Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
തടി കുറയ്ക്കാന്‍ ആഴ്ചയില്‍ 6 ദിവസവും യോഗ: പക്ഷേ ചെയ്യുന്ന തെറ്റുകള്‍ ഇതാണ്
Weight loss: അമിതവണ്ണം എന്നത് പലപ്പോഴും എല്ലാവരിലും തലവേദന ഉയര്‍ത്തുന്ന ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന അനാവശ്യ ആശങ്കകള്‍ പലപ്പോഴും അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിസ്സാരമെന്ന് തോന്നിക്കുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതിന്റെയെല്ലാം അവസാനം പലപ്പോഴും അമിതവണ്ണം തന്നെയാണ്. എന്നാല്‍ ആരോഗ്യമുള്ള ശരീരത്തിനായി ഭക്ഷണത്തിന്റെ കാര്യത്തില്‍ നാം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. നമ്മള് വരുത്തുന്ന ചില തെറ്റുകള്‍ പക്ഷേ തടി കുറയ്ക്കുന്നതിന് പകരമായി കൂടുകയാണ് ചെയ്യുന്നത്.
യോഗ ചെയ്യുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം. പലപ്പോഴും യോഗക്ക് മുന്‍പും ശേഷവും വരുത്തുന്ന ചില തെറ്റുകള്‍ തടി കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കും എത്തിക്കും. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് നമ്മളെ വലക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്തൊക്കെയാണ് ഈ സമയം ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

യോഗക്ക് മുന്‍പും ശേഷവും ഭക്ഷണം ശ്രദ്ധിക്കാം
യോഗക്ക് മുന്‍പും ശേഷവും നാം കഴിക്കുന്ന ഭക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയുള്ളൂ. ആഗ്രഹിക്കുന്ന ഫലം നല്‍കുകയും ചെയ്യുകയുള്ളൂ. പലപ്പോഴും യോഗ ചെയ്യുന്നതിന് മുന്‍പായി ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് വാഴപ്പഴം പോലുള്ളവ കഴിക്കാം. ഇത് നിങ്ങളുടെ ശാരീരികോര്‍ജ്ജം മെച്ചപ്പെടുത്തുന്നു. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും തടി കുറയ്ക്കുന്നതിന് വേണ്ടിയും യോഗ ശീലിക്കുമ്പോള്‍ ആദ്യം ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് അനിവാര്യമാണ്.
യോഗക്ക് ശേഷം
യോഗക്ക് ശേഷം നിങ്ങള്‍ക്ക് ശരീരത്തിന് ഊര്‍ജ്ജം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. കൂടാതെ വണ്ണം കുറയാതെ തന്നെ ഇരിക്കുകയും ചെയ്യുന്നു. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. അതിന് വേണ്ടി യോഗക്ക് ശേഷം പഴമോ അല്ലെങ്കില്‍ ബെറികളോ ശീലമാക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മാനസികാരോഗ്യവും അതുപോലെ തന്നെ ശാരീരികമായി നഷ്ടപ്പെട്ട ഊര്‍ജ്ജം തിരിച്ച് തരുകയും ചെയ്യുന്നു.
എന്തുകൊണ്ട് വാഴപ്പഴം?
എന്തുകൊണ്ട് വാഴപ്പഴം കഴിക്കണം എന്ന് പറയുന്നു? വാഴപ്പഴത്തിലെ കാര്‍ബോഹൈഡ്രേറ്റുകളും ആന്റി ഓക്സിഡന്റുകളും ശരീരത്തിന് വളരെയധികം ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുകയും ചെയ്യുന്നു. അത് കൂടാതെ വാഴപ്പഴം പോലെ തന്നെ യോഗര്‍ട്ട് വിവിധ തരത്തിലുള്ള ബെറികള്‍ എന്നിവ ശീലമാക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

ജലാംശം അനിവാര്യം
ശരീരത്തിന് ജലാംശം ഏത് സമയത്തും അനിവാര്യമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ അത് പേശികള്‍ക്ക് വലിവും വേദനയും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ യോഗ ചെയ്യുമ്പോള്‍ ജലാംശത്തിന്റെ അളവ് ശരീരത്തില്‍ അനിവാര്യമാണ്. പലപ്പോഴും ഇത് യോഗക്ക് അരമണിക്കൂര്‍ മുന്‍പെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും യോഗ ചെയ്യുന്നതിന് തൊട്ടു മുന്‍പും യോഗക്ക് ശേഷം ഉടന്‍ തന്നേയും വെള്ളം കുടിക്കരുത്. ഇത് നിങ്ങള്‍ക്ക് യോഗ ചെയ്യുന്നതില്‍ ചെറിയ ചില തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.
പ്രോട്ടീന്‍ അനിവാര്യം
ശരീരത്തില്‍ പ്രോട്ടീന്റെ ആവശ്യകത നിസ്സാരമല്ല. ഇത് പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ്. കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണവും ഈ സമയം കഴിക്കേണ്ടതാണ്. കൂടാതെ മത്സ്യം, മാംസം, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കണം. ആവശ്യത്തിന് ഉറങ്ങാനും കൃത്യമായി വ്യായാമം ചെയ്യാനും സമയം കണ്ടെത്തേണ്ടതും അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications