Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
കരിംജീരകം വറുത്ത് പൊടിച്ച് കഴിക്കാം: തടി കുറയും കൊളസ്ട്രോളും
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് അമിതവണ്ണവും ജീവിത ശൈലി രോഗങ്ങളും. കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും അതിനെ ഗുരുതരാവസ്ഥയില്‍ എത്തുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിനും കൃത്യമായി ചികിത്സ എടുക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ആരോഗ്യത്തിന് ഉണ്ടാക്കും. പലപ്പോഴും അമിതവണ്ണം വരെ നിങ്ങളെ ബാധിക്കുന്ന അവസ്ഥയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.
എന്നാല്‍ കരിംജീരകം കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. എന്നാല്‍ ഇത് എല്ലാ വിധത്തിലുള്ള ഔഷധ ഗുണങ്ങളും കൊണ്ട് സമ്പന്നമാണ് എന്നതില്‍ സംശയം വേണ്ട. ഇത് തടി കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കും. അത് കൂടാതെ നമ്മളെ പ്രശ്നത്തിലാക്കുന്ന ജീവിത ശൈലി രോഗങ്ങള്‍ക്കും പരിഹാരം കാണുന്ന കാര്യത്തില്‍ കരിംജീരകം മികച്ചതാണ്. എപ്രകാരം ഇത് ഗുണങ്ങള്‍ ശരീരത്തിന് നല്കുന്നു.

കരിംജീരകം നല്‍കും ഗുണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കരിംജീരകം നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും മികച്ച ഒറ്റമൂലിയായി പലപ്പോഴും കരിംജീരകം കണക്കാക്കുന്നു. ഇത് അമിത കൊളസ്ട്രോളിനെ പരിഹരിക്കുന്നതിനും അത് വഴി ആരോഗ്യം മികച്ചതാക്കുന്നതിനും സാധിക്കും. കൂടാതെ കരളിലെ കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കി ടോക്സിന് പുറന്തള്ളുന്ന കാര്യത്തില്‍ മികച്ചതാണ് കരിംജീരകം.
എപ്രകാരം കഴിക്കണം?
എന്നാല്‍ കരിംജീരകം ആരോഗ്യത്തിന് എപ്രകാരം ഉപയോഗിക്കണം എന്ന കാര്യം പലര്‍ക്കും അറിയില്ല. അതിനായി കരിംജീരകവും ഉലുവയും തുല്യ അളവില്‍ ഉപയോഗിക്കാവുന്നതാണ്. തയ്യാറാക്കുന്നതിന് വേണ്ടി ഇവ രണ്ടും എടുത്ത് വറുത്ത് പൊടിച്ചെടുത്ത് രാത്രിയില്‍ ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി കുടിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് അനാവശ്യ കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കും. സ്ഥിരമായി കുടിക്കുന്നവരില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്‍കും.
ഗുണങ്ങള്‍ നിരവധി
ഇത് കുടിക്കുന്നത് വഴി അത് നിങ്ങളുടെ രക്തം ശുദ്ധീകരിക്കുകയും അത് കൂടാതെ അല്പം കരിംജീരകം പൊടിച്ചത് ചൂടുവെള്ളത്തില്‍ കലര്‍ത്തി തേന്‍ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും. രണ്ട് നേരം ഇത് കുടിക്കാവുന്നതാണ്. എന്നാല്‍ ഭക്ഷണത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും ഉപദേശം സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

മറ്റ് മാര്‍ഗ്ഗങ്ങള്‍
തടി കുറയ്ക്കുന്നതിന് വേണ്ടി മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. അതില്‍ പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. അത് കൂടാതെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കാം. അതില്‍ പോഷകങ്ങളും പച്ചക്കറികളും പ്രോട്ടീനും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ വിശപ്പ് നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം അനിവാര്യാണ്.
ശ്രദ്ധിക്കേണ്ടത്
ഭക്ഷണത്തില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധിക്കുമ്പോള്‍ അല്ലെങ്കില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ വരുമ്പോള്‍ അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങളുടെ ആരോഗ്യത്തിന് അത് ചെറിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒട്ടും നിസ്സാരമാക്കരുത്. പുതിയ മാറ്റങ്ങള്‍ ശരീരം സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം ആദ്യം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
