Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശരീരവണ്ണത്തെ ചൊല്‍പ്പടിക്ക് നിര്‍ത്താം; തടി കൂടുന്നതിന് കാരണം ഈ മോശം ശീലങ്ങള്‍
ഇന്നത്തെ കാലത്ത് എല്ലാവരും ഒരു ഫിറ്റായ ശരീരം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും മോശം ഭക്ഷണക്രമവും അനാരോഗ്യകരമായ ജീവിതശൈലിയും കാരണം, വലിയൊരു വിഭാഗം ആളുകളും അമിതവണ്ണത്താല്‍ വിഷമിക്കുന്നു. പലപ്പോഴും നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില തെറ്റായ ശീലങ്ങള്‍ നിങ്ങളെ കുഴപ്പത്തിലാക്കുന്നു. അത്തരം തെറ്റുകള്‍ കാരണം നിങ്ങള്‍ പൊണ്ണത്തടിയുടെ ഇരയാകുന്നു.
അമിതമായ അമിതവണ്ണം നിങ്ങളുടെ വ്യക്തിത്വത്തെയും നിങ്ങളുടെ ആത്മവിശ്വാസത്തെയും നശിപ്പിക്കുന്നു. അമിതവണ്ണത്തില്‍ നിന്ന് മുക്തി നേടുന്നതിന്, ആളുകള്‍ ജിമ്മില്‍ മണിക്കൂറുകളോളം ചെലവഴിക്കുകയും കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുന്നു. എന്നിട്ടും പലര്‍ക്കും അമിതവണ്ണ പ്രശ്നം അതേപടി തുടരുന്നു. അത്തരമൊരു ഘട്ടത്തില്‍ നിങ്ങളുടെ ചില ദൈനംദിന ശീലങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ശരീരഭാരം നിയന്ത്രണത്തിലാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഈ മോശം ശീലങ്ങളോട് വിട പറയുക.

ഫ്രൈ ചെയ്ത ഭക്ഷണം കഴിക്കുന്നത്
ഫ്രൈ ചെയ്ത ഭക്ഷണം അധികമായി കഴിക്കുന്നതാണ് തടി കൂട്ടുന്ന ഒരു മോശം ശീലം. നിങ്ങള്‍ എണ്ണയില്‍ പൊരിച്ചതോ വറുത്തതോ ആയ ഭക്ഷണം അമിതമായി കഴിക്കുന്നവരാണെങ്കില്‍, നിങ്ങളുടെ ഈ ശീലം ഉടന്‍ ഉപേക്ഷിക്കുക. കാരണം ഈ ഒരു കാരണം മതി നിങ്ങളുടെ തടി കൂട്ടാന്‍. ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ കാരണം, ശരീരഭാരം വളരെ വേഗത്തില്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഇന്ന് മുതല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ തുടങ്ങുക, ഫ്രൈ ചെയ്ത ഭക്ഷണത്തെ അകറ്റിനിര്‍ത്തുക.
വെള്ളം കുടിക്കുന്നതിലെ തെറ്റ്
പലരും അധികമായി വെള്ളം കുടിക്കുകയോ വളരെ കുറച്ച് വെള്ളം കുടിക്കുകയോ ചെയ്യാറുണ്ട്്. എന്നാല്‍ വെള്ളം കുടി ശീലം നിങ്ങളുടെ ശരീരഭാരത്തില്‍ ഒരു പ്രധാന പങ്കാ വഹിക്കുന്നു. ചെറിയ അളവില്‍ മാത്രം വെള്ളം കുടിച്ചാല്‍ ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളപ്പെടുകയില്ല. ഇത് നിങ്ങളുടെ ശരീരത്തില്‍ തടി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണമാണ്. ഇതൊഴിവാക്കാന്‍ ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കുകയും രാവിലെ വെറുംവയറ്റില്‍ ഇളംചൂടുവെള്ളം കുടിക്കുകയും ചെയ്യുന്നത് ശീലമാക്കുക.
വ്യായാമം ചെയ്യാതിരിക്കല്
വ്യായാമം എന്നാല്‍ നിങ്ങള്‍ ജിമ്മില്‍ പോയി ഭാരം ഉയര്‍ത്തുന്നത് മാത്രമല്ല. ശരീരഭാരം നിയന്ത്രിക്കാന്‍ സാധാരണ രീതിയിലുള്ള ചെറിയ വ്യായാമം പോലും മതിയാകും. ദിവസവും ഏതെങ്കിലും രീതിയില്‍ നിങ്ങളുടെ ശരീരത്തിന് അല്പം അധ്വാനം നല്‍കുക. ഇതുകൂടാതെ, ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നതിന് പകരം കുറച്ച് സമയം നടക്കാനും ശ്രദ്ധിക്കുക.

അത്താഴ സമയം
പലരും ഇന്നത്തെക്കാലത്ത് അത്താഴം കഴിക്കുന്നത് രാത്രി ഏറെ വൈകിയാണ്. നിങ്ങള്‍ അര്‍ദ്ധരാത്രിയില്‍ അത്താഴം കഴിക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക. കാരണം ഇത് നിങ്ങളുടെ ഭാരം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും. അത്താഴത്തിന് ശരിയായ സമയം രാത്രി 8 മണി ആണെങ്കിലും, നിങ്ങള്‍ രാത്രി 10 മണിക്ക് മുമ്പെങ്കിലും അത്താഴം കഴിക്കണാന് ശ്രദ്ധിക്കണം. അര്‍ദ്ധരാത്രിയില്‍ നിങ്ങള്‍ക്ക് വിശപ്പ് തോന്നിയാല്‍, ലഘുഭക്ഷണത്തിന് പകരം വെള്ളം കുടിക്കുക.
ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത്
ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്ന ആളുകള്‍ അവര്‍ എത്ര കഴിക്കുന്നു എന്ത് കഴിക്കുന്നു എന്നൊന്നും ശ്രദ്ധിക്കുന്നില്ല. ഇക്കാരണത്താല്‍ ആവശ്യത്തിലധികം ഭക്ഷണവും കഴിക്കുന്നു. ഇത് തടി കൂടുന്നതിനൊപ്പം അമിതവണ്ണത്തിനും കാരണമാകുന്നു.
ദീര്‍ഘനേരം വിശന്നിരിക്കുന്നത്
ദീര്‍ഘനേരം വിശന്നിരുന്നാല്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയാനുള്ള സാധ്യത പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ തലച്ചോറിന് തക്കസമയത്ത് ഗ്ലൂക്കോസ് ലഭിക്കാതെ വരികയും സ്വഭാവത്തില്‍ കോപം വരികയും ചെയ്യുന്നു.
തടി കുറയ്ക്കാന്‍ ഭക്ഷണം ഉപേക്ഷിക്കേണ്ട കാര്യമില്ലെങ്കിലും കൃത്യമായ അളവില്‍ സമീകൃതാഹാരം തീര്‍ച്ചയായും കഴിച്ചിരിക്കണം. ഏറെ നേരം പട്ടിണി കിടക്കുന്നത് അമിതവണ്ണത്തിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നിങ്ങളുടെ ശരീരം കൊഴുപ്പ് സംഭരിക്കാന്‍ തുടങ്ങുന്നു. ഇതുമൂലം നിങ്ങളുടെ വയറിലെ കൊഴുപ്പ് വര്‍ദ്ധിക്കുകയും തടി കൂടുകയും ചെയ്യുന്നു.

വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത്
ഭക്ഷണം ശരിയായ രീതിയില്‍ ചവച്ചരച്ച് കഴിക്കാതെ പെട്ടെന്ന് ഭക്ഷണം കഴിക്കുന്ന നിങ്ങളുടെ ശീലവും അമിതവണ്ണത്തിന് കാരണമാകും. ഇത് ചെയ്യുന്നത് നിങ്ങളുടെ ദഹനത്തെ ബാധിക്കുകയും വയര്‍ നിറഞ്ഞോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തലച്ചോറിലേക്ക് വൈകി എത്തുന്നതിനും ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതിനും കാരണമാകും. അതുകാരണം അമിതവണ്ണവും നിങ്ങളെ പിടികൂടുന്നു. അതിനാല്‍ ഭക്ഷണം ആസ്വദിച്ച് സാവധാനം കഴിക്കുക.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്
അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഇടയിലുള്ള 8 മുതല്‍ 12 മണിക്കൂര്‍ ഇടവേള ഒരു വ്യക്തിയുടെ മനസ്സിനെയും പേശികളെയും ദുര്‍ബലമാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, രാവിലെ ഓഫീസിലോ സ്കൂളിലോ എത്താന്‍ പല ആളുകളും പ്രഭാതഭക്ഷണം ഒഴിവാക്കുകയോ എന്തെങ്കിലും കഴിക്കുകയോ ചെയ്യുന്നു. എന്നാല്‍ ഈ ശീലം അമിതവണ്ണത്തിന് കാരണമാകും. അതിനാല്‍ തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ രാവിലെ തീര്‍ച്ചയായും ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക.
നന്നായി ഉറങ്ങാതിരിക്കുന്നത്
രാത്രി വൈകി ഉറങ്ങുന്നതും അതിരാവിലെ മതിയായ ഉറക്കം കിട്ടാതെ എഴുന്നേല്ക്കുന്നതും പൊണ്ണത്തടിക്ക് കാരണമാകുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും തകര്‍ക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്യാന്‍ ശ്രമിക്കുക. അതുവഴി നിങ്ങള്‍ക്ക് കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും കഴിയും. തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

