Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മൂന്നുമാസം കൊണ്ട് 20 കിലോ കുറയും! ന്യൂട്രീഷനിസ്റ്റ് പറയുന്ന ഈ ചീറ്റ് കോഡുകള്‍ പരീക്ഷിച്ചുനോക്കൂ
Cheat Codes for Weight Loss: വണ്ണം കുറയ്ക്കാന്‍ പലരും പല വഴികളും പറയാറുണ്ട്. അതില്‍ ഏതെല്ലാമാണ് ഫലപ്രദമെന്ന് അറിയാതെ അതിനായി ഇറങ്ങിത്തിരിക്കുന്നവരും ഉണ്ട്. പക്ഷേ ഒരു ന്യൂട്രീഷനിസ്റ്റോ ആരോഗ്യവിദഗ്ധരോ പറയുന്ന കാര്യങ്ങള്‍ നമുക്ക് ധൈര്യമായി വിശ്വസിക്കാം. കാരണം അവര്‍ വ്യക്തമായ അറിവുകളും അനുഭവ ജ്ഞാനവും കൈമുതലാക്കിയാണ് അവര്‍ ഓരോ കാര്യങ്ങളും പറയുന്നത്.

വണ്ണം കുറയ്ക്കാനുള്ള യാത്രയില്‍ പരിശ്രമമല്ലാതെ റിസള്‍ട്ട് ഒന്നും ലഭിക്കാതിരിക്കുന്ന കുറേയധികം ആളുകളുണ്ട്. എന്ത് കഴിച്ചാലാണ് വണ്ണം കുറയുകയെന്നും എന്തെല്ലാം കഴിക്കാതിരിക്കണമെന്നും ഒന്നും അറിയാതെ ട്രെന്‍ഡുകളും ആരെങ്കിലും പറയുന്നത് കേട്ടും വണ്ണം കുറയ്ക്കാന്‍ പോയാല്‍ നിരാശയാകും ഫലം. അംഗീകൃത ന്യൂട്രീഷനിസ്റ്റ് ആയ അമാക തന്റെ ഇന്‍സ്റ്റഗ്രാമില്‍ അടിക്കടി വണ്ണം കുറയ്ക്കുന്നതിനുള്ള ചില എളുപ്പവഴികളും അറിവുകളും പങ്കുവെക്കാറുണ്ട്. അടുത്തിടെ അമാക പങ്കുവെച്ച ഒരു പോസ്റ്റില്‍ മൂന്ന് മാസം കൊണ്ട് 20 കിലോഗ്രാം വരെ കുറയ്ക്കാന്‍ സഹായിക്കുന്ന 10 ചീറ്റ്കോഡുകള് ഉണ്ട്. എന്തെല്ലാം ശ്രമിച്ചിട്ടും വണ്ണം കുറയാത്തവര്‍ക്ക് ഈ ന്യൂട്രീഷനിസ്റ്റ് പങ്കുവെക്കുന്ന വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും പരീക്ഷിക്കാവുന്നതാണ്.
വണ്ണം കുറയ്ക്കാന്‍ പത്ത് ചീറ്റ് കോഡുകള്‍
- ഒരു ദൗത്യം വിജയിക്കാന്‍ ഒളിഞ്ഞിരിക്കുന്ന ചില തന്ത്രങ്ങളെയോ എളുപ്പവഴികളെയോ ആണ് ചീറ്റ്കോഡ് എന്ന് വിളിക്കന്നത്. ഡിജിറ്റല്‍ ലോകം ഭാഷയ്ക്ക് നല്കിയ സംഭാവനകളിലൊന്നാണ് ചീറ്റ്കോഡും. വിജയകരമായി വണ്ണം കുറയ്ക്കാന്‍ അമാക മുന്നോട്ടുവെക്കുന്ന പത്ത് ചീറ്റ് കോഡുകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
- മഞ്ഞള്‍, കറുവപ്പട്ട, കായീന് പെപ്പര്‍ (ഒരു തരം കാപ്സിക്കം) തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
- ആഹാരം കഴിക്കുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് മുമ്പ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും പച്ചക്കറികളും കഴിക്കുക. പെട്ടെന്ന് വയറ് നിറഞ്ഞതായി തോന്നാനുള്ള എളുപ്പവഴിയാണിത്. ഇങ്ങനെ ചെയ്താല്‍ വണ്ണം കൂട്ടുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ അധികം കഴിക്കാന്‍ കഴിയില്ല.
- ഭക്ഷണം കഴിക്കുന്നതിന് 5-10 മിനിട്ട് മുമ്പായി വെള്ളം കുടിക്കുക. വിശപ്പ് കുറയ്ക്കാനും ധാരാളം ആഹാരം കഴിക്കാതിരിക്കാനും ഇത് സഹായിക്കും.
- ഭക്ഷണം വിളമ്പാന്‍ ചെറിയ പാത്രങ്ങളും കറിപ്പാത്രങ്ങളും ഉപയോഗിക്കുക. ഒരു പാത്രം നിറയെ ആഹാരം കഴിച്ചുവെന്ന് തോന്നിപ്പിച്ച് തലച്ചോറിനെ പറ്റിക്കാനുള്ള വഴിയാണിത്. ഇതിലൂടെ ആഹാരത്തില്‍ കൂടുതല്‍ സംതൃപ്തി തോന്നും.
Also Read: ഈസിയായി വണ്ണം കുറയ്ക്കാം, ഇന്റെര്‍മിറ്റന്റ് ഡയറ്റില്‍ 3 നുറുങ്ങുവിദ്യകളുമായി ഹാര്‍വാര്‍ഡ് ഡോക്ടര്‍
- കലോറി കുറഞ്ഞതും, പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ആഹാരങ്ങള്‍ തിരഞ്ഞെടുക്കുക. ഇത്തരം ആഹാരങ്ങള്‍ വേഗത്തില്‍ വയറ് നിറഞ്ഞതായി തോന്നിപ്പിക്കുകയും ധാരാളം കലോറി അകത്ത് ചെല്ലാതെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
- പഞ്ചസാരയും സംസ്കരിച്ച കാര്‍ബോഹൈഡ്രേറ്റുകളും പൂര്‍ണമായും ഒഴിവാക്കുക. ഈയൊരു ഒറ്റക്കാര്യത്തിലൂടെ അരഭാഗത്തെ വണ്ണത്തില്‍ സാരമായ മാറ്റം കാണാനാകും.
- ഒരു അളവുകോല്‍ ഉപയോഗിച്ച് വണ്ണത്തിലെ മാറ്റം നിരീക്ഷിക്കുന്നതിന് പകരം ചിത്രങ്ങളിലൂടെയും വസ്ത്രങ്ങളുടെ ഫിറ്റ്നസ്സിലൂടെയും മാറ്റം അളക്കുക. ശരീരഭാരം വെയിറ്റ് മെഷീനിലൂടെ അളക്കുന്നതും ടേപ്പ് ഉപയോഗിച്ച് അളക്കുന്നതുമെല്ലാം പെട്ടെന്ന് മാറ്റം കാണാനാകാത്തത് കൊണ്ട് ഒരുപക്ഷേ നിങ്ങളെ നിരാശരാക്കിയേക്കും.
- ഭക്ഷണകാര്യത്തില്‍ 80/20 നിയമം അനുവര്‍ത്തിക്കുക. ആഹാരത്തിന്റെ 80 ശതമാനവും പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ ഭക്ഷണമാണെന്ന് ഉറപ്പാക്കുക. 20 ശതമാനംനിങ്ങളുടെ താല്‍പ്പര്യത്തിന് വിട്ടുനില്‍ക്കുക. പ്രത്യേകിച്ച് കഠിനമായ ആഹാരനിയന്ത്രണമൊന്നും കൂടാതെ വണ്ണം കുറയ്ക്കാന്‍ ഈ രീതി സഹായിക്കും. ഇത് മൂഡ് മെച്ചപ്പെടുത്താനും ഊര്‍ജ്ജസ്വലരായി ഇരിക്കാനും സഹായിക്കും.
- ആഴ്ചയില്‍ 2-3 ദിവസം ശരീരം ബലപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ ചെയ്യുക. പേശിവളര്‍ച്ച നല്‍കുന്നതും ശരീരത്തിലെ കലോറി എരിച്ചുകളയുന്നതുമായ വ്യായാമമുറകള്‍ക്ക് ശ്രദ്ധ കൊടുക്കുക.
- വണ്ണം കുറയ്ക്കല്‍ എന്നത് ഒരു യാത്രയാണ്. ഈ യാത്രയില്‍ പൂര്‍ണത എന്നതിനേക്കാള്‍ സ്ഥിരതയ്ക്കാണ് പ്രധാന്യം. പെട്ടെന്നുള്ള ഒരു മാറ്റം എന്നതിനേക്കാള്‍ എല്ലാക്കാലവും നിലനില്‍ക്കുന്ന, ആരോഗ്യകരമായ മാറ്റം ലക്ഷ്യം വെക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
