Latest Updates
-
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്!
ഇടുപ്പിലെ കൊഴുപ്പകറ്റി വയറൊതുങ്ങാന്‍ തേനിനൊപ്പം 3 ചേരുവകള്‍ മാത്രം
Weight loss: അമിതവണ്ണം, തടി, കുടവയര്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് വഴി പല ആരോഗ്യപ്രതിസന്ധികളും നിങ്ങളെ വിടാതെ പിന്തുടരുന്നു. പലപ്പോഴും ഇതിനെ കുറയ്ക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നത് പലരിലും ആശങ്കയുണ്ടാക്കുന്നതാണ്. വ്യായാമവും കൃത്യമായ ഡയറ്റും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ മികച്ചതാക്കുന്നു. എന്നാല്‍ അതോടൊപ്പം തന്നെ പ്രകൃതിദത്തമായ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. അമിതവണ്ണത്തേയും കുടവയറിനേയും ഇടുപ്പിലെ പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് ചില വീട്ടു മാര്‍ഗ്ഗങ്ങളുണ്ട്.
ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ നിങ്ങള്‍ക്ക് തേന്‍ ഉപയോഗിച്ച് തടി കുറയ്ക്കാവുന്നതാണ്. തേനിലൂടെ ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതോടൊപ്പം അതിനോടൊപ്പം ചില ചേരുവകള്‍ കൂടി ചേര്‍ത്താല്‍ അത് കുടവയറിനേയും അമിതവണ്ണത്തേയും ഇടുപ്പിലെ കൊഴുപ്പിനേയും പ്രതിരോധിക്കാവുന്നതാണ്. എപ്രകാരം തേന്‍ കഴിക്കേണ്ടതാണ്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് ചേരേണ്ട ചേരുവകള്‍ എന്ന് നമുക്ക് നോക്കാം.

തേനിന്റെ ആരോഗ്യ ഗുണങ്ങള്‍
തേന്‍ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള ആന്റിബാക്ടീരിയല്‍, ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ എന്നിവയെല്ലാം ഫിറ്റ്നസിന് സഹായിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള തേന്‍ സഹായിക്കുന്നു. കരളിന്റെ ആരോഗ്യത്തിനും ഇത് സഹായകമാണ്. അത് മാത്രമല്ല ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്കും ഇത് സഹായിക്കുന്നു. എന്നാല്‍ തേനിനോടൊപ്പം ചേരുന്ന ചില കാര്യങ്ങള്‍ ചേരുന്നത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
തേന്‍ എപ്രകാരം ഉപയോഗിക്കാം?
തേന്‍ എപ്രകാരം ശരീരത്തിന് ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതിന് വേണ്ടി ചായയില്‍ പഞ്ചസാരയ്ക്ക പകരം തേന്‍ ഉപയോഗിക്കാവുന്നതാണ്. അത് മാത്രമല്ല ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഒരു സ്പൂണ്‍ തേന്‍ സ്ഥിരമായി കഴിക്കുന്നതും അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. കാരണം ഉറങ്ങുമ്പോഴാണ് ശരീരത്തില്‍ നിന്ന് പലപ്പോഴും കൊഴുപ്പ് കുറയുന്നത്. തേന്‍ ഉപയോഗിച്ച് മറ്റു ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.
ശരീരഭാരം കുറയ്ക്കാന്‍ തേനും കറുവപ്പട്ടയും
ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി തേനും കറുവപ്പട്ടയും ഉപയോഗിക്കാവുന്നതാണ്.. ഇത് ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നത് മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദിനവും അല്പം ഗ്രീന്‍ ടീ എടുത്ത് അതില്‍ അര ടീസ്പൂണ്‍ കറുവപ്പട്ടപൊടിച്ചതും അതിലേക്ക് അല്പം തേനും മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഇടുപ്പിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാന്‍ തേനും നാരങ്ങയും
ഈ മിശ്രിതം ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. എല്ലാ ദിവസവും രാവിലെ അര ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ അര ടീസ്പൂണ്‍ തേനും അര നാരങ്ങാനീരും ചേര്‍ത്ത് കുടിക്കാം. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും അവയവങ്ങളെ സജീവമാക്കാനും സഹായിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഊര്ജ്ജസ്വലത അനുഭവപ്പെടും. ദിവസം മുഴുവന്‍ ഈ പാനീയം കുടിക്കാം. ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍ തേനും വെളുത്തുള്ളിയും
തേനും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതവും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് കൊളസ്ട്രോള്‍ പോലുള്ള ജീവിത ശൈലി രോഗങ്ങളേയും പ്രതിരോധിക്കുന്നു. മാത്രമല്ല ശരീരത്തില്‍ നിന്ന് ടോക്സിന് പുറന്തള്ളുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിനും മികച്ചതാണ് എന്തുകൊണ്ടും തേന്‍ വെളുത്തുള്ളി മിശ്രിതം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications