Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
സന്തോഷിക്കാനും ഒരു ഡയറ്റ്

കൊഴുപ്പും പഞ്ചസാരയും കൂടുതല്‍ ഉപ്പും അടങ്ങിയ ഭക്ഷണം ആരോഗ്യത്തിന് നല്ലതല്ലെന്ന് ആര്‍ക്കും അറിയാവുന്ന ഒന്നായിരിക്കും. എന്നാല്‍ ഇത്തരം ഭക്ഷണം ഡിപ്രഷന് വരെ വരുത്തി വയ്ക്കും. നേരെ മറിച്ച് നല്ല കൊഴുപ്പും ധാന്യങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം മൂഡ് നന്നാക്കും. സന്തോഷത്തിന് കാരണമാവുകയും ചെയ്യും.
ഹാപ്പിനസ് ഡയറ്റില്‍ നിര്‍ബന്ധമായും അടങ്ങിയിരിക്കേണ്ട ചില പ്രത്യേക പദാര്‍ത്ഥങ്ങളുണ്ട്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സന്തോഷിക്കാനുള്ള ഒരു കാരണമായി മാറും.
അയോഡിന്‍ ഇവയില്‍ ഒന്നാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യം. ഈ ഗ്രന്ഥി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഓര്‍മക്കുറവ്, ഡിപ്രഷന്, വന്ധ്യത, വണ്ണം കൂടുക, മൈഗ്രേയ്ന്, അണുബാധ, ഹൃദയപ്രശ്നങ്ങള്‍ തുടങ്ങിയവയുണ്ടാകും. മത്തി പോലുള്ള മത്സ്യങ്ങള്‍, മുട്ട, ഉരുളക്കിഴങ്ങിന്റെ തൊണ്ട് എന്നിവയില്‍ ഇത് ധാരാളമുണ്ട്.
പാലുല്‍പ്പന്നങ്ങള്‍ നല്ല മൂഡിനെ സഹായിക്കുന്നവയാണ്. ഇവയിലെ കാല്‍സ്യം തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്ററുകളെ ഉദ്ദീപിപ്പിക്കും. മൂഡു നന്നാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുള്ളത് കാല്സ്യത്തിനാണെന്നു വേണമെങ്കില്‍ പറയാം. നല്ല മൂഡിന് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമായൊരു പങ്കുണ്ട്.
തൈര്, പാല്, ചീസ്, ബട്ടര്‍, മുട്ട എന്നിവയില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. പാലുല്പന്നങ്ങള്ക്കു പുറമെ കാബേജ്, ചീര, ബദാം എന്നിവയിലും കാല്‍സ്യമുണ്ട്. കൊഴുവ പോലുള്ള ചെറുമത്സ്യങ്ങളിലും കാല്‍സ്യം ധാരാളമുണ്ട്.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
