Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നാരുകള്‍ അടങ്ങിയ ഭക്ഷണം പ്രധാനം

ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും കുടലില്‍ നിന്ന് പുറന്തള്ളുകയാണ് നാരുകള്‍ ചെയ്യുന്നത്. അസിഡിറ്റിക്കും മലബന്ധത്തിനും ഏറ്റവും പറ്റിയ പരിഹാരമാണിത്. ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്താനുള്ള ചില എളുപ്പവഴികളുണ്ട്.
ചില സമയങ്ങളില്‍ മാത്രമെ ലഭിക്കുകയുള്ളുവെങ്കിലും മാങ്ങ ഫൈബര്‍ അടങ്ങിയ നല്ലൊരു ഭക്ഷണമാണ്.
പഴുത്ത മാങ്ങ ചപ്പി കുടിയ്ക്കുന്നത് കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതു കാണുമ്പോള്‍ ചിലപ്പോഴെങ്കിലും മുതിര്‍ന്നവര്‍ കുട്ടികളെ വഴക്കു പറയാറുണ്ട്. എന്നാല്‍ മാങ്ങ ഫൈബര്‍ അടക്കം ഉള്ളിലെത്തുവാനുള്ള ഒരു വഴിയാണിത്.
ഓറഞ്ചിലും ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ തൊലി പൊളിച്ച ശേഷം അല്ലികള്‍ക്കു പുറത്തുള്ള ചെറിയ വെളുത്ത നാരുകള്‍ നീക്കം ചെയ്യാതെ കഴിയ്ക്കുകയാണ് നല്ലത്. ഇതാണ് പ്രധാനമായും ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള നാരുകള്‍. ജ്യുസുണ്ടാക്കി കുടിയ്ക്കുന്നതിനേക്കാള്‍ ഓറഞ്ചുള്പ്പെടെയുള്ള എല്ലാതരം ഫലവര്‍ഗങ്ങളും അങ്ങനെ തന്നെ കഴിയ്ക്കുന്നതാണ് നല്ലത്.
സ്നാക്കുകളുണ്ടാക്കുമ്പോള് നിലക്കടല, ചോളം എന്നിവ കൊണ്ടുണ്ടാക്കാനോ ഇവ ഉള്‍പ്പെടുത്താനോ ശ്രമിക്കുക. നിലക്കടലയും ചോളവും ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ്.
സാധാരണ വൈറ്റ് ബ്രെഡ് മൈദ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇത്തരം ബ്രെഡുകള്‍ ഒഴിവാക്കി ഗോതമ്പ്, മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇവയും ഫൈബറിന്റെ നല്ല ഉറവിടമാണ്.
കൊഴുപ്പുള്ള ഇറച്ചിയുടെ ഉപയോഗം കുറച്ച് പകരം പച്ചക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.
ദഹനപ്രശ്നങ്ങള്‍ക്ക് മാത്രമല്ലാ, നാരുകള്‍ അടങ്ങിയ ഭക്ഷണം വണ്ണം കുറയ്ക്കാനും നല്ലതാണ്. അതും ആരോഗ്യം കാത്തുകൊണ്ടുതന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
