Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ഈ ശീലങ്ങള്‍ രാവിലെ സ്ഥിരമാക്കൂ, തടി കുറയും ഒപ്പം ആരോഗ്യവും ഉറപ്പ്
Weight loss tips: അമിതവണ്ണം എന്നത് എപ്പോഴും എല്ലാവരേയും പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ടെന്ന് നമുക്കറിയാം. ആഹാരശീലങ്ങള്‍, ജീവിത ശൈലിയിലെ മാറ്റങ്ങള്‍, അനാരോഗ്യകരമായ മറ്റ് കാര്യങ്ങള്‍ എന്നിവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നതാണ്. എന്നാല്‍ ഇതെല്ലാം പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും അമിതവണ്ണം കുറയ്ക്കുക മാത്രമാണ് ലക്ഷ്യം. പക്ഷേ അത് എപ്രകാരം കുറയ്ക്കും എന്നത് പലരുടേയും ചോദ്യമാണ്. അതിനായി എന്ത് ചെയ്യണം, എപ്രകാരം വ്യായാമം ചെയ്യണം, എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കരുത് തുടങ്ങി പല വിധത്തിലുള്ള ചോദ്യങ്ങള്‍ ഇതിന് പിന്നിലുണ്ട്.
എന്നാല്‍ ആരോഗ്യകരമായ തടി നിലനിര്‍ത്തുന്നതിനും അനാരോഗ്യത്തെ പടിക്ക് പുറത്താക്കുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എപ്പോഴും ആരോഗ്യവും ആയുസ്സും നിലനിര്‍ത്തുന്നതിനും മികച്ച മാറ്റങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കണം എന്ന് നോക്കാം. അതിനായി രാവിലെ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

നേരത്തെ എഴുന്നേല്‍ക്കണം
എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാമത്തെയാണ് രാവിലെ എഴുന്നേല്ക്കുക എന്നത്. എന്നാല്‍ ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും ശരീരത്തിന് ഉറക്കം അനിവാര്യമാണ് എന്ന കാര്യവും ഈ സമയം ഓര്‍ക്കേണ്ടതാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടി ശരീരത്തിന്റെ ജൈവഘടികാരം കൃത്യമായി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ രാത്രി 10 മണിക്ക് മുന്‍പ് കിടന്നുറങ്ങുന്നതിനും അഞ്ചരക്കും ആറിനും ഇടയിലുള്ള സമയം എഴുന്നേല്‍ക്കുന്നതിനും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ശരീരഭാരത്തെ നിയന്ത്രിക്കുകയും ഹൃദ്രോസാധ്യതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ബ്രേക്ക്ഫാസ്റ്റ് മറക്കല്ലേ
ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. അതിന് ഒരു കാരണവശാലും മുടക്കം വരുത്തരുത്. ഇത് ശരീരത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. എന്നാല്‍ കൃത്യമായ ശരീരഭാരം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കണം. അതിന് ശേഷം പല്ല് തേച്ച് പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം ബദാമോ വാള്‍നട്ടോ ഏതെങ്കിലും ഒരുപിടി കഴിക്കാവുന്നതാണ്. ഇത് മെറ്റബോളിസം കൃത്യമാക്കുകയും കലോറി കുറയ്ക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.
ബ്രേക്ക്ഫാസ്റ്റ് ആരോഗ്യകരം
എപ്പോഴും ശ്രദ്ധിക്കേണ്ടത് ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനാണ്. പ്രഭാത ഭക്ഷണം എന്നത് എപ്പോഴും പ്രോട്ടീനും വിറ്റാമിനും കാര്‍ബ്സും എല്ലാം അടങ്ങിയതായിരിക്കണം. ധാന്യങ്ങള്‍, മുട്ട എന്നിവയെല്ലാം കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. ഇത് മാത്രമല്ല പ്രോട്ടീന്‍ ധാരാളം ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച മാറ്റങ്ങള്‍ നല്കുന്നു.. അമിത വിശപ്പിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
വ്യായാമം ശീലമാക്കാം
വ്യായാമം ഒരു കാരണവശാലും ഒഴിവാക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പലപ്പോഴും ശരീരഭാരം കുറയ്ക്കുക എന്നത് മാത്രമല്ല ആരോഗ്യത്തോടെ മുന്നോട്ട് പോവുക എന്നതാണ് ആദ്യത്തെ കാര്യം. അല്പ നേരം നടക്കുക. കൂടാതെ സൈക്ലിംഗ് പോലുള്ളവ എല്ലാം വളരെയധികം ആരോഗ്യം നല്‍കുന്നതാണ്. ദിവസവും അല്പ സമയം വ്യായാമത്തിനായി മാറ്റി വെക്കണം. ഇത് ശരീരത്തിന് വഴക്കം നല്‍കുകയും മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
യോഗയും ധ്യാനവും
ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായി വേണ്ടതാണ് യോഗയും ധ്യാനവും. കാരണം ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. കൂടാതെ ഏത് കടുത്ത സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി അല്പ സമയം രാവിലെ യോഗയ്ക്കും ധ്യാനത്തിനും വേണ്ടി മാറ്റി വെക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് അമിതവണ്ണത്തേയും കുറയ്ക്കുന്നതിന് ഉറപ്പുള്ള മാര്‍ഗ്ഗമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications