Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
തലച്ചോറിന്റെ ആരോഗ്യത്തിന് ചിലത്

ഭക്ഷണത്തിന് തലച്ചോറിന്റെ ആരോഗ്യത്തില്‍ പ്രധാനമായ പങ്കു വഹിക്കാനുണ്ട്. ചിക്കന്‍, വറുത്ത സാധനങ്ങള്‍ തുടങ്ങിയവ തലച്ചോറിന്റെ ശരിയായ വളര്‍ച്ചയെ ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബ്ലൂബെറി, സ്ട്രോബെറി പോലുള്ള സാധനങ്ങള്‍ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഇവയിലെ ഫ്ളേവനോയ്ഡ്സ് എന്ന ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇവ മാത്രമല്ല, പഴവര്‍ഗങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഡിമെന്‍ഷ്യ, അല്‍ഷീമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരവുമാകും.
ഗ്രീന്‍ ടീ കുടിയ്ക്കുന്നതും അല്‍ഷീമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. അല്‍ഷീമേഴ്സിന് കാരണമാകുന്ന ആംലോയ്ഡ് എന്ന വിഷവസ്തു തലച്ചോറിനെ ബാധിക്കുന്നത് ഗ്രീന്‍ ടീയിലെ ആന്റി ഓക്സിഡന്റ് തടയും.
വീട്ടുജോലികള്‍ ചെയ്യുന്നതും തലച്ചോറിന് നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. പാചകം, വീട് വൃത്തിയാക്കുക, ചെസ്, സുഡാക്കോ തുടങ്ങിയവ കളിയ്ക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും.
തലച്ചോറിന് പുതിയ അറിവുകള്‍ കൊടുത്തുകൊണ്ടിരിക്കുക, തലച്ചോറിനെ അമിതമായി വിശ്രമിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവ നല്ലതാണ്. പുതിയ ഭാഷകള്‍ പഠിക്കുന്നതും തലച്ചോറിന് നല്കാവുന്ന ഒരു വ്യായാമമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
