Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ശീലമാക്കാം ദിനവും വെറും വയറ്റില്‍ കുതിര്‍ത്ത ബദാം: തടി ഒതുക്കാം, ദഹനവും ഉഷാറാക്കാം
ബദാം ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് എന്ന് നമുക്കറിയാം. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് എന്തുകൊണ്ടും ബദാം. ഇത് നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കുതിര്‍ത്ത ബദാം ആണ് പലരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നതും. ഇതില്‍ ധാരാളം പോഷക ഗുണങ്ങള്‍ ഉണ്ട് എന്നത് കൊണ്ട് തന്നെ പലരും വെറും വയറ്റില്‍ രാവിലെ കഴിക്കുന്നു.
ദിനവും രാവിലെ 10 കുതിര്‍ത്ത ബദാം സ്ഥിരമായി കഴിക്കുന്നവരെങ്കില്‍ അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. ഒരു മാസം ഇത് ശീലമാക്കിയാല്‍ തന്നെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടാവുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ബദാം. അമിതവണ്ണം, ദഹന പ്രശ്നങ്ങള്‍ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവക്ക് പെട്ടെന്നാണ് ബദാം പരിഹാരം നല്‍കുന്നതും. കൂടുതല്‍ വായിക്കൂ.

അമിതവണ്ണത്തെ പരിഹരിക്കാം
അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് എന്തുകൊണ്ടും കുതിര്‍ത്ത ബദാം. ഇത് കുതിര്‍ക്കുമ്പോള്‍ അതിന്റെ തൊലി മൃദുവാകുകയും വളരെ എളുപ്പത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. മാത്രമല്ല പ്രോട്ടീനും ഫൈബറും കുതിര്‍ത്ത ബദാമില്‍ ധാരാളമുണ്ട്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് കൂടുതല്‍ കത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ 10 ബദാം കുതിര്‍ത്ത് കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതായി തടി ഒതുങ്ങും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ദഹനാരോഗ്യത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് കുതിര്‍ത്ത ബദാം. ഇത് കുതിര്‍ക്കുന്നത് വഴി ഇതിനെ എന്‍സൈമുകള്‍ ഉത്തേജിപ്പിക്കപ്പെടുകയും ദഹന പ്രക്രിയ വേഗത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. ഇത് വഴി ശരീരത്തിന് പോഷകങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ ആഗിരണം ചെയ്യുന്നതിന്സാധിക്കുന്നു. ഇതെല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ ശരീരത്തില്വരുത്തും.
തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ ആരോഗ്യത്തിനും വളരെയധഇകം സഹായിക്കുന്നതാണ് ബദാം. ഇതിലുള്ള വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും തന്നെയാണ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നത്. ഇത് നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മാനസികാരോഗ്യത്തിനും സഹായിക്കും. അത് മാത്രമല്ല മറവി പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഉത്കണ്ഠ, സമ്മര്‍ദ്ദം, വിഷാദം എന്നിവക്ക് പരിഹാരം കാണാന്‍ മികച്ചതാണ് കുതിര്‍ത്ത ബദാം.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്
ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കും. അത് സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തേയും ബാധിക്കുന്ന ഒന്നാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ബദാം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും മികച്ചതാണ്. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ ചര്‍മ്മം നല്ല ആരോഗ്യമുള്ളതായി മാറുന്നു. കൂടാതെ ജലാംശം ഉള്ളതായി മാറുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കും.
ഹൃദയാരോഗ്യത്തിന്
ഇന്നത്തെ കാലത്ത് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന സമയമാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതാണ് കുതിര്‍ത്ത ബദാം. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ മോശം കൊളസ്ട്രോള്‍ അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നതിനും സഹായിക്കും. ഇത് വഴി ഹൃദയാഘാത സാധ്യത കുറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications