Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
വ്യായാമം ചെയ്യുമ്പോഴും ശ്രദ്ധ വേണം

കോള്‍ഡ്, പനി തുടങ്ങിയ അസുഖങ്ങളുള്ളപ്പോള്‍ ശരീരത്തിന് ഏറ്റവും കൂടുതല്‍ വേണ്ടത് വിശ്രമമാണ്. മാത്രമല്ലാ, ശരീരത്തിന്റെ പ്രതിരോധ ശേഷി വീണ്ടെടുക്കുകയെന്നതും പ്രധാനമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജിം ഒഴിവാക്കുക.
ഉറക്കക്ഷീണമുള്ളപ്പോഴും വ്യായാമം ഒഴിവാക്കുകയാണ് നല്ലത്. ഇത്തതം സന്ദര്‍ഭങ്ങളില്‍ ശരീരം പൊതുവെ തളര്‍ന്ന അവസ്ഥയിലായിരിക്കും. വ്യായാമം ചെയ്യുന്നത് കാര്യങ്ങള്‍ ഒന്നുകൂടി വഷളാക്കാനേ ഉപകരിക്കൂ. മാത്രമല്ലാ, ജിമ്മിലും മറ്റും പോയി വ്യായാമം ചെയ്യുകയാണെങ്കില്‍ ഉറക്കക്കുറവ് കാരണമുള്ള അശ്രദ്ധ കൊണ്ട് വരുത്തുവയ്ക്കുന്ന അപകടങ്ങള്‍ വേറെയും.
ജിംനേഷ്യത്തില്‍ പോയി വ്യായാമം ചെയ്യണമെന്നില്ല. ചിലര്‍ക്ക് അല്ലാതെ തന്നെ വ്യായാമത്തിന്റെ പ്രയോജനം കിട്ടുന്നുണ്ട്. ഉദാഹരത്തിന് ദിവസവും ഓഫീസിലേക്ക് അരമണിക്കൂര്‍ നടന്നു പോകുന്നവര്‍ക്ക്. അല്ലെങ്കില്‍ മൂന്നോ നാലോ നിലകള്‍ കയറാന്‍ സ്റ്റെപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്. വീട്ടിലെ പണികളും വൃത്തിയാക്കലും ചെയ്യുന്നതും നല്ലൊരു വ്യായാമമാണ്. ശരീരത്തിന് ആവശ്യമുള്ള വ്യായാമം ദൈനംദിന പ്രവൃത്തികളിലൂടെ ലഭിക്കുന്നുണ്ടെങ്കില്‍ വീണ്ടും വ്യായാമമെന്ന പേരില്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല.
നല്ല വിശപ്പുണ്ടെങ്കില്‍ നേരെ പോകേണ്ടത് അടുക്കളയിലേക്കാണ്. അല്ലാതെ ജിമ്മിലേക്കല്ല. വിശപ്പു സഹിച്ച് വ്യായാമം ചെയ്യാമെന്നു കരുതിയാല്‍ ഉള്ള ഊര്‍ജം നഷ്ടപ്പെടും. ശരീരത്തിന് ക്ഷീണം തോന്നുകയും ചെയ്യും. അതുപോലെ രാവിലെ വ്യായാമം ചെയ്യുന്നവര്‍ ഭക്ഷണം കഴിച്ചു വേണം ചെയ്യാന്‍. തലേന്ന് രാത്രി മാത്രം കഴിച്ച ഭക്ഷണത്തിന്റെ ശക്തി കൊണ്ട് വ്യായാമം ചെയ്താല്‍ തളര്‍ച്ച കൂടുകയേ ഉള്ളൂ.
വ്യായാമം ചെയ്യുമ്പോഴും ചില അരുതുകള്‍ ഉണ്ടെന്നു മനസിലായില്ലേ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
