കൊഴുപ്പ് നീക്കും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും ഈ 4 വിത്തുകള്‍; തടി കുറക്കാന്‍ എളുപ്പവഴി

വര്‍ധിച്ചുവരുന്ന ശരീരഭാരം നിയന്ത്രിക്കാന്‍ നിങ്ങള്‍ വളരെയധികം വിഷമിക്കുന്നുണ്ടോ? ശരീരഭാരം കുറയ്ക്കാനായി വ്യായാമത്തോടൊപ്പം ശരിയായ ഭക്ഷണക്രമത്തിനും പ്രാധാന്യം നല്‍കുക. ശരിയായ ഭക്ഷണക്രമത്തിലൂടെയും ലഘുവ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കണം.

അതിനുള്ള ഒരു വഴിയാണ് വിത്തുകള്‍. വിത്തുകള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വിത്തുകളിലെ പോഷകങ്ങള്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം മറ്റ് പല ആരോഗ്യ ഗുണങ്ങളും നല്‍കും. ഈ വിത്തുകള്‍ നിങ്ങള്‍ക്ക് സ്മൂത്തികളിലും സലാഡുകളിലും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 4 തരം വിത്തുകള്‍ ഇവയാണ്.

Weight Loss Tips: Including These Seeds In Your Diet Will Help You To Reduce Weight

ചണവിത്ത്
ഒമേഗ -3 ന്റെ മികച്ച ഉറവിടമായി ചണവിത്ത് കണക്കാക്കപ്പെടുന്നു. ഒമേഗ 3 കൊഴുപ്പ് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കുന്നു. ഇരുമ്പ്, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ചണവിത്ത്. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ചണവിത്ത് കഴിക്കാവുന്നതാണ്. സ്മൂത്തികള്‍, പാനീയങ്ങള്‍ തുടങ്ങി ഇത് പല രൂപത്തിലും നിങ്ങള്‍ക്ക് കഴിക്കാം.

വെറും മൂന്ന് ടേബിള്‍സ്പൂണ്‍ ചണവിത്തില്‍ ഏകദേശം പന്ത്രണ്ട് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ചണവിത്ത് കഴിക്കുന്നത് നിങ്ങളുടെ ഹൃദയം, രക്തക്കുഴലുകള്‍, ദഹനനാളം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചണവിത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസ്, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും പറയുന്നു.

സൂര്യകാന്തി വിത്ത്
ശരീരഭാരം കുറയ്ക്കാന്‍ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. സാലഡിലോ സൂപ്പിലോ ചേര്‍ത്ത് ഇത് കഴിക്കാം. വൈറ്റമിന്‍ ഇ യുടെ വളരെ നല്ല സ്രോതസ്സാണിത്. ഇത് ശക്തമായ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു. സൂര്യകാന്തി വിത്തുകളില്‍ മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ അധിക കലോറി എരിച്ചുകളയുന്നു. അത്തരമൊരു സാഹചര്യത്തില്‍, ശരീരത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഭാരം കുറയ്ക്കാന്‍ സൂര്യകാന്തി വിത്ത് കഴിക്കുന്നത് നിങ്ങളെ വളരെയധികം സഹായിക്കും.

മറ്റ് വിത്തുകളെപ്പോലെ സൂര്യകാന്തി വിത്തുകളിലും നല്ല അളവില്‍ ധാതുക്കള്‍, വിറ്റാമിനുകള്‍ ബി, ഇ, സെലിനിയം എന്നിവയുണ്ട്. സൂര്യകാന്തി വിത്തുകളിലെ ആന്റിഓക്സിഡന്റ് ഉള്ളടക്കം ഹൃദ്രോഗം, പ്രമേഹം, ചില കാന്‍സര്‍ തരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് ശരീരകോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.

Weight Loss Tips: Including These Seeds In Your Diet Will Help You To Reduce Weight

ചിയ വിത്ത്
നാരുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ് ചിയ വിത്ത്. ഈ പോഷകങ്ങളെല്ലാം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ വിശപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. ചിയ വിത്ത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരം ഏറെനേരം ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ സാധിക്കും.

ചിയ വിത്ത് ഒരു സൂപ്പര്‍ഫുഡായി കണക്കാക്കപ്പെടുന്നു. കൂടാതെ ആല്‍ഫ-ലിനോലെനിക് ആസിഡിന്റെ സസ്യാധിഷ്ടിത ഉറവിടവുമാണ്. ചിയ വിത്തുകളിലും നാരുകള്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ചിയ വിത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

മത്തങ്ങ വിത്ത്
മത്തങ്ങ വിത്തില്‍ മറ്റ് വിത്തുകളേക്കാള്‍ കൂടുതല്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തുന്നതിന് വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കൂടാതെ, പുരുഷന്മാരുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും മത്തങ്ങ വിത്തിലെ സിങ്ക് സഹായിക്കും. ഇത് പേശികളെ വളര്‍ത്താനും മികച്ചതാണ്. ഇവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കണമെങ്കില്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുക.

Weight Loss Tips: Including These Seeds In Your Diet Will Help You To Reduce Weight

ഫാറ്റി ആസിഡുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍, കരോട്ടിനോയിഡുകള്‍, ടോക്കോഫെറോള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍, സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ കലവറയാണ് മത്തങ്ങ വിത്തുകള്‍. ഈ വിത്തുകള്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മത്തങ്ങ വിത്തുകള്‍ ലഘുഭക്ഷണമായി കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കലോറി ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുകയും ഇത് ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

ഭക്ഷണത്തില്‍ വിത്തുകള്‍ ഉള്‍പ്പെടുത്താനുള്ള വഴികള്‍
ഏറ്റവും ആരോഗ്യകരമായ മാര്‍ഗം വിത്തുകള്‍ അസംസ്‌കൃതമായി കഴിക്കുക എന്നതാണ്. എന്നിരുന്നാലും, നിങ്ങള്‍ക്ക് വിത്തുകളുടെ അസംസ്‌കൃത രുചി ആസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള ചില വഴികളുണ്ട്. ബജിയിലും പച്ചക്കറികളിലും ഗ്രേവിയിലും ചേര്‍ത്ത് കഴിക്കാം.

ലഘുഭക്ഷണ സമയത്ത് ഒരു ടേബിള്‍സ്പൂണ്‍ പ്രോസസ്സ് ചെയ്യാത്ത ചണവിത്ത് അല്ലെങ്കില്‍ മറ്റ് നട്‌സ്, വിത്തുകള്‍ എന്നിവ കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. മത്തങ്ങ വിത്തുകള്‍ അസംസ്‌കൃതമായിത്തന്നെ കഴിക്കാം അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് സലാഡുകളില്‍ ചേര്‍ക്കാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Friday, July 28, 2023, 12:33 [IST]
X
Desktop Bottom Promotion