Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഒരേ ഒരു മാസം ട്രൈ ചെയ്യൂ, മധുരക്കിഴങ്ങില്‍ തിരിച്ച് പിടിക്കാം അഴകളവുകള്‍
ആരോഗ്യ സംരക്ഷണം എന്നത് എപ്പോഴും വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പലപ്പോഴും അതിന് സാധിക്കാതെ വരുന്ന അവസ്ഥകള്‍ ധാരാളം നാം കണ്ടിട്ടുണ്ടാവും. ഇന്നത്തെ മമാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും തിരക്കുകളും എല്ലാം അല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ അതിലെല്ലാം വെല്ലുവിളിയായി മാറുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് അമിതവണ്ണം, എന്നാല്‍ അമിതവണ്ണമാകട്ടെ മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളിലേക്ക് കൂടി നയിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ വഷളാവുന്നത്.
എന്നാല്‍ അമിത വ്യായാമമോ പ്രശ്നങ്ങളോ കഠിനമായ ഡയറ്റോ ഇല്ലാതെ നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് മധുരക്കിഴങ്ങ് നിങ്ങളെ സഹായിക്കും. പലപ്പോഴും ഇത് അത്ര ഇഷ്ടമുള്ള ഒരു വിഭവമായി പലരും കണക്കാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇതിന്റെ ഉപയോഗം പലരും കുറവാണ്. എന്നാല്‍ അമിതവണ്ണത്തെ കുറയ്ക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് ധൈര്യമായി ഉപയോഗിക്കാവുന്നതാണ് മധുരക്കിഴങ്ങ്. ഇത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കും. എപ്രകാരം ഇത് നിങ്ങള്‍ കഴിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ശരീരഭാരം നിയന്ത്രിക്കാം
പല വിധത്തിലുള്ള പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ പറയുന്നത് രണ്ട് നേരം വേണമെങ്കില്‍ നിങ്ങള്‍ക്ക് അരിഭക്ഷണങ്ങള്ക്ക് പകരം മധുരക്കിഴങ്ങ് കഴിക്കാം എന്നാണ്. ഇത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുകയും ബോഡി മാസ് ഇന്‍ഡക്സ് കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും എന്നാണ്. അത് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. മധുരക്കിഴങ്ങ് ഷേക്ക് തയ്യാറാക്കി കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പലപ്പോഴും പരിഹാരം കാണാന്‍ സാധിക്കും.
പ്രമേഹ നിയന്ത്രണത്തിന് ഉത്തമം
പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നതാണ് മധുരക്കിഴങ്ങ്. കാരമം ഇതില്‍ ഗ്ലൈസെമിക് ഇന്‍ഡെക്സ് കുറവാണ്. അത് മാത്രമല്ല ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ മെറ്റബോളിസം മെച്ചപ്പെടുകയും അത് വഴി ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. കൂടാതെ ധാരാളം നാരുകള്‍ ഇതിലുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. കൂടാതെ ഇത് വയറിന്റെ ആരോഗ്യത്തോടൊപ്പം വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും മധുരക്കിഴങ്ങ് സഹായിക്കും.
വയറിന്റെ ആരോഗ്യം
ഇന്നത്തെ കാലത്തെ ജീവിത രീതികള്‍ ഭക്ഷണ രീതികള്‍ എല്ലാം പലപ്പോഴും വയറിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും. ഇത് കുടലിന്റെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മധുരക്കിഴങ്ങ് കഴിക്കാവുന്നതാണ്. ഇതില്‍ കലോറി കുറവാണ് എന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയില്ല. അത് മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു.

ജലാംശം നിലനിര്‍ത്താന്‍
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്ന കാര്യത്തിനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ എ, സി, ബി6 എന്നിവ കൂടാതെ പൊട്ടാസ്യം, മാംഗനീസ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നതാണ്. ഇത് വഴി രോഗപ്രതിരോധം വര്‍ദ്ധിക്കുകയും ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. ആരോഗ്യ സംരക്ഷണത്തിന് മറ്റൊരു ഓപ്ഷന്റെ ആവശ്യമില്ല എന്നതാണ് സത്യം.
ദഹനാരോഗ്യത്തിന് മികച്ചത്
ദഹനാരോഗ്യം മികച്ചതാക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് മധുരക്കിഴങ്ങ്. ഇതില്‍ അന്നജവും ഫൈബറും ധാരാളം ഉള്ളത് കൊണ്ട് തന്നെ വയറ് നിറച്ചതാക്കുന്നതിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് സത്യം. അത് മാത്രമല്ല ഇത് വഴി ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനത്തിനും മാറ്റങ്ങള്‍ വരുന്നു. ഇന്ഫ്ളമേഷന് നിയന്ത്രിക്കുന്ന കാര്യത്തിലും മികച്ചതാണ് എന്തുകൊണ്ടും മധുരക്കിഴങ്ങ്. അത് വഴി ശരീരത്തിലെ വീക്കത്തെ നിയന്ത്രിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
