Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
തടി കുറയ്ക്കാന്‍ ആദ്യപാഠങ്ങള്‍

വണ്ണം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. കൃത്യമായ ക്രമങ്ങള്‍ പാലിച്ചാല്‍ മാത്രമെ ഗുണമുണ്ടാകുകയുള്ളൂ. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില എളുപ്പം ടിപ്സ് താഴെപ്പറയുന്നു.
* ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. എങ്ങിനെയാണെന്നല്ലേ, ഇവ കഴിയ്ക്കുമ്പോള്‍ വിശപ്പു കുറയും. വലിച്ചുവാരി ഭക്ഷണം കഴിയ്ക്കാനുള്ള പ്രവണത കുറയും. പല പച്ചക്കറികളിലും ഫലവര്‍ഗങ്ങളിലും ശരീരത്തിലെ കൊഴുപ്പു വലിച്ചെടുക്കാനുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.
* ബ്രേക്ഫാസ്റ്റ് ഒഴിവാക്കരുത്. ശരീരത്തിന് മുഴുവന്‍ ദിവസത്തേക്കുള്ള ഊര്‍ജവും ലഭിക്കുന്നത് ബ്രേക്ഫാസ്റ്റില്‍ നിന്നാണ്. പ്രാതല്‍ ഒഴിവാക്കി വറുത്ത സാധനങ്ങള്‍ കൊറിക്കുന്ന ശീലം തടി കൂട്ടുകയേ ഉള്ളൂ. രാവിലെ കഴിച്ചില്ലെങ്കില്‍ പിന്നീട് ഭക്ഷണം കഴിയ്ക്കുമ്പോള്‍ കൂടുതല്‍ കഴിയ്ക്കാന്‍ ഇട വരികയും ചെയ്യും.
* ഭക്ഷണത്തിനിടയില്‍ നീണ്ട ഇടവേളകള്‍ വേണ്ട. ഇതും കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇടയാക്കും. ഇടയ്ക്കിടെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍, ഫ്രൂട്സ്, നട്സ്, സാലഡ് എന്നിവ കഴിയ്ക്കാം.
* ഭക്ഷണം കഴിയ്ക്കുന്ന സമയവും കഴിയ്ക്കുന്ന രീതിയും പ്രധാനം. ഭക്ഷണം ചവച്ചരച്ചു കഴിച്ചില്ലെങ്കിലും വണ്ണം കൂടും. ചവച്ചരച്ചു കഴിയ്ക്കാതിരുന്നാല്‍ ദഹനം നടക്കില്ല. ഇത് തടി കൂട്ടുകയും ചെയ്യും. കൃത്യമായ സമയത്ത് ഭക്ഷണം കഴിയ്ക്കുകയും വേണം. പ്രത്യേകിച്ച് രാത്രിയില്‍ ഉറങ്ങുന്നതിന് ഒന്നു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക. ഇത് ദഹനം ശരിക്കു നടക്കാന്‍ സഹായിക്കും.
* ധാരാളം വെള്ളം കുടിയ്ക്കണം. ഇതും കൊഴുപ്പും അതുവഴി തടിയും കുറയാന്‍ സഹായിക്കുന്ന ഒന്നാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
