Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
അല്‍ഷീമേഴ്സ് വരാതിക്കാന്‍ കരുതല്‍ വേണം
തന്മാത്രയില് മോഹന്‍ലാന്‍ അവതരിപ്പിച്ച രമേശന് എന്ന കഥാപാത്രം കഴിഞ്ഞെതെല്ലാം ഓര്‍ത്തെടുക്കാന്‍ പണിപ്പെടുന്ന രംഗങ്ങളുണ്ട്. അല്‍ഷീമേഴ്സിന്റെ അങ്ങേയറ്റം എത്തുന്ന ഇത്തരമൊരു കഥാപാത്രം പ്രേക്ഷകരെപ്പോലും ഈ രോഗത്തിന്റെ ഭയത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഓര്‍മകള്‍ വിട്ടുപോകുന്ന അവസ്ഥ ആലോചിച്ചാല്‍ പോലും ഭീകരമെന്നു തോന്നും.

ഉരുക്കുവനിത എന്നറിയപ്പെടുന്ന മാര്‍ഗരറ്റ് താച്ചര്‍, മുന്‍ രാഷ്ട്രീയ നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയവരും ഈ രോഗത്തിന്റെ ഇരകളാണ്.
ഡിമെന്‍ഷ്യയുടെ മറ്റൊരു രൂപമാണ് അല്‍ഷീമേഴ്സ്. ഇതു വരാതിരിക്കാന്‍ എടുക്കാവുന്ന ചില മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.
ഓര്മയിരിക്കുന്നത് തലച്ചോറിലാണെന്നു പറയാം. അല്പം പ്രായമായി തുടങ്ങുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. ഇതു തടയാന്‍ ബുദ്ധിപരമായ വ്യായാമങ്ങള്‍ തലച്ചോറിന് നല്‍കാം. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. തലച്ചോറിന് വിശ്രമം നല്‍കരുത് എന്നര്‍ത്ഥം. സുഡാക്കോ, ചെസ് തുടങ്ങിയ കളികള്‍ തലച്ചോറിന് വ്യായാമം നല്കുന്നവയാണ്.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് അല്‍ഷീമേഴ്സിനുള്ള ഒരു കാരണമാണ്. കാല്പാദങ്ങളിലെ സ്പര്‍ശനശേഷിയോ ചലനശേഷിയോ കുറയുന്നുണ്ടെങ്കില്‍ ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറവാണെന്നതിന്റെ സൂചനയാണ്. കാലിലെ രക്തധമനികളില്‍ തടസമുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് തലച്ചോറിലേക്കുള്ള രക്തധമനികളില്‍ ആര്ട്ടിറോസ്ക്ലീറോസിസ് എന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. ഇതിന് എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
