Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
തടി ഒതുക്കുന്ന സൂപ്പര്‍ ആപ്പിള്‍: ഉപയോഗം ഇപ്രകാരമെങ്കില്‍ തടിയും കൊഴുപ്പം ഉരുകും
തടി കുറയ്ക്കുന്ന കാര്യത്തില്‍ പല മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ അത് എത്രത്തോളം ഫലപ്രദമാണെന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഫലം കാണാതെ വരുമ്പോള്‍ അടുത്ത മാര്‍ഗ്ഗം പലരും തേടുന്നു. എന്നാല്‍ ആപ്പിള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഇനി അതിന്റെ ആവശ്യം വരുന്നില്ല. കാരണം വളരെ എളുപ്പത്തില്‍ തന്നെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു ആപ്പിള്‍. അതുകൊണ്ട് തന്നെയാണ് ആപ്പിളിനെ സൂപ്പര്‍ഫ്രൂട്ട് എന്ന് വിളിക്കുന്നത്. ഇത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കുന്നതിനും വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കും.
ആപ്പിളില്‍ ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് ദൈനംദിന ശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ആരോഗ്യം മികച്ചതാവും. അത് മാത്രമല്ല മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും വിശപ്പിനെ നിയന്ത്രിക്കുകയും അത് വഴി ദഹനം മികച്ചതാക്കുന്നതിനും സഹായിക്കും. ഇത് ദഹനത്തെ മികച്ചതാക്കുകയും വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിനും ആപ്പിള്‍ സഹായിക്കും.

ആപ്പിള്‍ കഴിക്കുന്നത്
ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ഒരു ആപ്പിള്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുകയും അത് വഴി ആരോഗ്യകരകമായ കൊഴുപ്പ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല അതിന് സഹായിക്കുന്ന ക്വെര്‍സെറ്റിന്‍ പോലുള്ള ആന്റിഓക്സിഡന്റുകളും ആപ്പിളില്‍ ധാരാളമുണ്ട്. ഇതെല്ലാം തന്നെ നിങ്ങളില്‍ ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി ഒരു ആപ്പിള്ല ഭക്ഷണത്തിന് മുന്‍പ് കഴിക്കുന്നത് അതുകൊണ്ട് തന്നെ നല്ലതാണ്. അത് കൂടാതെ ശരീരത്തിന് മറ്റ് ആരോഗ്യ ഗുണങ്ങളും ആപ്പിള്‍ നല്കുന്നു എന്നതാണ് സത്യം.
ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യം മികച്ചതാക്കുന്നതിന് ആപ്പിള്‍ സഹായിക്കുന്നു. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയത്തിലെ തടസ്സങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു ആപ്പിള്‍. സ്ഥിരമായി ആപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്നത് അനുഭവത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് വഴി ഹൃദയ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും സഹായിക്കും.

പ്രമേഹത്തെ നിയന്ത്രിക്കും
പ്രമേഹം ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകടകരമായതാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇത് വളരെയധികം സഹായിക്കും. ഇതിലുള്ള സ്വാഭാവിക പഞ്ചസാര നാരുകളുമായി സംയോജിച്ച് ആണ് പ്രമേഹത്തെ നിയന്ത്രിക്കുന്നത്. ഇത് കൊഴുപ്പിന്റെ സംഭരണത്തെ കുറയ്ക്കുന്നതിനും മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ സഹായിക്കും.
ദഹനം വര്‍ദ്ധിപ്പിക്കുന്നു
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആപ്പിള്‍. ഇത് കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും ആരോഗ്യകരമായ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ മലബന്ധം പ്രതിരോധിക്കുന്നതിനും ദഹനാരോഗ്യത്തെ സഹായിക്കുന്നതിനും മികച്ചതാണ്. അത് കൂടാതെ പെക്റ്റിന്‍ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ചലനം മെച്ചപ്പെടുത്തുകയും ചെയ്യും.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് ആപ്പിള്‍. ഇതില്‍ വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകളെ ചെറുക്കുന്നതിന് വേണ്ടി ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യും. കൂടാതെ ഇതിലുള്ള പ്രകൃതിദത്ത ഊര്‍ജ്ജം ശരീരത്തിന് കലോറിയില്ലാതെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഊര്‍ജ്ജനില നിലനിര്‍ത്തുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

