Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വന്ധ്യതയോ, തണുത്ത വെള്ളത്തില്‍ കുളിക്കൂ

പണ്ടത്തെ കുളം ഇപ്പോള്‍ കുളിമുറിയിലേക്കു ചുരുങ്ങി. വാട്ടല്‍ ഹീറ്ററില്ലാതെ കുളിക്കാന്‍ പറ്റില്ലെന്ന അവസ്ഥയും. ചൂടുവെള്ളം എടുക്കും മുന്‍പ് തണുത്ത വെള്ളത്തിലെ കുളിയുടെ ചില ഗുണങ്ങള്‍ അറിയൂ.
തണുത്ത വെള്ളത്തിലെ കുളി പുരുഷവന്ധ്യത അകറ്റാന്‍ സഹായിക്കുമെന്നറിയാമോ. സത്യമാണ്. ചൂടുവെള്ളം വൃഷണങ്ങളില്‍ വീഴുന്നത് ബീജോല്‍പാദനത്തെ ബാധിക്കും. ഇത് വന്ധ്യതക്ക് കാരണമാകും. തണുത്ത വെള്ളത്തിലെ കുളിയാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം.
തണുത്ത വെള്ളത്തില്‍ കുളയ്ക്കുമ്പോള് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കും. ശരീരത്തില്‍ നിന്ന്് വിഷവസ്തുക്കള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുകയും ചെയ്യും.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തണുത്ത വെള്ളത്തിലെ കുളി ഗുണം ചെയ്യും. ഇതുവഴി ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടും. ഇത് പ്രതിരോധശേഷി നല്കുന്ന വൈറ്റ് സെല്ലുകള്‍ കൂടുതലുണ്ടാകാന്‍ സഹായിക്കും.
തണുത്ത കുളി മെലിയാനും സഹായിക്കും. തണുപ്പ് ശരീരത്തില്‍ വീഴുമ്പോള്‍ സ്വാഭാവികമായും അതിന് ചൂടു നല്കാന് ശരീരം ശ്രമിക്കും. ഇതിനുള്ള ഊര്‍ജത്തിനായി കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുകളും കൂടുതല്‍ ഉപയോഗിക്കപ്പെടും. ഇത് സ്വാഭാവികമായും ശരീരവണ്ണം കുറയ്ക്കാന്‍ വഴിയൊരുക്കുകയും ചെയ്യും.
വ്യായാമത്തിന് ശേഷം തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് ഉന്മേഷം നല്‍കും. കാരണവുമുണ്ട്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് മസില് ഫൈബറുകളെ സങ്കോചിക്കാനും പിന്നീട് വികസിക്കാനും പ്രേരിപ്പിക്കും. ഇത് മസിലുകള്‍ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കുകയും ചെയ്യും.
കിഡ്നിയുടെ ശരിയായ പ്രവര്‍ത്തനത്തിനും ശരീരവേദന കുറയ്്ക്കുന്നതിനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. ക്ഷീണമകറ്റും, ചര്‍മത്തിനും മുടിയ്ക്കും നല്ലതാണ്, നല്ല ഉറക്കത്തിനും നല്ലത് തുടങ്ങിയ ധാരാളം ഗുണങ്ങള്‍ വേറെയുമുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
