Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
വണ്ണം കുറയ്ക്കാന്‍ പറ്റാതിരുന്നത് ഈ 10 അബദ്ധങ്ങള്‍ കാരണം; അനുഭവം പങ്കുവെച്ച് സുജാത
Weight Loss Mistakes: മാസങ്ങള്‍ കൊണ്ട് പത്തും ഇരുപതും കിലോ കുറച്ച ആളുകളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ ഇതെല്ലാം സത്യമാണോ എന്ന് ചിലയാളുകള്‍ സംശയിക്കും. കാരണം വര്‍ഷങ്ങളോളം വ്യായാമവും ഡയറ്റും വണ്ണം കുറയ്ക്കാനുള്ള അതിയായ ആഗ്രഹവും ഉണ്ടായിട്ടും അത് നടക്കാത്തവരായിരിക്കും അവര്‍. പക്ഷേ അവര്‍ക്കതിന് സാധിക്കാത്തത് വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിനിടെ പറ്റുന്ന ചില അബദ്ധങ്ങളാണെന്ന് സുജാത പറയുന്നു. 10 മാസങ്ങള്‍ കൊണ്ട് 38 കിലോ കുറച്ച വ്യക്തിയാണ് സുജാത. ആ നേട്ടത്തിലേക്ക് തന്നെ എത്തിച്ച രഹസ്യങ്ങളും നുറുങ്ങുവിദ്യകളുമെല്ലാം സുജാത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കാറുണ്ട്. അങ്ങനെയൊരു പോസ്റ്റിലാണ് വണ്ണം കുറയ്ക്കാന്‍ മിക്കവര്‍ക്കും തടസ്സമാകുന്ന പത്ത് അബദ്ധങ്ങളെ കുറിച്ച് സുജാത പറഞ്ഞത്. സുജാതയുടെ അനുഭവവും അവര്‍ പങ്കുവെച്ച 10 അബദ്ധങ്ങളും നോക്കാം.

പിസിഒഎസും അമിതവണ്ണവും
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ് അവസ്ഥയുള്ളവരില്‍ വണ്ണം കൂടുന്നത് സാധാരണമാണ്. രോഗത്തെ തുടര്‍ന്നുള്ള ഇന്‍സുലിന്‍ പ്രതിരോധം കൊണ്ടാണ് വണ്ണം കൂടുന്നത്. എല്ലാവരിലും ഇതുണ്ടായിക്കൊള്ളണമെന്നും ഇല്ല. പക്ഷേ പിസിഒഎസ് ഉണ്ടായിട്ടും സുജാത പത്ത് മാസത്തിനുള്ളില്‍ 38 കിലോ കുറച്ചു.
വണ്ണം കുറയ്ക്കാനം പിസിഒഎസ് മാറ്റാനുമുള്ള സുജാതയുടെ അവസാവശ്രമം ആരംഭിക്കുന്നത് 106 കിലോയിലാണ്. 1.5 വര്‍ഷമായി ആര്‍ത്തവമില്ല, കുറ്റപ്പെടുത്തലുകള്‍, ഇന്‍സുലിന്‍ കുറവ്, പ്രീ-ഡയബറ്റിക്, ഫാറ്റിലിവര്‍, മാനസിക സമ്മര്‍ദ്ദം തുടങ്ങി പല അവസ്ഥകള്‍ അന്ന് സുജാതയെ വലച്ചിരുന്നു. പക്ഷേ, ഒടുവില്‍ അവയെ എല്ലാം തോല്‍പ്പിച്ച് സുജാത വിജയിച്ചു. 38 കിലോയിലെത്തി, എല്ലാ മാസവും ആര്‍ത്തവം വന്നു, ഫാറ്റി ലിവര്‍ മാറി, ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലയായി, കുറ്റപ്പെടുത്തിയവര്‍ തിരുത്തിപ്പറഞ്ഞു, പ്രമേഹം നിയന്ത്രണവിധേയമായി. പക്ഷേ വണ്ണം കുറയ്ക്കാനുള്ള യാത്രയില്‍ തനിക്കും ചില അബദ്ധങ്ങള്‍ സംഭവിച്ചിരുന്നതായും നേരത്തെ ആരെങ്കിലും തന്നോട് അവ പറഞ്ഞുതന്നിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നെന്നും സുജാത പറയുന്നു. സുജാത പറയുന്ന ആ പത്ത് അബദ്ധങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വണ്ണത്തിന് അമിതശ്രദ്ധ കൊടുക്കുന്നത്
വണ്ണത്തിന് അമിത പ്രാധാന്യവും ശരീരഭാരം എപ്പോഴും അളന്നുകൊണ്ടിരിക്കുന്നതും ഒരു വലിയ അബദ്ധമാണ്. കാരണം ശരീരത്തിലെ വെള്ളം, പേശീപിണ്ഡം, ഹോര്‍മോണ്‍ എന്നിവയെല്ലാം ശരീരഭാരത്തില്‍ വ്യതിയാനമുണ്ടാക്കാം. ഭാരം നോക്കുന്നതിന് പകരം ഫോട്ടോയിലൂടെ മാറ്റം വിലയിരുത്തുക.
ഭക്ഷണം ഒഴിവാക്കുക
കലോറി തീരെ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതും മെറ്റബോളിസം മന്ദഗതിയിലാക്കും. ഇത് പേശീപിണ്ഡം കുറയാനും പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കാനും ഇടയാക്കും.
കാര്‍ഡിയോ വ്യായാമങ്ങള്‍ കൂടുന്നത്
കാര്‍ഡിയോ വ്യായാമങ്ങള്‍ കൂടുകയും ശരീരബലം വര്‍ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നത് മസില്നഷ്ടത്തിനിടയാക്കും. പേശീവളര്ച്ചയിലൂടെ മാത്രമേ മെറ്റബോളിസം മെച്ചപ്പെടുകയും കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കുകയും ഉള്ളു.
ഡയറ്റുകളില്‍ വിശ്വസമര്‍പ്പിക്കുന്നത്
ഭക്ഷണങ്ങള്‍ കഠിന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും പെട്ടെന്ന് വണ്ണം കുറയ്ക്കുന്നതുമായ ഡയറ്റുകള്‍ താത്കാലിക ഫലം മാത്രമേ നല്‍കുകയുള്ളു. ഇത് സ്ഥിരതയുള്ളവയല്ല. വീണ്ടും വണ്ണം കൂടാന്‍ അവ കാരണമാകും.
പ്രോട്ടീന്‍ ഉപഭോഗം അവഗണിക്കുന്നത്
മസിലുകള്‍ വളരാനും മസിലുകളുടെ കേടുപാടുകള്‍ തീര്‍ക്കാനും പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. ഏറെനേരം വയറ് നിറഞ്ഞിരിക്കുന്നതായി തോന്നാനും പ്രോട്ടീന്‍ വേണം. പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്നോട്ടുവലിക്കും.
ആരോഗ്യമുള്ള കൊഴുപ്പ് കഴിക്കാതിരിക്കുന്നത്
എല്ലാ കൊഴുപ്പ് അനാരോഗ്യം തരുന്നവയല്ല. പക്ഷേ വണ്ണം കുറയ്ക്കാന്‍ എല്ലാ കൊഴുപ്പും വേണ്ടെന്ന് വെച്ചാല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുകയും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. അവക്കാഡോ, അണ്ടിപ്പരിപ്പുകള്‍, വിത്തുകള്‍, ഓലിവ് ഓയില്‍ പോലുള്ള ആരോഗ്യദായകമായ കൊഴുപ്പുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ഉറക്കവും സ്ട്രെസ്സും അവഗണിക്കുക
ഉറക്കമില്ലാത്തതും കടുത്ത സ്ട്രെസ്സം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ അസന്തുലിതാവസ്ഥയിലാക്കും. ഇവ അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും വയറിലടക്കം കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യും.
കലോറിയുടെ അമിത നിരീക്ഷണം
വ്യായാമം ചെയ്യുമ്പോഴും നടക്കുമ്പോഴുമെല്ലാം എത്ര കലോറി നഷ്ടമായി എന്ന് ആളുകള്‍ അമിതമായി നിരീക്ഷിക്കുന്നത് കൂടുതലായി ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കാര്യമാണ്.
ശ്രദ്ധയില്ലാതെ ആഹാരം കഴിക്കല്‍
ഭക്ഷണം കഴിക്കുമ്പോള്‍ പൂര്‍ണ്ണശ്രദ്ധ അതിലായിരിക്കണം. ഫോണ്‍ നോക്കിയോ ടിവി കണ്ടോ ആഹാരം കഴിക്കുന്നതും എപ്പോഴും ചെറുകടികള്‍ കഴിക്കുന്നതും ആവശ്യത്തിലധികം കഴിക്കാന്‍ പ്രേരിപ്പിക്കും.
ആവശ്യത്തിന് വെള്ളം കുടിക്കാത്തത്
നിര്‍ജലീകരണം പലപ്പോഴും വിശപ്പായി ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്. അവര്‍ ദാഹിക്കുമ്പോഴും ആഹാരം അനാവശ്യമായി കഴിക്കും. കൃത്യമായി വെള്ളം കുടിച്ചാല്‍ ഇത് ഒഴിവാക്കാനാകും. മാത്രമല്ല വെള്ളം ദഹനം എളുപ്പമാക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











