Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ദിവസവും കശുവണ്ടി കഴിക്കുന്നത് തടി കൂട്ടുമോ കുറയ്ക്കുമോ? അറിയാം ഇക്കാര്യങ്ങള്‍
തടി കുറയ്ക്കാന്‍ വേണ്ടി പല മാര്‍ഗ്ഗവും പലരും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യം നല്കുന്ന ശീലങ്ങളോടെ തന്നെ നമുക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാം. എന്നാല്‍ കശുവണ്ടിയെക്കുറിച്ച് പലര്‍ക്കും അറിയുന്ന അല്ലെങ്കില്‍ മനസ്സിലാക്കി വെച്ചിരിക്കുന്ന ഒന്നാണ് പലപ്പോഴും കശുവണ്ടി കഴിച്ചാല്‍ തടി കുറയും അല്ലെങ്കില്‍ തടി കൂടും എന്നത്. കശുവണ്ടി കഴിക്കുന്നത് പക്ഷേ യഥാര്‍ത്ഥത്തില്‍ തടി കുറയ്ക്കുകയാണോ അതോ തടി വര്‍ദ്ധിപ്പിക്കുകയാണോ ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
കശുവണ്ടി ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് എന്നുണ്ടെങ്കിലും അത് നിങ്ങളുടെ ആരോഗ്യത്തെ ഏത് രീതിയിലാണ് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. കശുവണ്ടിയില്‍ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, നാരുകള്‍ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ വയറു നിറഞ്ഞതായി നിങ്ങളെ തോന്നിപ്പിക്കുമെങ്കിലും പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരത്തെ നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കും.

എപ്രകാരം ശരീരഭാരത്തെ സ്വാധീനിക്കുന്നു?
കശുവണ്ടി നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. അതുപോലെ തന്നെ തടി കുറയ്ക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു കശുവണ്ടി. അത് മാത്രമല്ല മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും കശുവണ്ടി. അതിന് കാരണം ഇതില്‍ ധാരാളം മഗ്നീഷ്യവും സിങ്കും അടങ്ങിയിട്ടുണ്ട് എന്നതാണ്. ഇത് വഴി ശരീരഭാരം കുറയുകയും ചെയ്യുന്നു. വളരെ എളുപ്പത്തില്‍ കൊഴുപ്പ് കുറയ്ക്കുന്ന കാര്യത്തിന് ഏറ്റവും അധികം സഹായിക്കുന്നു കശുവണ്ടിപ്പരിപ്പ്.
ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു
കശുവണ്ടി ഹൃദയാരോഗ്യത്തെ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ഹൃദയാരോഗ്യം സഹായിക്കുന്നതോടൊപ്പം തന്നെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ ദീര്‍ഘകാലം ശരീരത്തിലെ വീക്കത്തെ പ്രതിരോധിക്കുന്നതിനും മികച്ചതാണ് എന്തുകൊണ്ടും കശുവണ്ടി. ഇത് വഴി വീക്കം കുറയുകയും ആരോഗ്യം മികച്ചതാവുകയും ശരീരഭാരം കുറയുകയും ചെയ്യുന്നു. സ്ഥിരമായി ഇത് കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിക്കും.

ശ്രദ്ധിക്കേണ്ടത്
കശുവണ്ടിപ്പരിപ്പ് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നതാണ് എന്ന പോലെ തന്നെ നിങ്ങള്‍ക്ക് ചില നിയന്ത്രണങ്ങളും അതിന്റെ കാര്യത്തില്‍ വേണ്ടതാണ്. പലപ്പോഴും ഇത് നിങ്ങളില്‍ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കും. ദൈനംദിന കലോറി ലക്ഷ്യത്തെ മറികടന്നാണ് ഇത് കഴിക്കുന്നത് എന്നുണ്ടെങ്കില്‍ അത് നിങ്ങളില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കശുവണ്ടിപ്പരിപ്പ് കഴിക്കുന്നതില്‍ അല്പം നിയന്ത്രണം വരുത്തേണ്ടതാണ്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഒഴിവാക്കേണ്ടത് ഇതെല്ലാം
പലപ്പോഴും വറുത്തതോ അല്ലെങ്കില്‍ ഉപ്പോ പഞ്ചസാരയോ ചേര്‍ത്ത കശുവണ്ടി കഴിക്കുന്നവരെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് നിങ്ങളില്‍ പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ കലോറി കൂടുതലാണ് എന്നതിനേക്കാള്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. പലപ്പോഴും കലോറിയും മറ്റ് ചേരുവകളും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് കശുവണ്ടിപ്പരിപ്പ് കഴിക്കുമ്പോള്‍ അതില്‍ ഉപ്പും പഞ്ചസാരയും ചേര്‍ക്കുന്നത് ശ്രദ്ധിച്ച് വേണം.
എപ്പോള്‍ എത്ര എണ്ണം കഴിക്കണം?
ആരോഗ്യത്തിന് എത്രത്തോളം ഇത് സഹായിക്കുന്നു എന്നത് ശ്രദ്ധേയമായ ഒന്നാണ്. പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി കശുവണ്ടിപ്പരിപ്പ് കഴിക്കുമ്പോള്‍ ഇത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല മിതമായ അളവില്‍ കഴിക്കുമ്പോള്‍ ആരോഗ്യം മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ദിനവം 18-20 വരെ കശുവണ്ടി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. എന്നാല്‍ ഒരിക്കലും ഇതില്‍ കൂടുതല്‍ കഴിക്കരുത്. മിതമായ അളവില്‍ കഴിക്കുന്നത് വഴി മാത്രമേ ആരോഗ്യകരമായ ലഘുഭക്ഷണമായി ഇതിനെ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. കൃത്യമായ അളവില്‍ കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് വഴി അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. സമീകൃത ഭക്ഷണക്രമം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications