Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സ്ത്രീകളിലെ ഏത് കുറയാത്ത തടിയും കുറയ്ക്കാന്‍ ഈ 'സ്പൈസസ്' ധാരാളം
അമിതവണ്ണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയുണ്ടാവുന്നു. പലരും നിസ്സാരമെന്ന് കരുതി ഇത്തരം കാര്യങ്ങളെ ഒഴിവാക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. എന്തൊക്കെയാണ് അമിതവണ്ണത്തെ ചെറുക്കുന്നതിന് വേണ്ടി ചെയ്യേണ്ടത് എന്നത് പലരും ചിന്തിക്കും. എന്നാല്‍ അതിലുണ്ടാവുന്ന ബുദ്ധിമുട്ടിനെ കുറിച്ച് ആലോചിക്കുമ്പോള്‍ പലരും ആ വഴി ഉപേക്ഷിക്കുന്നു.
അമിതവണ്ണം പ്രത്യേകിച്ച് സ്ത്രീകളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളിലേക്ക് എത്തിക്കും. എന്നാല്‍ ഇനി ഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അമിതവണ്ണമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാം. മാത്രമല്ല ചില സുഗന്ധവ്യഞ്ജനങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യാം. ഇത് അമിതവണ്ണം ഇല്ലാതാക്കുക മാത്രമല്ല ആരോഗ്യ ഗുണങ്ങളും പ്രദാനം ചെയ്യുന്നുയ ഏതൊക്കെയാണ് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ എന്ന് നോക്കാം.

മഞ്ഞള്‍
മഞ്ഞള്‍ ശരീരത്തിലെ വീക്കം തടയുന്നതിന് വളരെയധികം പേരുകേട്ടതാണ്. ഇതിലെ പ്രധാന ഘടകമായ കുര്ക്കുമിന് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ സഹായിക്കും. അത് മാത്രമല്ല ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് എന്തുകൊണ്ടും മഞ്ഞള്‍. അത്രയധികം ഗുണങ്ങളാണ് നിങ്ങള്‍ക്ക് ഇത് വഴി ലഭിക്കുന്നത്. സ്ഥിരമായി പാലില്‍ അല്പം മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.
കറുവപ്പട്ട
കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ സ്ത്രീകളിലെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ അമിത വിശപ്പും കുറയ്ക്കും. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു, നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെങ്കില്‍ നിങ്ങള്‍ക്ക് നിര്‍ബന്ധമായും കറുവപ്പട്ട ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. അത്രയധികം ഗുണങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
കുരുമുളക്
കുരുമുളകിലെ പൈപ്പറിന് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ സുഗന്ധവ്യഞ്ജനം കലോറി കൂടുതല്‍ കാര്യക്ഷമമായി കത്തിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ശരീരഭാരം നിയന്ത്രിക്കുന്നതിനായി കുരുമുളക് ഭക്ഷണത്തില്‍ ചേര്‍ക്കാം. ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും രോഗപ്രതിരോധ ശേഷിക്കും മികച്ചതാണ് എന്തുകൊണ്ടും കുരുമുളക്. അത്രയധികം ഗുണങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
ജീരകം
ജീരകം ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എന്ന് നമുക്കറിയാം. നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ആരോഗ്യ സംരക്ഷണത്തിന് മറ്റൊരു ഓപ്ഷന് തന്നെ ആവശ്യമില്ല പലപ്പോഴും. വയറു വീര്‍ക്കല്‍ കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ഇവ സഹായിക്കും.
ഇഞ്ചി
ആയുസ്സിനെ വരെ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ് ഇഞ്ചി. കൂടാതെ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി പ്രശസ്തമാണ് എന്ന് നമുക്കറിയാം. വിശപ്പ് കുറയ്ക്കാനും കലോറി കത്തുന്നത് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഭക്ഷണത്തിലോ പാനീയങ്ങളിലോ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് ഇഞ്ചി ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്താം.
ഉലുവ
ഉലുവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വയറു നിറഞ്ഞതായി തോന്നിപ്പിക്കും. കൂടാതെ കലോറി ഉപഭോഗം കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളെ ഫലപ്രദമായി പിന്തുണയ്ക്കുന്നതിനും ഉലുവ സഹായിക്കും. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഉലുവ മികച്ചതാണ്. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവരെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് ഉലുവ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
കടുക്
ഉപാപചയ നിരക്ക് അഥവാ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന സംയുക്തങ്ങള്‍ കടുകില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് കലോറി വേഗത്തില്‍ കത്തിച്ചുകളയാന്‍ സഹായിക്കും, ഇത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കും. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കടുക് ചേര്‍ക്കുന്നത് അനുകൂലമായ പല മാറ്റങ്ങളും ശരീരഭാരത്തിന്റെ കാര്യത്തില്‍ വരുത്തുന്നു. ഇവയെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സ്വാഭാവികമായി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
