Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഉറക്കക്കുറവിന് ചില കാര്യങ്ങള്‍, കാരണങ്ങള്‍

എത്ര ശ്രമിച്ചാലും ഉറക്കം കിട്ടാത്ത ഒരു കൂട്ടരുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം തിരിഞ്ഞും മറിഞ്ഞും കിടന്നാലും കഷ്ടിച്ച് നാലോ അഞ്ചോ മണിക്കൂര്‍ ഉറക്കം കിട്ടിയാലായി. ഇതിനുള്ള കാരണം എന്തെന്ന് ആലോചിക്കാറുണ്ടോ.
പകല്‍ സമയത്ത് ഉറങ്ങുന്നത് ഒരു കാരണമാകാം. ജോലിഭാരത്തെക്കുറിച്ചുള്ള ചിന്തയും ചിലപ്പോള്‍ ഉറക്കം കെടുത്തും. നേരത്തെ എഴുന്നേല്‍ക്കണമെന്ന് ഉറപ്പിച്ചുള്ള കിടപ്പും ഒരു കാരണമാകും. ഉപബോധ മനസില്‍ നേരത്തെ എഴുന്നേല്ക്കണമെന്നുള്ള ചിന്ത കിടക്കുന്നതുകൊണ്ട്.
വൈകാരിക പ്രശ്നങ്ങളും ഉറക്കംമുടക്കികളാണ്. പ്രിയപ്പെട്ടവരുടെ മരണമോ വൈകാരിക പ്രശ്നങ്ങളുണ്ടാക്കുന്ന മറ്റു സംഭവങ്ങളോ ഉറക്കം കെടുത്താം.
ആരോഗ്യപരമായ അസ്വസ്ഥകള്‍ ഉറക്കക്കുറവിനുള്ള ചില കാരണങ്ങള്‍ തന്നെ. ഇന്‍സോംമ്നിയ പോലുള്ള ഉറക്കവുമായി ബന്ധപ്പെട്ട രോഗങ്ങളുമുണ്ട്.
ഭക്ഷണത്തിനും ഉറക്കം കെടുത്തുന്നതില്‍ മുഖ്യപങ്കുണ്ട്. കാപ്പി, ചായ എന്നിവ ഉറങ്ങാന്‍ നേരത്തു കുടിയ്ക്കുന്നത് ഉറക്കം കുറയ്ക്കും. ഭക്ഷണം ശരിയായി ദഹിക്കാതിരുന്നാലും വല്ലാതെ വയര്‍ നിറഞ്ഞാലും ഉറങ്ങാന്‍ അസ്വസ്ഥത തോന്നും.
കിടപ്പു മുറിയില്‍ ഉറങ്ങാന്‍ പറ്റിയ അന്തരീക്ഷമല്ലെങ്കിലും ലൈറ്റുണ്ടെങ്കിലും ഉറക്കം നഷ്ടപ്പെട്ടേക്കാം.
നല്ലൊരു ശരീരത്തിന്, ആരോഗ്യത്തിന് ഉറക്കവും പ്രധാനമാണെന്ന കാര്യം വിസ്മരിക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
