Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കൊഴുപ്പുകൂടിയ ഭക്ഷണം സ്ത്രീകളില്‍ വന്ധ്യതയുണ്ടാക്കുന്നു
കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്ത്രീകളിലെ പ്രത്യുല്പാദനശേഷിയെ പ്രതികൂലമായിബാധിയ്ക്കുമെന്ന് പഠനറിപ്പോര്‍ട്ട്.
അഡ്ലെയ്ഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണത്തെത്തുടര്‍ന്നാണ് ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്.
അണ്ഡം ഭ്രൂണമായി വളര്‍ച്ച പ്രാപിയ്ക്കുന്ന പ്രക്രിയയാണ് കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണപദാര്ത്ഥങ്ങള്കാരണം പ്രശ്നത്തിലാകുന്നത്. ഇതിന്റെ ഫലം മിക്കപ്പോഴും വന്ധ്യതയായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് തരുന്നു.
കൊഴുപ്പ് കൂടിയ ഭക്ഷണം തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ ആരോഗ്യകരമായ രീതിയില്‍ അണ്ഡവളര്‍ച്ച ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ രൂപപ്പെടുന്ന ഭ്രൂണത്തിനും വേണ്ടത്ര ആരോഗ്യമില്ലാതെ വരുന്നു.
ജീവിതരീതിയും ഭക്ഷണക്രമവും ശ്രദ്ധയോടെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് ഈ പഠനഫലം വിരല്‍ചൂണ്ടുന്നത്. ഫാസ്റ്റ് ഫുഡ്, ടിന് ഫുഡ് ഭക്ഷണ സംസ്കാരം അടുത്ത തലമുറയ്ക്കുകൂടി നാശം വരുത്തിവെയ്ക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ഭക്ഷണരീതിയിലൂടെ ഉണ്ടാകുന്ന പൊണ്ണത്തടിയും ഇന്ന് ആളുകള്‍ അഭിമുഖീകരിയ്ക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ്.
അണ്ഡത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു പ്രോട്ടീന്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിന് പാര്ശ്വഫലങ്ങളുണ്ടെന്നതിനാല് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് ഗവേഷക സംഘത്തിന് നേതൃത്വം നല്കിയ കെഡന്സി മിന്ഗേ പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
