്‍ എക്സര്‍സൈസുകള്‍ നിര്‍ദേശിക്കാറുണ്ട്. മൂത്രം പിടിച്ചുനിര്‍ത്തുവാനുള്ള കഴിവും പ്രായമാകുന്തോറും കുറയും. ഈ പ്രശ്നത്തിനും കെജെല്‍ വ്യായാമങ്ങള്‍ സഹായിക്കും. മെനോപോസിന് ശേഷമുള്ള ലൈംഗികപ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ് ഇത്തരം വ്യായാമങ്ങള്‍. നിലത്തു കിടന്നാണ് പ്രധാനമായും ഇത്തരം വ്യായാമങ്ങള്‍ ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications