Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
വെള്ളം കുടിച്ച് തടി കുറയ്ക്കാം: പക്ഷേ കുടിക്കേണ്ട സമയവും രീതിയും ഇപ്രകാരമായിരിക്കണം
Weight loss tips: അമിതവണ്ണം, ശരീരഭാരം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ പോലും ഇത് മൂലം ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ പലപ്പോഴും അമിത വണ്ണം സൃഷ്ടിക്കുന്നു. എന്നാല്‍ വെള്ളം കുടിച്ച് കൊണ്ട് നിങ്ങള്‍ക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ശരീരത്തിന് ജലാംശം നിലനിര്‍ത്തുക എന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നത് ഉള്‍പ്പടെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അനിവാര്യമാണ്.
മികച്ച ദഹനത്തിനും, പോഷകങ്ങള്‍ ശരീരത്തിന് വേര്‍തിരിച്ചെടുക്കുന്നതിനും ടോക്സിന് പുറന്തള്ളുന്നതിനും എല്ലാം ജലാംശം അനിവാര്യമാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ വെള്ളത്തിന്റെ അഭാവം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും. സന്ധികള്‍ക്ക് ബലം നല്‍കുന്നതും ദഹനാരോഗ്യം മികച്ചതാക്കുന്നതിലും വെള്ളത്തിന്റെ പങ്ക് നിസ്സാരമല്ല എന്നതാണ് സത്യം. തലച്ചോറിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നതിനും വെള്ളം അനിവാര്യം തന്നെയാണ്.

ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കുക എന്ന ഉദ്ദേശമാണെങ്കില്‍ വെള്ളം കുടിക്കേണ്ടതിന്റെ സമയവും അനിവാര്യതയും നാം അറിഞ്ഞിരിക്കണം. ശരീരഭാരം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സമയക്രമമനുസരിച്ച് വെള്ളം കുടിക്കാവുന്നതാണ്. ഉണര്‍ന്നതിന് ശേഷം രാവിലെ തന്നെ വെറും വയറ്റില്‍ അല്പം വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുപോലെ തന്നെ മികച്ച ദഹനത്തിനായി ഓരോ തവണ ഭക്ഷണം കഴിച്ചതിന് ശേഷം വെള്ളം കുടിക്കാവുന്നതാണ്. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ദഹനം കൃത്യമായി നടക്കുന്നതിനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
രാവിലെ ഉണര്‍ന്നതിന് ശേഷം വെറും വയറ്റില്‍ സ്ഥിരമായി രണ്ട് ഗ്ലാസ്സ് വെള്ളം കുടിച്ച് നോക്കൂ. ഇത് നിങ്ങളില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. എന്തുകൊണ്ടെന്ന് വെച്ചാല്‍ ഉറങ്ങുന്ന സമയം ശരീരത്തില്‍ ജലാംശം വളരെ കുറവായിരിക്കും. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ ഉണര്‍ന്ന ഉടന്‍ വെള്ളം കുടിക്കുന്നത് അതുകൊണ്ട് തന്നെ നിര്‍ബന്ധമായ കാര്യങ്ങളാണ്. ഇത് കൂടുതല്‍ കലോറിയെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു എന്നതാണ് 'Frontiers in Nutrition' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്. ഇത് കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഭക്ഷണത്തിന് മുന്‍പ്
ഭക്ഷണത്തിന് തൊട്ടുമുന്‍പായി ഒരിക്കലും വെള്ളം കുടിക്കരുത്. കാരണം ഇത് വിശപ്പിനെ താളം തെറ്റിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നിനും അമിതമായി ഭക്ഷണം കഴിക്കുന്നതിനുള്ള ത്വരയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ഭക്ഷണം കഴിക്കുമ്പോള്‍ അതിനെ കൃത്യമായി ദഹിപ്പിക്കുന്നതിനായി ആമാശയത്തെ തയ്യാറാക്കുന്നതിനും വെള്ളം സഹായിക്കുന്നു. കൂടാതെ ഇത് ദഹനരസങ്ങളെ ഉത്പാദിപ്പിക്കുകയും അവയുടെ ഉത്തേജനത്തിന് സഹായിക്കുകയും ചെയ്യും എന്നാണ് പറയുന്നത്. അത് മാത്രമല്ല 'Obesity' എന്ന ജേണലില്‍ 2010-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി വെള്ളം കുടിക്കുന്നവരില്‍ 12 ആഴ്ച കൊണ്ട് 44% ഭാരം കുറഞ്ഞതായി കണ്ടെത്തി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖനപ്രകാരം പറയുന്നത്.

വ്യായാമത്തിന് മുന്‍പും ശേഷവും
വ്യായാമത്തിന് മുന്‍പും ശേഷവും വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നമുക്ക് നോക്കാം. എപ്പോഴും വ്യായാമം ചെയ്യുന്നതിന് അരമണിക്കൂര്‍ അല്ലെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പായി രണ്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ഇത് നിങ്ങളില്‍ നിര്‍ജ്ജലീകരണം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്നാണ് American Council on Exercise പറയുന്നതും.
രാവിലേയും ഉച്ചയ്ക്കും
വെള്ളം കുടിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ രാവിലെ 10.30-നും ഉച്ചക്ക് 3.30-നും വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ഇത് അമിതവണ്ണമുള്ളവരില്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്ന് മാത്രമല്ല നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അനാരോഗ്യകരമായ സ്നാക്സ് കഴിക്കുന്നത് ഒഴിവാക്കുന്നതും ഇത്തരത്തില്‍ വെള്ളം കുടിയിലൂടെ സാധിക്കുന്നു. ശരീരത്തില്‍ പല വിധത്തിലുള്ള ആരോഗ്യകരമായ മാറ്റങ്ങളും വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നു. ഇനി വെള്ളം കുടിക്കാന്‍ താല്പ്പര്യമില്ലാവത്തവര്ക്ക് വെള്ളത്തില്‍ കക്കിരി അല്ലെങ്കില്‍ പുതിനയില ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. കൂടാതെ ഉറങ്ങാന്‍ പോവുന്നതിന് 1-2 മണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിക്കാം. ഉറങ്ങുന്നതിന് തൊട്ടു മുന്‍പായി വെള്ളം കുടിക്കുന്നത് അത്ര നല്ല ശീലമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
