Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മസിലുണ്ടാകാന് ഭക്ഷണം സഹായിക്കും

പ്രോട്ടീന് കലര്ന്ന ഭക്ഷണം മസിലുകളുണ്ടാകാന് പ്രധാനമാണ്. പ്രോട്ടീനുകളിലെ അമിനോ ആസിഡ് ശരീരവളര്ച്ചയെയും ശരീരത്തിന്റെ ശരിയായ പ്രവര്ത്തനങ്ങളെയും സഹായിക്കും. ബീന്സ്, ബദാം, ചീര, മത്സ്യം, കൊഴുപ്പു കുറഞ്ഞ ഇറച്ചി, ഞണ്ട്, മുളപ്പിച്ച ധാന്യങ്ങള് എന്നിവ മസിലുകള് ശക്തിപ്പെടാന് സഹായിക്കും.
മസില് വേണമെങ്കില് വൈറ്റമിനും വേണം. വൈറ്റമിന് ശരീരത്തില് ഇല്ലാതായാല് തളര്ച്ചയും ക്ഷീണവും തോന്നും. മുട്ട, കൂണ്, സവാള, ടര്ക്കി, മധുരക്കിഴങ്ങ്, ചീര, ബ്രൊക്കോളി, ക്യാരറ്റ്, ടര്ണിപ്, ലെറ്റൂസ്, ആസ്പരാഗസ് എന്നിവ വൈറ്റമിനുകള് അടങ്ങിയ ഭക്ഷണങ്ങളാണ്.
മസിലുകള്ക്കും ഉറപ്പുള്ള എല്ലുകള്ക്കും കാര്ബോഹൈഡ്രേറ്റുകള് ധാരാളമാണ്. മസിലുകള്ക്ക് ശക്തി ലഭിക്കാന് കാര്ബോഹൈഡ്രേറ്റുകള് അടങ്ങിയ വീറ്റ് ബ്രെഡ്, ഓട്സ്, പൈനാപ്പിള്, സ്ട്രോബെറി, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ കാര്ബോഹൈഡ്രേറ്റുകള് ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവയില് ഒന്നെങ്കിലും ദിവസമുള്ള ഭക്ഷണക്രമത്തില് ഉള്പ്പെടുത്തിയാല് നല്ലത്.
ഗ്ലൂട്ടമിന് അടങ്ങിയ ഭക്ഷണവും ശരീരത്തിനും മസിലുകള്ക്കും നല്ലതാണ്. ഗ്ലൂട്ടമിനിലെ അമിനോ ആസിഡുകള് ഉറച്ച മസിലുകളുണ്ടാകാന് സഹായിക്കും. ക്യാബേജ്, ചുവന്ന ചീര, പാലുല്പ്പന്നങ്ങള്, ബീഫ്, ചിക്കന്, പോര്ക്ക്, മീന് എന്നിവ നല്ലതാണ്.
ഭക്ഷണം കഴിച്ചാല് മാത്രം പോലാ, നല്ലപോലെ വെള്ളവും കുടിയ്ക്കണം, വ്യായാമവും ചെയ്യണം. എങ്കില് മസിലുകളെ നോക്കി അഭിമാനപൂര്വം നിങ്ങള്ക്കും പുഞ്ചിരിക്കാം.
4 Nutritious Foods For Strong Muscles!
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
