Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
തലച്ചോറിനെ കേടു വരുത്തുന്ന ചില കാര്യങ്ങള്‍

1. ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം പലര്‍ക്കുമുണ്ട്. സമയക്കുറവ്, ഡയറ്റ് തുടങ്ങിയ പല കാരണങ്ങളും ഇതിന് പറയുകയും ചെയ്യും. എന്നാല്‍ ഇത് തലച്ചോറിനെ കേടു വരുത്തുന്നതില്‍ ഒന്നാം സ്ഥാനം വഹിക്കുന്ന ഒരു ശീലമാണെന്നറിയൂ. ഒരു ദിവസത്തേക്ക് വേണ്ട മുഴുവന്‍ ഊര്‍ജവും ഇതില്‍ നിന്നാണ് ശരീരത്തിനും തലച്ചോറിനും ലഭിക്കുന്നത്. പ്രാതല്‍ ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയാന്‍ ഇട വരുത്തും. ഇത് തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
2. അമിത ഭക്ഷണവും തലച്ചോറിന് അപകടം തന്നെ. ഇത് തലച്ചോറിലെ ധമനികളെ കൂടുതല്‍ കട്ടിയുള്ളതാക്കും. ഓര്‍മശക്തി കുറയ്ക്കുകയും ചെയ്യും.
3. പുകവലി തലച്ചോറിനെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുകയും അങ്ങനെ ഓര്‍മശക്തിയെ കുറയ്ക്കുകയും ചെയ്യും.
4. പഞ്ചസാരയും തലച്ചോറിനെ വിപരീതമായി ബാധിക്കുന്ന ഒരു പദാര്‍ത്ഥമാണ്. പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ തലച്ചോറിന് വേണ്ട വിധത്തില്‍ ഇവ ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരുന്നു. ഇത് തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും.
5. അന്തരീക്ഷ മലിനീകരണവും തലച്ചോറിനെ വിപരീതമായി ബാധിക്കുന്ന ഒന്നാണ്. ഇത് തലച്ചോറിലേക്കുള്ള രക്തധമനികള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുന്നതിനെ തടയുന്നു.
6. ഉറക്കക്കുറവും തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കും. തലവഴി മൂടിപ്പുതച്ചു കിടന്നുറങ്ങുന്നതും തലച്ചോറിന് കേടാണ്. തലച്ചോറില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുവാനും ഓക്സിജന്‍ കുറയാനും ഇത് ഇട വരുത്തും.
7. അസുഖമുള്ളപ്പോള്‍ ശരീരത്തിന് മാത്രമല്ല തലച്ചോറിനും വിശ്രമം അനുവദിക്കുക. സുഖമില്ലാത്തപ്പോള്‍ തലച്ചോറിനെ കൊണ്ട് അധികം പണിയെടുപ്പിക്കുന്ന ശീലം നല്ലതല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
