Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
സൂര്യനമസ്കാരം ഡയറ്റിനേക്കാള്‍ ഗുണം ചെയ്യും
സൂര്യസമസ്കാരം യോഗയിലെ പ്രധാനപ്പെട്ട ഒരു രൂപമാണ്. യോഗ ചെയ്യുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഇത് നല്ലതാണെന്ന് അറിയുന്നതല്ലാതെ ഇതിന്റെ എല്ലാ ഗുണങ്ങളും അറിയണമെന്നില്ല.

മാസങ്ങളോളമുള്ള കഠിന ഡയറ്റിന് ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങളും സൂര്യനമസ്കാരത്തിന് ചെയ്യാന്‍ സാധിക്കും. ശരീരത്തിന് നല്ല ഷേപ്പ് നല്‍കുക, മസിലുകള്‍ ശക്തിപ്പെടുത്തുക, അരക്കെട്ടുള്പ്പെടെയുള്ളിവിടങ്ങളിലെ തടി കുറയ്ക്കുക തുടങ്ങിയ സൂര്യനമസ്കാരത്തിന് ഗുണങ്ങള്‍ പലതാണ്.
സൂര്യനമസ്കാരം ആദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അല്പം ബുദ്ധിമുട്ടുണ്ടാകും. ആദ്യം ഇത് മൂന്നൂ വീതം ചെയ്യാം. ചെയ്ത് പഴകിക്കഴിയുമ്പോള്‍ 10 അതില്‍ കൂടുതലോ ചെയ്യാം. ഇത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യം തന്നെ ഇതിനുള്ള ചില വാമപ്പ് വ്യായാമങ്ങള്‍ ചെയ്യാം.
നേരെ നിന്ന് ആദ്യം കഴുത്ത് ഇടത്തോട്ടു തിരിക്കുക. അപ്പോള്‍ ശ്വാസം ഉള്ളിലേക്കു വലിക്കണം. പിന്നീട് പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരിക. അപ്പോള്‍ ശ്വാസം പുറത്തോട്ടു വിടാം. ഇതേ രീതിയില്‍ വലത്തോട്ടും തിരിക്കണം. പിന്നീട് തല വലതു നിന്നും ഇടത്തോട്ടും ഇടത് നിന്നും വലത്തോട്ടും കറക്കുക.
വാമപ്പ് വ്യായാമം കൈകള്‍ക്കു വേണം. നേരെ നിന്ന് കൈകള്‍ നെഞ്ചിനഭിമുഖമായി നിവര്‍ത്തി പിടിക്കുക. എന്നിട്ട് കൈകള്‍ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. ഇതുപോലെ വശങ്ങളിലേക്കും ചെയ്യണം. കൈപ്പത്തികള്‍ തോളില്‍ വച്ച് ക്ലോക്ക വൈസ്, ആന്റി ക്ലോക്ക് വൈസ് ദിശകളില്‍ ചലിപ്പിക്കണം.
കാലുകള്‍ കൂട്ടിവച്ച് കൈകള്‍ കാല്‍മുട്ടില്‍ വച്ച് മുന്നോട്ടും പിന്നോട്ടും വളയുക. ഇത് കാലുകള്‍ക്കുള്ള നല്ലൊരു വ്യായാമമാണ്.
കാലുകള്‍ അകറ്റി വയ്ക്കുക. വലതു കൈകള്‍ കൊണ്ട് ഇടതു ഭാഗത്തെ കാല്പാദത്തിലും ഇടതു കൈകള്‍ കൊണ്ട് വലതുഭാഗത്തെ കാല്പാദനത്തിലും തൊടുക. ഇതും സൂര്യനമസ്കാരത്തിന് മുന്നോടിയായുള്ള നല്ലൊരു വ്യായാമമാണ്.
ഹൃദയപ്രശ്നങ്ങളുള്ളവര്‍ സൂര്യനമസ്കാരം ചെയ്യുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
സൂര്യനമസ്കാരത്തിന്റെ ഗുണം മനസിലാക്കിയവരാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍, സ്പൈസ് ഗേള്സിലൊരാളും പ്രശസ്ത ഫുട്ബോളറുമായ ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്ടോറിയ ബെക്കാം തുടങ്ങിയവര്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
